കാർ യാത്രക്ക്​ മാസ്​ക്​ നിർബന്ധം

തി​രു​വ​ന​ന്ത​പു​രം: സ്വ​കാ​ര്യ വാ​ഹ​ന​ങ്ങ​ളി​ലും ടാ​ക്സി​ക​ളി​ലും യാ​ത്ര ചെ​യ്യു​ന്ന​വ​ര്‍ നി​ർ​ബ​ന്ധ​മാ​യും മാ​സ്ക് ധ​രി​ക്ക​ണ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ൻ. ഇ​ത്ത​രം അ​ശ്ര​ദ്ധ​ക​ള്‍ നാം ​കൈ​വ​രി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന നേ​ട്ട​ങ്ങ​ള്‍ ഇ​ല്ലാ​താ​ക്കും.

ഡ്രൈ​വി​ങ് സ്കൂ​ളു​ക​ളും ക​ര്‍ശ​ന​മാ​യ കോ​വി​ഡ് പ്രോ​ട്ടോ​കോ​ള്‍ പാ​ലി​ക്കാ​ന്‍ ബാ​ധ്യ​സ്ഥ​രാ​ണ്. വി​ദ്യാ​ര്‍ഥി​ക​ളും പ​ഠി​പ്പി​ക്കു​ന്ന​യാ​ളും നി​ര്‍ബ​ന്ധ​മാ​യും മാ​സ്കും കൈ​യു​റ​യും ധ​രി​ക്ക​ണം. കൃ​ത്യ​മാ​യി അ​ക​ലം പാ​ലി​ച്ച് ഇ​രി​ക്കാ​ന്‍ ക​ഴി​യു​ന്ന​ത്ര ആ​ളു​ക​ളെ മാ​ത്ര​മേ ഒ​രു​സ​മ​യം വാ​ഹ​ന​ത്തി​ല്‍ ക​യ​റ്റാ​വൂ. ഇ​ത്​ ബ​ന്ധ​പ്പെ​ട്ട ഉ​ദ്യോ​ഗ​സ്ഥ​ര്‍ പ​രി​ശോ​ധി​ച്ച് ഉ​റ​പ്പാ​ക്ക​ണം.

വി​വാ​ഹ ച​ട​ങ്ങു​ക​ളി​ല്‍ കോ​വി​ഡ് മാ​ന​ദ​ണ്ഡം ഉ​റ​പ്പാ​ക്കു​ന്ന​തി​ല്‍ അ​തി​ഥി​ക​ള്‍ക്കും ആ​തി​ഥേ​യ​നും തു​ല്യ ഉ​ത്ത​ര​വാ​ദി​ത്ത​മു​ണ്ടാ​ക​ണം. സെ​ക്ട​റ​ല്‍ മ​ജി​സ്ട്രേ​റ്റു​മാ​ര്‍ ഓ​രോ പ്ര​ദേ​ശ​ത്തും ഇ​ത്ത​രം ച​ട​ങ്ങു​ക​ള്‍ കൃ​ത്യ​മാ​യി നി​രീ​ക്ഷി​ക്കു​ക​യും മാ​ര്‍ഗ​നി​ര്‍ദേ​ശ​ങ്ങ​ള്‍ ന​ല്‍കു​ക​യും വേ​ണ​മെ​ന്ന്​ മു​ഖ്യ​മ​ന്ത്രി പ​റ​ഞ്ഞു.  

Tags:    
News Summary - mask inside car is compulsory

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.