തിരുവനന്തപുരം: ജാതിമാറിയതിന് എതിർപ്പ് പ്രകടിപ്പിച്ച മാതാപിതാക്കളെ മറികടന്ന് വിവാഹിതരായ ദമ്പതികൾക്ക് വിവാഹ സർട്ടിഫിക്കറ്റ് നിരസിച്ച ഗ്രാമപഞ്ചായത്ത് സെക്രട്ടറി അടിയന്തരമായി വിവാഹം രജിസ്റ്റർ ചെയ്ത് സർട്ടിഫിക്കറ്റ് നൽകണമെന്ന് സംസ്ഥാന മനുഷ്യാവകാശ കമീഷൻ. വലിയറത്തല സ്വേദശിയും ബി.എസ്.എഫ് ഉദ്യോഗസ്ഥനുമായ യുവാവ് സമർപ്പിച്ച പരാതിയിലാണ് കമീഷൻ ആക്ടിങ് അധ്യക്ഷൻ പി. മോഹനദാസിെൻറ ഉത്തരവ്. മാതാപിതാക്കൾ നൽകിയ പരാതി കണക്കിലെടുത്താണ് ഗ്രാമപഞ്ചായത്ത് സെക്രട്ടറി വിവാഹം രജിസ്റ്റർ ചെയ്യാത്തത്.
പരാതിക്കാരൻ ഇക്കഴിഞ്ഞ മേയ് 12ന് ചെല്ലമംഗലം ക്ഷേത്രത്തിൽ സുഹൃത്തുക്കളുടെയും ക്ഷേത്രം ഭാരവാഹികളുടെയും സാന്നിധ്യത്തിൽ ഹൈന്ദവ ആചാരപ്രകാരം വിവാഹിതനാകുകയായിരുന്നു. വീട്ടുകാരുടെ എതിർപ്പ് അവഗണിച്ച് വിവാഹിതരായി എന്ന കാരണത്താൽ രേഖകൾ വ്യാജമാെണന്ന് പറഞ്ഞ് വിവാഹം രജിസ്റ്റർ ചെയ്യാത്ത നടപടി തികഞ്ഞ മനുഷ്യാവകാശ ലംഘനമാണെന്ന് കമീഷൻ ഉത്തരവിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.