മറയൂർ: രണ്ടു ദിവസങ്ങളിലായി മൂന്ന് ഘട്ടമായി നടന്ന ചന്ദനലേലത്തിൽ സർക്കാർ ഖജനാവിലേക്ക് 31 കോടി വരുമാനം. 2022-23 സാമ്പത്തിക വർഷത്തെ നാലാമത്തെ ചന്ദനലേലമാണിത്. ആദ്യദിവസം 25 കോടി ലഭിച്ചപ്പോൾ രണ്ടാം ദിവസമായ വ്യാഴാഴ്ച ആറുകോടിയുടെ വില്പനയാണ് നടന്നത്.
16 തരങ്ങളായി തിരിച്ച് 77 ടൺ ചന്ദനമാണ് രണ്ടു ദിവസം ലേലത്തിൽ വെച്ചിരുന്നത്. ഇതിൽ 37 ടൺ വിറ്റു. രാജ്യത്തെ ഒട്ടേറെ കമ്പനികളും കേരളത്തിലെ ദേവസ്വം ബോർഡ് ക്ഷേത്രങ്ങളും ലേലത്തിൽ പങ്കെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.