ബേപ്പൂർ: മത്സ്യത്തൊഴിലാളികളുടെ ക്ഷേമ വികസനത്തിനായി സ്ഥാപിച്ച ‘മത്സ്യഫെഡ്’ നൽകുന്ന ഡീസൽ സബ്സിഡി വെട്ടിക്കുറച്ചത് മേഖലക്ക് ഇരുട്ടടിയായി. മീൻപിടിത്ത യാനങ്ങൾക്ക് മത്സ്യഫെഡ് മുഖേനയുള്ള പമ്പുകൾവഴി നൽകുന്ന ഡീസലിന് ഒരുരൂപയുടെ സബ്സിഡി 50 പൈസയാക്കിയാണ് കുറച്ചത്. ഫിഷിങ് ഹാർബറുകൾ കേന്ദ്രീകരിച്ച് മത്സ്യഫെഡിന്റെ 13 പമ്പുകളാണ് സംസ്ഥാനത്തുള്ളത്. ഡീസൽ സബ്സിഡിയിലൂടെ ഇവ നഷ്ടത്തിലായതാണ് വെട്ടിക്കുറക്കാൻ കാരണമെന്നാണ് പറയുന്നത്. 8 മാസം കൊണ്ട് ഒരുരൂപയുടെ ഡീസൽ സബ്സിഡിയിൽ മത്സ്യഫെഡിന് ഒന്നരക്കോടി നഷ്ടമായെന്നാണ് കണക്ക്. പ്രതീക്ഷിച്ചതുപോലെ വിൽപന ഉയർന്നതുമില്ല. ഒരു ലിറ്റർ ഡീസൽ വിൽപനയിൽ രണ്ടുരൂപ ലഭിച്ചിരുന്നതിൽ ഹാൻഡ്ലിങ് ചാർജ് കഴിഞ്ഞ് 1.75 രൂപയാണ് മത്സ്യഫെഡിന് കിട്ടിയിരുന്നത്. അതിൽനിന്നാണ് ഒരു രൂപ സബ്സിഡി നൽകിയിരുന്നത്.ബേപ്പൂർ: മത്സ്യത്തൊഴിലാളികളുടെ ക്ഷേമ വികസനത്തിനായി സ്ഥാപിച്ച ‘മത്സ്യഫെഡ്’ നൽകുന്ന ഡീസൽ സബ്സിഡി വെട്ടിക്കുറച്ചത് മേഖലക്ക് ഇരുട്ടടിയായി. മീൻപിടിത്ത യാനങ്ങൾക്ക് മത്സ്യഫെഡ് മുഖേനയുള്ള പമ്പുകൾവഴി നൽകുന്ന ഡീസലിന് ഒരുരൂപയുടെ സബ്സിഡി 50 പൈസയാക്കിയാണ് കുറച്ചത്. ഫിഷിങ് ഹാർബറുകൾ കേന്ദ്രീകരിച്ച് മത്സ്യഫെഡിന്റെ 13 പമ്പുകളാണ് സംസ്ഥാനത്തുള്ളത്. ഡീസൽ സബ്സിഡിയിലൂടെ ഇവ നഷ്ടത്തിലായതാണ് വെട്ടിക്കുറക്കാൻ കാരണമെന്നാണ് പറയുന്നത്. 8 മാസം കൊണ്ട് ഒരുരൂപയുടെ ഡീസൽ സബ്സിഡിയിൽ മത്സ്യഫെഡിന് ഒന്നരക്കോടി നഷ്ടമായെന്നാണ് കണക്ക്.
പ്രതീക്ഷിച്ചതുപോലെ വിൽപന ഉയർന്നതുമില്ല. ഒരു ലിറ്റർ ഡീസൽ വിൽപനയിൽ രണ്ടുരൂപ ലഭിച്ചിരുന്നതിൽ ഹാൻഡ്ലിങ് ചാർജ് കഴിഞ്ഞ് 1.75 രൂപയാണ് മത്സ്യഫെഡിന് കിട്ടിയിരുന്നത്. അതിൽനിന്നാണ് ഒരു രൂപ സബ്സിഡി നൽകിയിരുന്നത്.
മംഗളൂരുവിൽനിന്നും മാഹിയിൽനിന്നും അനധികൃതമായി ബോട്ടുകൾക്ക് ഡീസൽ എത്തിച്ചുനൽകുന്നതിനാലാണ് മത്സ്യഫെഡ് പമ്പുകളിൽ വിൽപന കുറയുന്നതെന്നും പരാതിയുണ്ട്. ജില്ലയിൽ ബേപ്പൂരും പുതിയാപ്പയിലും കൊയിലാണ്ടിയിലും മത്സ്യഫെഡ് പമ്പുകളുണ്ട്, എന്നാൽ വരുമാനം പ്രതീക്ഷിച്ചപോലെ ഉയരുന്നില്ല. മാഹിയുടെ സമീപ പ്രദേശമെന്നനിലയിൽ കണ്ണൂരും കോഴിക്കോട്ടുമുള്ള ഡീസൽ പമ്പുകളിലാണ് കൂടുതൽ വരുമാന നഷ്ടം. മാഹിയിൽ ഡീസലിന് 13.56 രൂപ കുറവാണ്. ഇതോടെ അനധികൃത ഡീസൽ കടത്തും വ്യാപകം. കണ്ണൂർ-കോഴിക്കോട് റൂട്ടിൽ ദേശീയപാത വഴി സഞ്ചരിക്കുന്ന വാഹനങ്ങളെല്ലാം മാഹിയിൽനിന്ന് മാത്രമേ ഡീസലടിക്കൂ. 100 ലിറ്റർ അടിച്ചാൽ 1300 രൂപയുടെ കുറവ് ലഭിക്കും.
സർക്കാറിന് 22.76 ശതമാനം നികുതി, അഡീഷനൽ നികുതി ഒരുരൂപ, സെസ് രണ്ടുരൂപ തുടങ്ങി വലിയൊരു വരുമാനം ഡീസൽ വിൽപനയിലൂടെ കിട്ടുന്നത് നഷ്ടമാകുന്നു.
12 ലക്ഷത്തോളം വരുന്ന മീൻപിടിത്ത സമൂഹത്തിന് ഏറെ ഗുണകരമായ ഇന്ധന സബ്സിഡി പൂർണമായും ഒഴിവാക്കാനുള്ള തന്ത്രപരമായ നീക്കത്തിന്റെ ആദ്യഘട്ട നടപടിയായിട്ടാണ് 50 ശതമാനം വെട്ടിക്കുറച്ചതിനെ മത്സ്യത്തൊഴിലാളികൾ കാണുന്നത്. ഡീസൽ സബ്സിഡി ഒരു രൂപയിൽനിന്ന് 50 പൈസയാക്കി കുറച്ചുകൊണ്ട് മത്സ്യത്തൊഴിലാളി ജീവിതം ദുരിതമാക്കുന്ന ഫിഷറീസ് വകുപ്പിന്റെ നടപടികൾക്കെതിരെ പ്രക്ഷോഭം സംഘടിപ്പിക്കുമെന്ന് മത്സ്യത്തൊഴിലാളി ഫെഡറേഷൻ സംസ്ഥാന പ്രസിഡന്റ് പി. സ്റ്റെല്ലസ് പറഞ്ഞു. സർക്കാർ കാണിക്കുന്ന വിവേചനത്തിനെതിരെ പ്രതിഷേധ പരിപാടികൾ സംഘടിപ്പിക്കുമെന്ന് ഓൾ കേരള ഫിഷിങ് ബോട്ട് ഓപറേറ്റേഴ്സ് അസോസിയേഷൻ സംസ്ഥാന വൈസ് പ്രസിഡന്റ് കരിച്ചാലി പ്രേമൻ വ്യക്തമാക്കി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.