കൊച്ചി: എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലുണ്ടായ സംഘർഷത്തെ തുടർന്ന് അപ്പസ്തോലിക് അഡ്മിനിസ്ട്രേറ്റര്‍ ആര്‍ച് ബിഷപ് ആന്‍ഡ്രൂസ് താഴത്ത് നിയോഗിച്ച കമീഷനെ തള്ളി അതിരൂപത സംരക്ഷണ സമിതി. എറണാകുളം-അങ്കമാലി അതിരൂപതയിലെ വൈദികരും വിശ്വാസികളും കമീഷനെ തിരസ്കരിക്കുന്നുവെന്ന് കാണിച്ച് വത്തിക്കാനും സിനഡ് പിതാക്കന്മാര്ക്കും അതിരൂപത സംരക്ഷണ സമിതി കത്തയച്ചു.
23, 24 തീയതികളില്‍ എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്കയിലുണ്ടായ സംഘർഷത്തിൽ ആന്‍ഡ്രൂസ് താഴത്താണ് കമീഷനെ നിയോഗിച്ചത്. കുര്‍ബാനയെ അവഹേളിച്ചതിനും പരിപാവനമായ ബലിപീഠം തട്ടിയിട്ട് വിശുദ്ധ വസ്തുക്കള്‍ മ്ലേച്ഛമാക്കിയതും ആര്‍ച്ബിഷപ് ആന്‍ഡ്രൂസ് താഴത്തിനെയും ബസിലിക്ക അഡ്മിനിസ്ട്രേറ്റര്‍ ഫാ. ആന്റണി പൂതവേലിയെയും പിന്തുണക്കുന്ന എം.ടി.എൻ.എസ് സംഘടനയില്‍ പെട്ടവരാണെന്ന് അതിരൂപത സംരക്ഷണ സമിതി വാർത്താകുറിപ്പിൽ ആരോപിച്ചു. മുറിവേറ്റ വിശ്വാസികളോടും വൈദികരോടും ചോദിക്കാതെ കമീഷന് അംഗങ്ങളെ െവച്ച് തനിക്ക് ഇഷ്ടപ്പെട്ട റിപ്പോര്‍ട്ട് ഉണ്ടാക്കാനുള്ള ആര്‍ച് ബിഷപ് ആന്‍ഡ്രൂസ് താഴത്തിന്റെ തന്ത്രത്തെ തങ്ങള്‍ സ്വീകരിക്കില്ലെന്ന് അതിരൂപത സംരക്ഷണ സമിതി കണ്‍വീനര്‍ ഫാ. സെബാസ്റ്റ്യന്‍ തളിയന്‍ പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.