കൊച്ചി: എറണാകുളം-അങ്കമാലി അതിരൂപതയിലെ ഭൂമിയിടപാട് വിഷയത്തില്‍ കര്‍ദിനാള്‍ മാ ർ ജോർജ് ആലഞ്ചേരി അടക്കമുള്ള നേതൃത്വത്തിനും കാനോനിക സമിതികള്‍ക്കും വീഴ്ച പറ്റിയതാ യി സീറോ മലബാര്‍സഭ മെത്രാന് സിനഡ്. ഭൂമി ഇടപാടില്‍ കാനോനിക സമിതികളുടെയും സഹായ മെത് രാന്മാരുടെയും മെത്രാപ്പോലീത്തയുടെയും കൂട്ടുത്തരവാദിത്തത്തില്‍ വീഴ്ചകളുണ്ടായിട ്ടുണ്ട്. എന്നാൽ, കര്‍ദിനാളോ സഹായ മെത്രാന്മാരോ അതിരൂപതയിലെ വൈദികരോ ഭൂമിയിടപാടിൽ ഒരു സാമ്പത്തിക നേട്ടവും ഉണ്ടാക്കിയിട്ടില്ലെന്ന് സിനഡ് വിലയിരുത്തി.
ഇടനിലക്കാര്‍ സാമ്പത്തികനേട്ടം മുന്നില്‍ക്കണ്ട ് പ്രവര്‍ത്തിച്ചത് യഥാസമയം കണ്ടെത്താനോ നടപടികള്‍ എടുക്കാനോ അതിരൂപത നേതൃത്വത്തിന് കഴിഞ്ഞില്ല. ഇതിന് നിയോഗിക്കപ്പെട്ട വൈദികര്‍ ഉത്തരവാദിത്തത്തില്‍ ഗുരുതര വീഴ്ച വരുത്തി. ഭൂമി ഇടപാടിലൂടെ അതിരൂപതക്ക് നഷ്ടം വന്നിട്ടുണ്ടെങ്കില്‍ അത് കണ്ടെത്തി വീണ്ടെടുക്കണം. അതിരൂപതയില്‍ നിയമിതനായ മെത്രാപ്പോലീത്തന്‍ വികാരി മുൻകൈയെടുത്ത് സ്ഥിരം സിനഡ് അംഗങ്ങളുടെ സഹായത്തോടെ ഇതിന് സമയബന്ധിതമായി പരിശ്രമിക്കണം.
ഭൂമി ഇടപാടിലെ ആരോപണങ്ങളെ സാധൂകരിക്കുന്ന തരത്തിലുള്ള ചില വ്യാജരേഖകൾ പ്രത്യക്ഷപ്പെട്ടത് ദൗര്‍ഭാഗ്യകരമാണ്. ഇതുമായി ബന്ധപ്പെട്ട പ്രതിഷേധങ്ങളില്‍ പലതും സഭയില്‍ പാലിക്കേണ്ട അച്ചടക്കത്തിെൻറ സകല സീമകളും ലംഘിക്കുന്നതായിരുന്നു. മേജര്‍ ആര്ച്ബിഷപ്പിെൻറ കോലം കത്തിച്ചതും അതിമെത്രാസന മന്ദിരത്തില്‍ വൈദികന് ഉപവാസം നടത്തിയതും അതിന് ഏതാനും വൈദികര്‍ പിന്തുണ പ്രഖ്യാപിച്ചതുമൊക്കെ പ്രതിഷേധാര്‍ഹമാണ്. സമൂഹ മാധ്യമങ്ങളിലൂടെ പരസ്പരം അധിക്ഷേപിക്കുന്ന ഗ്രൂപ്പുകളെ നിയന്ത്രിക്കാന്‍ എല്ലാ രൂപതകളും ശ്രദ്ധിക്കണം. ചാനല്‍ ചര്‍ച്ചകളില്‍ പങ്കെടുക്കാനും വാര്‍ത്താക്കുറിപ്പുകള്‍ നല്‍കാനും വൈദികര്‍ക്ക് മെത്രാെൻറ അനുമതി ആവശ്യമാണെന്നും സിനഡ് അറിയിച്ചു.
അതേസമയം, എറണാകുളം-അങ്കമാലി അതിരൂപതയിൽ പ്രശ്ന പരിഹാരത്തിന് പ്രഖ്യാപിച്ച തീരുമാനങ്ങൾ സ്വാഗതാർഹമാണെന്ന് അതിരൂപത സംരക്ഷണ സമിതി, അൽമായ മുന്നേറ്റം ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു. ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ കൂടുതൽ വ്യക്തത ലഭിക്കേണ്ടതുണ്ട്. വത്തിക്കാെൻറ ഉത്തരവനുസരിച്ച് ഭൂമി കച്ചവടവുമായി ബന്ധപ്പെട്ട നഷ്ടം സിനഡ് നികത്തണം. വിവാദരേഖ കേസിെൻറ കാര്യത്തിൽ സിനഡ് തീരുമാനമെടുക്കാത്തതിൽ പ്രതിഷേധമുണ്ട്. ചെയ്യാത്ത കുറ്റത്തിനാണ് വിവാദരേഖക്കേസിൽ വൈദികരും വിശ്വാസികളും പീഡിപ്പിക്കെപ്പടുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.