കൊച്ചി: മരട് ഫ്ലാറ്റ് പൊളിക്കൽ വിഷയത്തിൽ ഇടപെടൽ ആവശ്യപ്പെട്ട് 17 ലോക്സഭ എം.പി. മാര്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്ക് കത്ത് അയച്ചു. 20 ലോക്സഭ എം.പിമാരാണ് കേരളത്തി ൽനിന്നുള്ളതെങ്കിലും രാഹുൽ ഗാന്ധി, എൻ.കെ. പ്രേമചന്ദ്രൻ, ടി.എൻ. പ്രതാപൻ എന്നിവർ കത്തിൽ ഒപ്പിട്ടിട്ടില്ല. 350ഓളം കുടുംബങ്ങളെ ബാധിക്കുന്ന വിഷയത്തില്‍ അടിയന്തരമായി ഇടപെടണമെന്നാവശ്യപ്പെട്ടാണ് കത്ത്.
കെട്ടിടങ്ങളുമായി ബന്ധപ്പെട്ട നിയമലംഘനത്തെക്കുറിച്ച് ഫ്ലാറ്റുകൾ വാങ്ങിയവർക്ക് അറിയില്ലായിരുെന്നന്നാണ് എം.പിമാർ കത്തിൽ ചൂണ്ടിക്കാട്ടിയിട്ടുള്ളത്. മരട് നഗരസഭ ഫ്ലാറ്റ് ഉടമകളിൽനിന്ന് നികുതി ഈടാക്കുന്നുണ്ട്. അതിനാൽ, നിയമലംഘനം ഉണ്ടായിട്ടുണ്ടെന്ന് ആർക്കും തോന്നിയിട്ടില്ല.
സുപ്രീം കോടതി വിധി നടപ്പാക്കിയാൽ ഇവിടുത്തെ താമസക്കാർ പെരുവഴിയിലേക്ക് ഇറങ്ങേണ്ട അവസ്ഥയാണുള്ളത്. അതിനാൽ, പ്രശ്നത്തിന് പരിഹാരം കാണാൻ മനുഷ്യത്വപരമായ സമീപനമാണ് വേണ്ടത്. ഇതിന് പ്രധാനമന്ത്രിയുടെ ഇടപെടലുണ്ടാകണമെന്നാണ് കത്തിലെ ആവശ്യം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.