തിരുവനന്തപുരം: നിയമസഭയില്‍ അടിയന്തരപ്രമേയ ചര്‍ച്ചക്കിടെ വസ്തുതാവിരുദ്ധമായ കാര്യം പറഞ്ഞ് സഭയെയും സാമാജികരെയും തെറ്റിദ്ധരിപ്പിെച്ചന്നാരോപിച്ച് മുഖ്യമന്ത്രി പിണറായി വിജയനെതിരെ മാത്യു കുഴല്‍നാടന്‍ എം.എല്‍.എ അവകാശ ലംഘനത്തിന് നോട്ടീസ് നല്‍കി. ചട്ടം 154 പ്രകാരം നടപടി ആവശ്യപ്പെട്ടാണ് സ്പീക്കര്‍ക്ക് നോട്ടീസ് നൽകിയത്.
പ്രൈസ് വാട്ടര്‍ ഹൗസ് കൂപ്പേര്‍സ് സ്ഥാപനത്തിന്‍റെ ഡയറക്ടര്‍ ജെയ്ക് ബാലകുമാർ മെന്‍റർ ആണെന്ന് മുഖ്യമന്ത്രിയുടെ മകള്‍ വീണ വിജയന്‍റെ ഉടമസ്ഥതയിലുള്ള കമ്പനിയുടെ വെബ്സൈറ്റില്‍ പറഞ്ഞിരുന്നത് മാത്യു കുഴല്‍നാടന്‍ നിയമസഭയിൽ ചൂണ്ടിക്കാട്ടിയിരുന്നു. ഇത് പച്ചക്കള്ളമാണെന്ന് മറുപടി പറഞ്ഞ മുഖ്യമന്ത്രി, അങ്ങനെ ഒരാൾ മെന്‍ററര്‍ ആണെന്ന് മകള്‍ ഒരുഘട്ടത്തിലും പറഞ്ഞിട്ടില്ലെന്നും സത്യവിരുദ്ധ കാര്യങ്ങൾ അവതരിപ്പിച്ച് എന്തും പറയാമെന്നാണോയെന്നും ക്ഷോഭത്തോടെ പ്രതികരിച്ചു.
മുഖ്യമന്ത്രിയുടെ പ്രതികരണം വസ്തുതാവിരുദ്ധമാണെന്നും ആര്‍ക്കൈവ്‌സ് രേഖ പ്രകാരം 2020 േമയ് 20 വരെ വീണയുടെ കമ്പനിയുടെ വെബ്സൈറ്റില്‍ ജെയ്ക് ബാലകുമാര്‍ കമ്പനി സ്ഥാപകരുടെ മെന്‍ററര്‍ ആണെന്ന് രേഖപ്പെടുത്തിയിരുന്നുവെന്നും കുഴൽനാടൻ പറയുന്നു. ജെയ്ക് ബാലകുമാറുമായുള്ള പ്രഫഷനല്‍ ബന്ധെത്തക്കുറിച്ച് ചാനൽ അഭിമുഖത്തിൽ വീണ വ്യക്തമാക്കിയിട്ടുമുണ്ട്. ഇതിന്‍റെ തെളിവുകളും നോട്ടീസിനൊപ്പം നല്‍കിയിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.