ന്യൂഡൽഹി: മരടിലെ ഫ്ലാറ്റുകൾ പൊളിക്കുമെന്ന് സംസ്ഥാന ചീഫ് സെക്രട്ടറി ടോം ജോസ് സുപ്രീംകോടതിയിൽ സത്യവാങ്മൂലം നൽകി. സുപ്രീംകോടതി വിധി നടപ്പാക്കാൻ സർക്കാർ ബാ ധ്യസ്ഥമാണെന്നും അനുചിത പ്രവൃത്തി ചെയ്തുവെന്ന് കോടതിക്ക് തോന്നിയിട്ടുണ്ടെങ്കിൽ മാ പ്പാക്കണമെന്നും ടോം ജോസ് ബോധിപ്പിച്ചു. കോടതിവിധി നടപ്പാക്കിയതിെൻറ പുരോഗതി 23ന ് ജസ്റ്റിസ് അരുൺ മിശ്ര അധ്യക്ഷനായ ബെഞ്ച് വിലയിരുത്താനിരിക്കേയാണ് വെള്ളിയാഴ്ച മൂന്ന് മണിക്ക് ചീഫ് സെക്രട്ടറിക്കുവേണ്ടി കേരളത്തിെൻറ സ്റ്റാൻഡിങ് കോൺസൽ അഡ്വ. ജി. പ്രകാശ് സത്യവാങ്മൂലം സമർപ്പിച്ചത്.
പൊളിച്ചുനീക്കൽ പരിസ്ഥിതിക്കും മനുഷ്യജീവനും അപകടമുണ്ടാക്കുമോ എന്ന ആശങ്കയുള്ളതിനാൽ സൂക്ഷ്മതയോടെയും ശ്രദ്ധയോടെയുമാണ് വിധി നടപ്പാക്കാനുള്ള നടപടിയുമായി സർക്കാർ മുന്നോട്ടുപോകുന്നത്. പൊളിക്കൽ നടപടി തുടങ്ങാനും ഫ്ലാറ്റ് ഉടമകളെ അറിയിക്കാനും കലക്ടർക്കൊപ്പം കെട്ടിട സമുച്ചയങ്ങൾ സന്ദർശിച്ചിരുന്നു. വിധി നടപ്പാക്കാൻ നഗരസഭ സഹായം വാഗ്ദാനം ചെയ്തിട്ടുണ്ട്. കോടതിയുത്തരവ് ലംഘിക്കാൻ ഉദ്ദേശ്യമില്ലെന്ന് വ്യക്തമാക്കിയ ചീഫ് സെക്രട്ടറി ഇതുവരെ സ്വീകരിച്ച നടപടികൾ അക്കമിട്ടു നിരത്തി. നടപടികളുടെ 12 അനുബന്ധ രേഖകളും ഒപ്പം നൽകി.
ഹോളി ഫെയ്ത്ത്, എച്ച് ടു ഒ, അൽഫ, ഗോൾഡൻ കായലോരം ഫ്ലാറ്റ് സമുച്ചയങ്ങളിൽ നഗരസഭ െസക്രട്ടറി പൊളിക്കാനുള്ള നോട്ടീസ് പതിച്ചുകഴിഞ്ഞു. പൊളിക്കുന്നതിന് കമ്പനികളിൽനിന്ന് അപേക്ഷ ക്ഷണിച്ച് പത്ര, വെബ് മാധ്യമങ്ങൾ വഴി പരസ്യം നൽകി. 15 കമ്പനികൾ താൽപര്യം അറിയിച്ചു. തെരഞ്ഞെടുപ്പ് പ്രക്രിയ പുരോഗമിക്കുകയാണ്. പൊളിക്കുന്നതിനുള്ള സാേങ്കതിക വിദ്യ പരിേശാധിക്കണം. അവശിഷ്ടങ്ങളുടെ സംസ്കരണത്തിന് സ്ഥല പരിമിതിയുണ്ട്. കൃത്യമായ പഠനവും ആസൂത്രണവുമില്ലാതെ കെട്ടിടങ്ങൾ ഒറ്റയടിക്ക് പൊളിച്ചാൽ വലിയ പ്രത്യാഘാതങ്ങളുണ്ടാകും. സമീപപ്രദേശങ്ങളിലെ താമസക്കാരെയും പരിസ്ഥിതിയെയും ബാധിക്കും.
ഇൗ തരത്തിലും പ്രകൃതത്തിലുമുള്ള കെട്ടിടം പൊളിക്കുന്നത് കേരളത്തിൽ ആദ്യമായാണ്. ചുരുങ്ങിയ സമയം കൊണ്ട് നടപ്പാക്കാനുള്ള പരിചയക്കുറവുണ്ട്. പ്രായോഗിക ബുദ്ധിമുട്ടും സാങ്കേതിക പരിജ്ഞാനക്കുറവുമുണ്ട്. നടപടികളുമായി സർക്കാർ മുന്നോട്ടുപോകുന്നതിനാൽ നേരിട്ട് ഹാജരാകുന്നതിൽനിന്ന് ഒഴിവാക്കണമെന്ന് ടോം ജോസ് ആവശ്യപ്പെട്ടു. വിധിനടപ്പാക്കാൻ േമൽനോട്ടം വഹിക്കുമെന്ന് ഉറപ്പുനൽകി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.