ഉ​ഷ മാ​ണി

മാസ്റ്റേഴ്സ് അത്‍ലറ്റിക് മീറ്റ്; ഉഷ മാണി മടങ്ങുന്നത് നാല് സ്വര്‍ണവുമായി

കൊ​ട​ക​ര: ഹൈ​ദ​രാ​ബാ​ദി​ലെ ബാ​ല​യോ​ഗി സ്‌​റ്റേ​ഡി​യ​ത്തി​ല്‍ സ​മാ​പി​ച്ച അ​ഞ്ചാ​മ​ത് ദേ​ശീ​യ മാ​സ്‌​റ്റേ​ഴ്‌​സ് അ​ത്‌​ല​റ്റി​ക് ചാ​മ്പ്യ​ന്‍ഷി​പ്പി​ല്‍ നാ​ലി​ന​ങ്ങ​ളി​ല്‍ സ്വ​ര്‍ണം നേ​ടി മ​റ്റ​ത്തൂ​ര്‍ സ്വ​ദേ​ശി ഉ​ഷ മാ​ണി (62). 60നും 65​നും ഇ​ട​യി​ല്‍ പ്രാ​യ​മു​ള്ള​വ​രു​ടെ ലോ​ങ് ജം​പ്, നൂ​റു​മീ​റ്റ​ര്‍ ഓ​ട്ടം, 4x100 മീ​റ്റ​ര്‍ റി​ലേ, 100 x 400 മീ​റ്റ​ര്‍ റി​ലേ എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​ണ് മെ​ഡ​ൽ നേ​ടി​യ​ത്.

ര​ണ്ടു​മാ​സം മു​മ്പ് കാ​സ​ര്‍കോ​ട് ന​ട​ന്ന സം​സ്ഥാ​ന മാ​സ്‌​റ്റേ​ഴ്‌​സ് അ​ത്‌​ല​റ്റി​ക് മീ​റ്റി​ല്‍ നൂ​റു​മീ​റ്റ​ര്‍ ഓ​ട്ടം, ഡി​സ്‌​ക​സ് ത്രോ, ​ലോ​ങ് ജം​പ് എ​ന്നി​വ​യി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി​യി​രു​ന്നു. ക​ഴി​ഞ്ഞ വ​ര്‍ഷം കോ​ഴി​ക്കോ​ട് ന​ട​ന്ന സം​സ്ഥാ​ന മാ​സ്‌​റ്റേ​ഴ്‌​സ് മീ​റ്റി​ലും ലോ​ങ് ജം​പ്, നൂ​റു​മീ​റ്റ​ര്‍ ഓ​ട്ടം എ​ന്നി​വ​യി​ല്‍ ഒ​ന്നാം സ്ഥാ​നം നേ​ടി.

സ്കൂ​ള്‍ കാ​ല​ഘ​ട്ടം മു​ത​ല്‍ കാ​യി​ക മ​ത്സ​ര​ങ്ങ​ളി​ല്‍ പ​ങ്കെ​ടു​ത്ത് നി​ര​വ​ധി സ​മ്മാ​ന​ങ്ങ​ള്‍ നേ​ടി​യി​ട്ടു​ണ്ട്. ക​ട​മ്പോ​ട് പ​രേ​ത​നാ​യ ഇ​ല്ല​ത്തു​പ​റ​മ്പി​ല്‍ മാ​ണി​യു​ടെ ഭാ​ര്യ​യാ​യ ഉ​ഷ നേ​ര​ത്തെ കൊ​ട​ക​ര ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്റാ​യി​രു​ന്നു.

Tags:    
News Summary - Masters Athletic Meet; Usha Mani returns with four golds

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.