മട്ടന്നൂർ: യൂത്ത് കോൺഗ്രസ് നേതാവ് ഷുഹൈബിന്‍റെ വധവുമായി ബന്ധപ്പെട്ട് ഒരാൾ കൂടി അറസ്റ്റിലായി. പാലയോട് സ്വദേശി സംഗീതിനെയാണ് പൊലീസ് അറസ്റ്റ് ചെയ്തത്. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം എട്ടായി. ഇന്നലെ തെരൂര്‍ പാലയോട് സ്വദേശികളായ സഞ്ജയ് (24), കെ. രജത് (22) എന്നിവരും അറസ്റ്റിലായിരുന്നു. ഷുഹൈബിനെ വകവരുത്തിയ അക്രമികള്‍ ഉപയോഗിച്ച ആയുധം ഒളിപ്പിച്ചതാണ് സഞ്ജയുടെ കേസിലെ പങ്കാളിത്തം.
സഞ്ജയിെൻറ അറസ്റ്റ് രേഖപ്പെടുത്തി വ്യാഴാഴ്ച രാത്രി മട്ടന്നൂർ മജിസ്ട്രേറ്റ് കോടതി മുമ്പാകെ ഹാജരാക്കി റിമാൻഡ്ചെയ്തിരുന്നു. രജതിനെ ചോദ്യംചെയ്തുവരുകയാണെന്നും ഇന്ന് കോടതിയിൽ ഹാജരാക്കുമെന്നും പൊലീസ് പറഞ്ഞു. ഷുഹൈബ് തട്ടുകടയിലുണ്ടെന്ന വിവരം. അക്രമിസംഘത്തിന് ൈകമാറിയത് രജത് ആണെന്നാണ് അന്വേഷണ സംഘത്തിന് ലഭിച്ച വിവരം.
ഡി.വൈ.എഫ്.ഐ, എസ്.എഫ്.ഐ പ്രവര്‍ത്തകരായ തില്ലങ്കേരി ആലയാട്ടെ പുതിയപുരയില്‍ അന്‍വര്‍ സാദത്ത്, മീത്തലെ പാലയോട്ടെ മൂട്ടില്‍ വീട്ടില്‍ കെ. അഖിൽ, തെരൂര്‍ പാലയോട്ടെ തൈയുള്ള പുതിയപുരയില്‍ ടി.കെ. അഷ്‌കര്‍, തില്ലങ്കേരിയിലെ ആകാശ്, റിജിന്‍രാജ്, മുഴക്കുന്നിലെ ജിതിന്‍ എന്നിവരാണ് നേരത്തേ അറസ്റ്റിലായവർ. പ്രതികള്‍ സഞ്ചരിച്ച വാഗണർ, ആള്‍ട്ടോ കാറുകള്‍ കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.