ചേര്‍ത്തല: രാഷ്ട്രത്തിെൻറ നീതികൊണ്ട് ദൈവത്തിെൻറ നീതിയെ അളക്കരുതെന്നും നീതിമാന്‍ എപ്പോഴും കുരിശിലാണെന്നും സീറോ മലബാര്‍ സഭ മേജർ ആര്‍ച് ബിഷപ് കർദിനാള്‍ മാര്‍ ജോർജ് ആലഞ്ചേരി. ചേര്‍ത്തല കോക്കമംഗലം സെൻറ് തോമസ് പള്ളിയിൽ വിശുദ്ധവാരാചരണത്തിെൻറ ഭാഗമായി ദുഃഖവെള്ളിയാഴ്ചയിലെ പ്രത്യേക പ്രാര്‍ഥനകള്‍ക്ക് ശേഷം പ്രസംഗിക്കുകയായിരുന്നു കർദിനാള്‍.
സീറോ മലബാര്‍ സഭ നേരിടുന്ന വിവാദ ഭൂമിയിടപാടിനെക്കുറിച്ച് നേരിട്ട് പരാമർശിക്കാതെയായിരുന്നു ആലഞ്ചേരിയുടെ പ്രസംഗം. കോടതി വിധികളിലൂടെ സഭയെ നിയന്ത്രിക്കാമെന്ന് കരുതുന്ന ചിലര്‍ സഭയിലുണ്ട്. ഇത്തരക്കാരെ ജനം ഹൃദയത്തിലേറ്റില്ല. ദൈവത്തിനുള്ളത് ദൈവത്തിനും സീസറിനുള്ളത് സീസറിനും നൽകണം എന്നാണ് ബൈബിൾ പറയുന്നത്. രാഷ്ട്രത്തിെൻറ നിയമം അനുസരിച്ച് ജീവിക്കുക. അത് പൗരെൻറ കടമയാണ്. എന്നാല്‍, ദൈവത്തിെൻറ നിയമത്തിന് പ്രാമുഖ്യം കൊടുക്കണം. രാഷ്ട്രത്തിെൻറ നീതികൊണ്ട് ദൈവത്തിെൻറ നീതിയെ അളക്കാമെന്ന് കരുതുന്നത് തെറ്റാണ്. എന്നാൽ, സഭയില്‍ പോലും പലപ്പോഴും അത് നടക്കുന്നു-കർദിനാൾ ചൂണ്ടിക്കാട്ടി.
നിങ്ങളിൽ വിവേകമതികൾ ആരുമില്ലേയെന്നും എന്തുകൊണ്ടാണ് നിങ്ങള്‍ വിജാതീയരുടെ കോടതികളെ സമീപിക്കുന്നെതന്നും പൗേലാസ് അേപ്പാസ്തലൻ ചോദിച്ചു. നിങ്ങൾ ദൈവത്തിെൻറ രാജ്യവും അവിടത്തെ നീതിയും അന്വേഷിക്കുക, ബാക്കിയുള്ളതെല്ലാം നിങ്ങള്‍ക്ക് കൂട്ടിച്ചേര്‍ക്കപ്പെടും എന്നാണ് കർത്താവ് പറഞ്ഞത്. ഇതൊക്കെയാണ് പലർക്കും മനസ്സിലാകാതെപോയ വചനങ്ങളെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. വികാരി ഫാ. ഐസക് ഡാമിയന്‍ പൈനുങ്കല്‍, ഫാ. ജോസ് തടത്തില്‍ എന്നിവര്‍ സഹകാര്‍മികരായി.
കർദിനാളിെൻറ പ്രസംഗം തെറ്റായി വ്യാഖ്യാനിച്ചെന്ന് സഭ വക്താവ്
കൊച്ചി: സീറോ മലബാർ സഭ മേജർ ആർച് ബിഷപ് കർദിനാൾ ജോർജ് ആലഞ്ചേരി ചേർത്തല കോക്കമംഗലം പള്ളിയിൽ ദുഃഖവെള്ളി തിരുകർമങ്ങളോടനുബന്ധിച്ച് നടത്തിയ പ്രസംഗം വാർത്ത ചാനലുകൾ തെറ്റായി വ്യഖ്യാനിച്ചെന്ന് സഭ വക്താവ് ഫാ. ജിമ്മി പൂച്ചക്കാട്ട്.
രാജ്യത്തിെൻറ നിയമത്തിനെതിരെ കർദിനാൾ സംസാരിച്ചെന്ന രീതിയിെല വ്യാഖ്യാനം വസ്തുതാവിരുദ്ധമാണ്. പ്രസംഗത്തിൽ അത്തരമൊരു സൂചനയില്ല. പൂർണ നീതി ദൈവത്തിെൻറ നിയമങ്ങളനുസരിച്ച് മാത്രമേ ലഭിക്കൂ എന്നാണ് പ്രസംഗത്തിലെ സൂചന. രാജ്യനീതിയുടെ നിയമങ്ങൾക്ക് തെറ്റുവരുന്നുണ്ടെന്നതും തെറ്റായ വിധിതീർപ്പുകൾ ചിലപ്പോഴെങ്കിലും കോടതികളിൽനിന്ന് ഉണ്ടാകുന്നുെണ്ടന്നതും അറിവുള്ളതാണ്. യേശുവിെൻറ മരണവിധി റോമ ചക്രവർത്തി പീലാത്തോസിെൻറയും യഹൂദ രാജാവായ ഹെറോദോസിെൻറയും വിധിതീർപ്പുകൾ ഒന്നിച്ചുചേർന്നാണ് സംഭവിച്ചത്.
ആ രാജ്യത്തിെൻറ നീതി യേശുവിനെ ക്രൂശിച്ചു. എന്നാൽ, ദൈവത്തിെൻറ നീതി യേശുവിെൻറ മരണത്തിലൂടെ മനുഷ്യവംശത്തെ രക്ഷിച്ചു. ഇത് ൈക്രസ്തവ വിശ്വാസികൾക്ക് മനസ്സിലാകുന്ന ഭാഷയാണ്. വിശ്വാസവിഷയങ്ങളെ ആയുധമാക്കി മറ്റുള്ളവരുടെ വാക്കുകളെ തെറ്റായി വ്യാഖ്യാനിക്കുന്നത് മാധ്യമനീതിക്ക് ചേർന്നതല്ലെന്നും സഭ വക്താവ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.