മാറാട് ഒന്നാം കലാപം: ഏഴ് പ്രതികളുടെ  ജീവപര്യന്തം ഹൈകോടതി റദ്ദാക്കി

കൊച്ചി: മാറാട് ഒന്നാം കലാപത്തിനിടെ തെക്കേത്തൊടി ഷിംജിത് കൊല്ലപ്പെട്ട കേസില്‍ ഏഴ് പ്രതികളുടെ ജീവപര്യന്തം ശിക്ഷ ഹൈകോടതി റദ്ദാക്കി. ഇവര്‍ക്കെതിരെ കൊലക്കുറ്റം സംശയലേശമന്യേ തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ളെന്ന് ചൂണ്ടിക്കാട്ടിയാണ് ഡിവിഷന്‍ ബെഞ്ചിന്‍െറ ഉത്തരവ്. അതേസമയം, വീടിന് തീവെക്കല്‍, അതിക്രമിച്ചുകടക്കല്‍, മതസ്പര്‍ധയുണ്ടാക്കാന്‍ ഗൂഢാലോചന നടത്തല്‍ അടക്കമുള്ള കുറ്റങ്ങള്‍ നിലനില്‍ക്കുമെന്നും വിചാരണ കോടതി വിധിച്ച അഞ്ചുവര്‍ഷം തടവുശിക്ഷ ശരിവെക്കുന്നെന്നും കോടതി വ്യക്തമാക്കി. ഇതേ കുറ്റങ്ങള്‍ക്ക് മാറാട് പ്രത്യേക കോടതി അഞ്ചുവര്‍ഷം ശിക്ഷ വിധിച്ച ഒമ്പതുപേരുടെ അപ്പീല്‍ ഹരജി തള്ളുകയും ചെയ്തു. മാറാട് പ്രത്യേക കോടതിയുടെ വിധിക്കെതിരെ പ്രതികള്‍ സമര്‍പ്പിച്ച അപ്പീല്‍ ഹരജികളാണ് ഹൈകോടതി പരിഗണിച്ചത്. ഒന്നുമുതല്‍ നാലുവരെ പ്രതികളായ  സീമാമൂന്‍റകത്ത് ലത്തീഫ്, പള്ളിത്തൊടി രിസാല്‍ ബാബു, നാലുകുടിപറമ്പില്‍ മനാഫ്, സീമാമൂന്‍റകത്ത് നൗഫല്‍, ഏഴാംപ്രതി സീമാമൂന്‍റകത്ത് മനാഫ്, ഒമ്പതാം പ്രതി എര്‍ജുവിന്‍റകത്ത് ഷാഫി, 20ാം പ്രതി സീമാമൂന്‍റകത്ത് അനഫി എന്നിവരുടെ ജീവപര്യന്തമാണ് റദ്ദാക്കിയത്. കൊലക്കുറ്റം തെളിഞ്ഞതായി കണ്ടത്തെിയാണ് പ്രത്യേക കോടതി ഇവര്‍ക്ക് ജീവപര്യന്തവും 25,000 രൂപ പിഴയും വിധിച്ചത്. താജുദ്ദീന്‍, ഗഫൂര്‍, സക്കീര്‍, സിയാഉദ്ദീന്‍, മുസ്തഫ, സെയ്തലവി, ശിഹാബ്, ഷറഫുദ്ദീന്‍, ആനു എന്ന കോയമോന്‍ എന്നീ ഒമ്പത് പ്രതികള്‍ക്കാണ് അഞ്ചുവര്‍ഷം തടവും 18,000 രൂപ വീതം പിഴയും വിചാരണകോടതി വിധിച്ചത്. ഇവരുടെ ശിക്ഷ ഹൈകോടതി ശരിവെച്ചു. ഇതേ കുറ്റങ്ങള്‍ ജീവപര്യന്തം തടവിന് വിധിക്കപ്പെട്ടവരും ചെയ്തിട്ടുണ്ടെന്ന് കണ്ടത്തെിയാണ് അഞ്ചുവര്‍ഷത്തെ ശിക്ഷ നിലനിര്‍ത്തിയത്. 

20 പ്രതികളുണ്ടായിരുന്ന കേസില്‍ നാലുപേരെ കുറ്റക്കാരല്ളെന്നുകണ്ട് വിചാരണകോടതി വെറുതെവിട്ടിരുന്നു. ഒന്നാം മാറാട് കലാപകാലത്ത് 2002 ജനുവരി മൂന്നിന് രാത്രി വീട്ടില്‍ കയറി മാറാട് തെക്കേത്തൊടി ഷിംജിത്തിനെ വെട്ടിക്കൊലപ്പെടുത്തിയെന്നാണ് കേസ്. കുഞ്ഞിക്കോയ എന്നയാളുടെ കൊലപാതകത്തത്തെുടര്‍ന്ന് സംഘടിച്ചത്തെിയ പ്രതികള്‍ പുഷ്പരാജന്‍ എന്നയാളുടെ വീട്ടിലേക്ക് ആയുധങ്ങളുമായി പാഞ്ഞത്തെി വീടിന് തീവെക്കുകയും ആക്രമണം നടത്തുകയുമായിരുന്നത്രേ. ഇതിനിടെ, ഷിംജിത് കൊല്ലപ്പെട്ടെന്നാണ് കേസ്. 
Tags:    
News Summary - marad riot

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.