കൊച്ചി: സിറോ മലബാർ സഭയുടെ മേജർ ആർച് ബിഷപ് മാർ റാഫേൽ തട്ടിലിനെ പൗരസ്ത്യസഭകൾക്കായുള്ള കാര്യാലയത്തിലെ അംഗമായി ഫ്രാൻസിസ് മാർപാപ്പ നിയമിച്ചു.
റാഫേൽ തട്ടിലിനെ കൂടാതെ വിവിധ രാജ്യങ്ങളിൽനിന്നുള്ള ഒമ്പതുപേർ കൂടി അംഗങ്ങളായി നിയമിതരായിട്ടുണ്ട്. കത്തോലിക്കാസഭയിലെ പൗരസ്ത്യ റീത്തുകളിൽപെട്ട വ്യക്തിസഭകളുമായി ബന്ധപ്പെട്ട കാര്യങ്ങളിൽ തീരുമാനങ്ങളെടുക്കാൻ മാർപാപ്പയെ സഹായിക്കുന്ന കാര്യാലയമാണിത്.
കർദിനാൾ ക്ലൗദിയോ ഗുജറോത്തിയാണ് കാര്യാലയത്തിെന്റ പ്രീഫെക്ട്. ഈ നിയമനം സഭയോടുള്ള മാർപാപ്പയുടെ കരുതലിന്റെയും ആഗോളതലത്തിൽ സിറോ മലബാർ സഭക്കുള്ള പ്രാധാന്യത്തിന്റെയും അടയാളപ്പെടുത്തലാണെന്ന് മീഡിയ കമീഷൻ വിലയിരുത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.