നെടുമ്പാശ്ശേരിയിൽ 30 കോടിയുടെ മയക്കുമരുന്ന് പിടികൂടി

നെടുമ്പാശ്ശേരി: വിമാനത്താവളം വഴി കുവൈത്തിലേക്ക് കടത്താൻ ലക്ഷ്യമിട്ട് കൊണ്ടുവന്ന 30 കോടിയോളം രൂപയുടെ മയക്കുമരുന്ന് നെടുമ്പാശ്ശേരിയിൽ എറണാകുളം എക്സൈസ്​ എൻഫോഴ്സ്​മ​​െൻറ് ആൻഡ്​ ആൻറി നാർകോട്ടിക് സ്​ക്വാഡ് പിടികൂടി. പാലക്കാട് റെയിൽവേ സ്​റ്റേഷനിൽനിന്ന്​ രണ്ടുപേർ നൽകിയ അഞ്ച് കിലോ എം.ഡി.എം.എ എന്ന മാരക മയക്കുമരുന്നാണ് കുവൈത്തിൽ പോകുന്ന രണ്ടുപേർക്ക് കൈമാറുന്നതിന്​ നെടുമ്പാശ്ശേരിയിൽ എത്തിച്ചത്. മയക്കുമരുന്ന് കൊണ്ടുവന്ന പാലക്കാട് മണ്ണാർക്കാട് കരിമ്പ കൈപ്പുള്ളി വീട്ടിൽ ഫൈസൽ (34), മണ്ണാർക്കാട് കരിമ്പ കരിചേരിപ്പടി തട്ടായിൽ വീട്ടിൽ അബ്​ദുൽസലാം (34) എന്നിവരെയാണ് എക്സൈസ്​ സി.​െഎ സജി ലക്ഷ്മണ​​​െൻറ നേതൃത്വത്തിൽ അറസ്​റ്റ് ചെയ്തത്.

രഹസ്യഅറകളുള്ള രണ്ട് േട്രാളി ബാഗിലാണ് മയക്കുമരുന്ന് ഒളിപ്പിച്ചിരുന്നത്. വിമാനത്താവളത്തിലെ എക്സ്​റേ പരിശോധനകളിൽ തിരിച്ചറിയാൻ കഴിയാത്ത വിധത്തിൽ കാർബൺ ചുറ്റി വിദഗ്​ധമായാണ് ഇത് ഒളിപ്പിച്ചിരുന്നതെന്ന് സി.ഐ സജി ലക്ഷ്മണൻ പറഞ്ഞു. നെടുമ്പാശ്ശേരി വിമാനത്താവളത്തിൽ കോഴിക്കോട് സ്വദേശികളായ രണ്ട് കുവൈത്ത് യാത്രക്കാരുണ്ടാകുമെന്നും ടെലിഫോണിൽ സന്ദേശം നൽകുമ്പോൾ പ്രത്യേക നിറത്തി​െല വേഷം ധരിച്ച ഇവർ അടുത്തെത്തുമെന്നും അവർക്ക് മയക്കുമരുന്ന് കൈമാറണമെന്നുമാണ് കുവൈത്തി​െല മുഖ്യഏജൻറ് ഇവർക്ക് വിവരം നൽകിയിരുന്നത്. ഈ കോഴിക്കോട് സ്വദേശികളാണ് ഇത് കുവൈത്തിൽ എത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരുന്നത്.

പ്രാഥമിക ചോദ്യം ചെയ്യലിൽ ഇരുവരും ഇത്തരത്തിൽ പത്തിലേറെ തവണ മയക്കുമരുന്ന് നെടുമ്പാശ്ശേരിയിൽ എത്തിച്ചിട്ടുണ്ടെന്നാണ് വ്യക്​തമായിട്ടുള്ളത്. ഒരുവർഷം മുമ്പ് എക്സൈസ്​ സ്​പെഷൽ സ്​ക്വാഡ് പിടികൂടിയ എം.ഡി.എം.എ കേസി​​െൻറ അന്വേഷണത്തിനിടെ നെടുമ്പാശ്ശേരി വഴി മയക്കുമരുന്ന് കടത്ത് വ്യാപകമാണെന്ന് വിവരം ലഭിച്ചിരുന്നു.
ഇത്തരത്തിൽ മയക്കുമരുന്ന് കടത്തുന്ന സംഘത്തെക്കുറിച്ച് ഏതാനും ദിവസം മുമ്പ് രഹസ്യവിവരം ലഭിച്ചതി​​െൻറ അടിസ്​ഥാനത്തിലാണ് എയർപോർട്ട് റോഡിൽ ഇവരെ എക്സൈസ്​ സംഘം വാഹനം തടഞ്ഞ്​ പിടികൂടിയത്. എക്സൈസ്​ ഇൻസ്​പെക്ടർ സുദീപ്കുമാർ, പ്രിവൻറിവ് ഓഫിസർമാരായ എ.എസ്​. ജയൻ, എം.എ.കെ. ഫൈസൽ, സിവിൽ എക്സൈസ്​ ഓഫിസർമാരായ കെ.എം. റോബി, പി.എക്സ്​. റൂബൻ, രഞ്​ജു എൽദോ തോമസ്​, വി.എൽ. ജിമ്മി, സി.ടി. പ്രദീപ് കുമാർ എന്നിവരും സംഘത്തിലുണ്ടായിരുന്നു.
 

Full View

 

എം.ഡി.എം.എ എത്തുന്നത് കാബൂളിൽനിന്ന്​
നെടുമ്പാശ്ശേരി: മാരക മയക്കുമരുന്നായ എം.ഡി.എം.എ എത്തുന്നത് അഫ്ഗാനിസ്​താനിലെ കാബൂളിൽനിന്ന്​. ചില തീവ്രവാദസംഘടനകളാണ് കാബൂളിൽനിന്ന്​ ഇത്​ കശ്മീരിൽ എത്തിക്കുന്നത്. തുടർന്ന്​ ഡൽഹി, ചെ​ന്നൈ വഴിയാണ്​ കേരളത്തിൽ എത്തുന്നത്.നെടുമ്പാശ്ശേരിയിൽ പിടിയിലായവർക്ക് മയക്കുമരുന്ന്​​ െട്രയിൻമാർഗം പാലക്കാട്ട്​ എത്തിച്ചുനൽകുകയായിരുന്നു. കുവൈത്തി​െല മലയാളിയായ സംഘത്തലവൻ സാറ്റലൈറ്റ് ഫോണിലൂടെയാണ് ഇടനിലക്കാരായ മണ്ണാർക്കാട് സ്വദേശികളെ ബന്ധപ്പെട്ടിരുന്നത്. ഇവർ പാലക്കാട് റെയിൽവേ സ്​റ്റേഷൻ പരിസരത്ത് നിൽക്കുന്ന ചിത്രം വാട്സ്​ആപ്പ് വഴി അയച്ചുനൽകിയത്​ പരിശോധിച്ച് വ്യക്തത വരുത്തിയശേഷമാണ് െട്രയിനിൽനിന്ന്​ മയക്കുമരുന്നുമായി ഇറങ്ങുന്ന ആളുടെ വസ്​ത്രത്തി​​െൻറ നിറവും അയാളോട് പറയേണ്ട കോഡും സംഘത്തലവൻ നൽകിയത്.

ഇതിനുശേഷം നെടുമ്പാശ്ശേരിയിൽ മയക്കുമരുന്നുമായി എത്തുമ്പോൾ കൈമാറേണ്ടവരുടെ ചിത്രവും വസ്​ത്രരീതിയും വാട്സ്​ആപ്പിലൂടെ അറിയിക്കാമെന്നാണ് വെളിപ്പെടുത്തിയിരുന്നത്. മയക്കുമരുന്ന് കൈപ്പറ്റുന്നവരുടെ കോഡായി നൽകിയിരുന്നത് കെ.ഇസഡ്.കെ എന്നാണ്. ഇതിൽനിന്നാണ് ഇവർ കോഴിക്കോട് സ്വദേശികളാകാമെന്ന് അനുമാനിക്കുന്നത്. സുരക്ഷിതമായി മയക്കുമരുന്ന് നെടുമ്പാശ്ശേരിയിലെത്തിച്ചാൽ ഇരുവർക്കുംകൂടി രണ്ടുലക്ഷം രൂപയാണ് വാഗ്ദാനം ചെയ്തിരുന്നത്. ഇവർ ഉപയോഗിച്ചിരുന്ന വാഹനം വാടകക്കെടുത്തതാണെന്നാണ് മൊഴി നൽകിയിട്ടുള്ളത്.

പ്രതികളിലൊരാൾ കുവൈത്തിലും മയക്കുമരുന്ന് കണ്ണിയായി പ്രവർത്തിച്ചു
നെടുമ്പാശ്ശേരി: എം.ഡി.എം.എയുമായി പിടിയിലായ പ്രതികളിലൊരാളായ ഫൈസൽ മുമ്പ് കുവൈത്തിൽ മയക്കുമരുന്ന് വിതരണത്തി​​െൻറ പ്രധാന കണ്ണിയായി പ്രവർത്തിച്ചിരുന്ന ആളാണെന്ന് ചോദ്യം ചെയ്യലിൽ വെളിപ്പെട്ടു. ഏറെ വർഷം ഇയാൾ കുവൈത്തിൽ ജോലി ചെയ്തിരുന്നു. ഇതിനിടെയാണ് മലയാളിയായ കുവൈത്തിലെ മയക്കുമരുന്ന് സംഘത്തലവനുമായി പരിചയപ്പെട്ടത്. ഇയാൾക്ക്​ ഒത്താശ ചെയ്തുകൊടുക്കുന്നവരിൽ കുവൈത്ത് സ്വദേശികളായ ചിലരുമുണ്ടെന്ന് ഇയാൾ മൊഴി നൽകിയിട്ടുണ്ട്. മലയാളിയായ തലവനെ സംബന്ധിച്ച കൂടുതൽ വിവരങ്ങളും എക്സൈസിന് ലഭിച്ചിട്ടുണ്ട്.

കുവൈത്തിൽനിന്ന്​ നാട്ടിലെത്തിയശേഷം കേരളത്തിൽനിന്ന്​ കുവൈത്തിലേക്ക് പതിവായി മയക്കുമരുന്ന് എത്തിക്കാൻ യാത്രക്കാരെ തരപ്പെടുത്തി നൽകുന്ന ജോലിയാണ് ഇയാൾ ചെയ്തുവന്നിരുന്നത്. ഇതിനുവേണ്ടിയാണ് സുഹൃത്തായ അബ്​ദുൽ സലാമി​െനയും പങ്കാളിയാക്കിയത്. ഇരുവരും ചേർന്ന് വിസിറ്റിങ്​ വിസ നൽകിയാണ് മയക്കുമരുന്നുമായി ആളുകളെ കുവൈത്തിൽ അയച്ചിരുന്നത്. താമസിയാതെ തൊഴിൽ വിസ തരപ്പെടുത്തി നൽകാമെന്ന്​ വാഗ്​ദാനം ചെയ്​ത്​ സ്​പോൺസർക്ക് കൊടുക്കാനുള്ള സമ്മാനമെന്ന പേരിലാണ് പലപ്പോഴും മയക്കുമരുന്ന് കൊടുത്തുവിടാറുള്ളത്.

Tags:    
News Summary - Massive drug trafficking in Nedumbassery The ganja of Rs 30 crore was seized-Kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.