മാവേലിക്കര കടന്ന്​ കൊടിക്കുന്നിൽ

ആലപ്പുഴ: മാവേലിക്കര മണ്ഡലത്തിൽ കോൺഗ്രസ്​ സ്​ഥാനാർഥി കൊടിക്കുന്നിൽ സുരേഷിന്​ ഹാട്രിക്​ വിജയം. രാവിലെ എട്ട ിന്​ പോസ്​റ്റൽ വോട്ടുകളും സർവിസ്​ വോട്ടുകളും എണ്ണിത്തുടങ്ങിയപ്പോൾ എൽ.ഡി.എഫിലെ ചിറ്റയം ഗോപകുമാറായിരുന് നു മുന്നിൽ. ആദ്യഘട്ടത്തിൽ 3000 വോട്ടി​​െൻറ ഭൂരിപക്ഷത്തിൽ വരെ ചിറ്റയം മുന്നിലെത്തി. പിന്നീട്​ വൈകീട്ട്​ ആറിന്​ വ ോട്ട്​ എണ്ണി തീരുന്നത്​ വരെയും മണ്ഡലത്തിൽ ഉൾപ്പെട്ട എല്ലാ നിയോജക മണ്ഡലങ്ങളിലും ​െകാടിക്കുന്നിൽ സുരേഷ്​ ഭൂ രിപക്ഷം നിലനിർത്തി.

കുട്ടനാട്​ അസംബ്ലി മണ്ഡലം മാത്രമാണ്​ വോ​ട്ടെണ്ണൽ തുടക്കത്തിൽ അപവാദമായി നിന്നത്​. ഉ ച്ചക്കുമുമ്പ്​ 46 ശതമാനം വോ​ട്ടെണ്ണിക്കഴിഞ്ഞപ്പോൾ കുട്ടനാട്​ നിയോജക മണ്ഡലത്തിൽ ചിറ്റയം 19497 വോട്ട്​ നേടി. ക ൊടിക്കുന്നിലിന്​ ഇവിടെ 16673 വോട്ടാണ്​ ലഭിച്ചത്​. പിന്നീട്​ ഏഴ്​ നിയോജക മണ്ഡലങ്ങളിലും യു.ഡി.എഫ്​ തന്നെ മുന്നി ട്ടുനിന്നു. ചങ്ങനാശ്ശേരി ഒഴികെ എല്ലാ നിയോജക മണ്ഡലങ്ങളും നിലവിൽ എൽ.ഡി.എഫി​​െൻറ കരങ്ങളിലാണ്​. ഇവിടങ്ങളിലെ കൊട ിക്കുന്നിലി​​െൻറ കുതിച്ചുകയറ്റം ഇടതു കേന്ദ്രങ്ങളെ ഞെട്ടിച്ചിട്ടുണ്ട്​.

കൊട്ടാരക്കര, കുന്നത്തൂർ, പത്തന ാപുരം എന്നീ നിയമസഭാ മണ്ഡലങ്ങളിൽ വ്യക്​തമായ ഭൂരിപക്ഷം പ്രതീക്ഷിച്ച ഇടതുപക്ഷത്തിന്​ കനത്ത തിരിച്ചടിയാണ്​ ഇവി ടങ്ങളിലുണ്ടായത്​. ഉച്ചയോടെ വിജയം ഉറപ്പാക്കുന്ന ഭൂരിപക്ഷം യു.ഡി.എഫ്​ ഉറപ്പുവരുത്തി. ഉപതെരഞ്ഞെടുപ്പിൽ സി.പി.എം മിന്നുന്ന വിജയം നേടിയ ചെങ്ങന്നൂർ പോലും ഇടതുപക്ഷത്തെ തുണച്ചില്ല. യു.ഡി.എഫ്​ കേന്ദ്രങ്ങൾ ശബരിമല വിഷയം തുടക്കം മ ുതൽ ഉന്നയിച്ചത്​ കൊടിക്കുന്നിലിന്​ ഗുണം ചെയ്​തിട്ടുണ്ട്​. 2014ൽ 79,743 വോട്ടായിരുന്നു അന്നത്തെ എൻ.ഡി.എ സ്​ഥാനാർഥ ി പി. സുധീർ നേടിയത്​. ബി.ഡി.ജെ.എസ്​ സ്​ഥാനാർഥി തഴവ സഹദേവൻ 1,30,000ലധികം വോട്ടുനേടി എൻ.ഡി.എ വോട്ടുവിഹിതത്തിൽ വൻ വർധനയ ുണ്ടാക്കി.

കൊടിക്കുന്നിൽ സുരേഷ്​
തിരുവനന്തപുരം കൊടിക്കുന്നിൽ സ്വദേശി. 56 വയസ്സ്​​. കെ.എസ്​.യുവില ൂടെ രാഷ്​ട്രീയ പ്രവർത്തനം ആരംഭിച്ചു. ആറ്​ തവണ ലോക്​സഭ അംഗം. നിലവിൽ കെ.പി.സി.സി വർക്കിങ്​ പ്രസിഡൻറ്​​. ആകെ ഒമ്പത ്​ മത്സരങ്ങൾ. ആദ്യ ജയം 27ാം വയസ്സിൽ അടൂർ ലോക്​സഭ മണ്ഡലത്തിൽനിന്ന്​. 1991, 1996, 1999, 2009, 2014 വർഷങ്ങളിൽ ലോക്​സഭയിലെത്തി. 2009ൽ യു.പി.എ സർക്കാറിൽ തൊഴിൽ സഹമന്ത്രിയായിരുന്നു. ഭാര്യ: ബിന്ദു. മക്കള്‍: അരവിന്ദ്, ഗായത്രി.

ചെങ്ങന്നൂരിൽ ആധിപത്യം തിരിച്ചുപിടിച്ച്​ കൊടിക്കുന്നിൽ
ചെങ്ങന്നൂർ: 2016ലെയും ’18ലെയും നിയമസഭ തെരഞ്ഞെടുപ്പുകളിൽ ചെങ്ങന്നൂർ മണ്ഡലത്തിൽ യു.ഡി.എഫിന്​ നഷ്​ടപ്പെട്ട ആധിപത്യം ലോക്സഭ തെരഞ്ഞെടുപ്പിൽ ഭൂരിപക്ഷം വർധിപ്പിച്ചാണ്​ കൊടിക്കുന്നിൽ തിരികെ പിടിച്ചിരിക്കുന്നത്. 2014ലെ 7818 വോട്ടി​​െൻറ ഭൂരിപക്ഷം ഇക്കുറി പതിനായിരമായി. 6,12,142 വോട്ട്​ കൊടിക്കുന്നിലിനും ചിറ്റയം ഗോപകുമാറിന്​ 51,403ഉം വോട്ടും ഇത്തവണ ലഭിച്ചു. 2011ൽ പി.സി. വിഷ്ണുനാഥ് സി.എസ്. സുജാതക്കെതിരെ നേടിയ 12,521 വോട്ടി​​െൻറ ആധിപത്യം ഇടതുമുന്നണി 2016ൽ കെ.കെ. രാമചന്ദ്രൻ നായരിലൂടെ തകർത്തിരുന്നു. അന്ന്​ 7383​ വോട്ടി​​െൻറ നേട്ടമാണ്​ കൈവരിച്ചത്​.

കഴിഞ്ഞവർഷം നടന്ന ഉപതെരഞ്ഞെടുപ്പിൽ സജി ചെറിയാൻ അത്​ 20,956 ആയി ഉയർത്തി. ബി.ജെ.പിക്ക് കഴിഞ്ഞ രണ്ട് നിയമസഭ തെരഞ്ഞെടുപ്പുകളിൽ ലഭിച്ച വോട്ടുകൾ നേടാനായില്ല. 2011ൽ ബി. രാധാകൃഷ്ണമേനോൻ 6057ഉം 2014ൽ പി. സുധീർ 15,716 വോട്ടും 2016ലും 2018ലും പി.എസ്. ശ്രീധരൻ പിള്ള യഥാക്രമം 42,682ഉം, 35,270ഉം വീതം വോട്ടാണ്​ നേടിയത്​. ഇക്കുറി എൻ.ഡി.എ സ്ഥാനാർഥി തഴവ സഹദേവൻ​ 24,854 വോട്ടാണ് ലഭിച്ചത്. കഴിഞ്ഞവർഷം മേയിൽ നടന്ന ഉപതെരഞ്ഞെടുപ്പിൽ 10 ഗ്രാമപഞ്ചായത്തും നഗരസഭയും എൽ.ഡി.എഫിനൊപ്പം നിലയുറപ്പിച്ചിരുന്നിടത്ത് ഇപ്പോൾ മുളക്കുഴയും ബുധനൂരും മാത്രമാണ് ലീഡ് നേടാനായത്. എന്നാൽ, കഴിഞ്ഞ വർഷത്തെ അപേക്ഷിച്ച് അത്രയും എത്തിയിട്ടുമില്ല.

കുട്ടനാട്ടിലും യു.ഡി.എഫ്​ തന്നെ
കുട്ടനാട്: എൽ.ഡി.എഫ് മണ്ഡലമായ കുട്ടനാട്ടിലും യു.ഡി.എഫ് സ്ഥാനാർഥി കൊടിക്കുന്നിൽ സുരേഷ് ലീഡ് നേടി. 55,253 വോട്ടുകൾ മണ്ഡലത്തിൽനിന്ന് യു.ഡി.എഫ് നേടിയപ്പോൾ എൽ.ഡി.എഫ് സ്ഥാനാർഥി ചിറ്റയം ഗോപകുമാർ 52,630 വോട്ടുകളാണ് നേടിയത്. എല്ലാ മണ്ഡലങ്ങളിലും കൊടിക്കുന്നിൽ വ്യക്തമായ ലീഡ് നേടി. തുടക്കത്തിൽ മാത്രം കുട്ടനാട് മണ്ഡലത്തിൽ ചിറ്റയം ഗോപകുമാർ 79 വോട്ടി​​െൻറ ലീഡ്​ നേടി. പിന്നീട് കൊടിക്കുന്നിലി​​െൻറ വോട്ട്​ കുത്തനെ ഉയർന്നു. പ്രചാരണ പ്രവർത്തനങ്ങൾ കുട്ടനാട്ടിൽ കൂടുതൽ നടത്തിയത് ചിറ്റയം ഗോപകുമാറായിരുന്നു. കുട്ടനാട്ടിലെ ഉൾപ്രദേശങ്ങളിലുൾപ്പെടെ കൊടിക്കുന്നിൽ വോട്ടർമാരെ നേരിട്ട് കണ്ട് വോട്ടഭ്യർഥിക്കാതിരുന്നപ്പോൾ ചിറ്റയം ഗോപകുമാർ ഇവിടെ രണ്ടുതവണ വീതം വീടുകൾ സന്ദർശിച്ചിരുന്നു.

കൊടിക്കുന്നില്‍ സുരേഷി​​െൻറ രാഷ്​ട്രീയവഴികളിലൂടെ
ആലപ്പുഴ: തിരുവനന്തപുരം കൊടിക്കുന്നില്‍ ഗ്രാമത്തില്‍ 1962 ജൂണ്‍ നാലിന് പരേതരായ കുഞ്ഞന്‍-തങ്കമ്മ ദമ്പതികളുടെ മകനായി ജനിച്ചു. ദരിദ്ര കുടുംബപശ്ചാത്തലത്തില്‍ വളര്‍ന്ന് കോണ്‍ഗ്രസി​​െൻറ വിദ്യാർഥി സംഘടനയായ കെ.എസ്.യുവിലൂടെ രാഷ്​ട്രീയ പ്രവര്‍ത്തനത്തില്‍ ദേശീയശ്രദ്ധ നേടി. വിദ്യാർഥി-രാഷ്​ട്രീയ പ്രവര്‍ത്തന കാലയളവില്‍ കെ.എസ്.യു സംസ്ഥാന വൈസ് പ്രസിഡൻറ്​, ജനറല്‍ സെക്രട്ടറി എന്നീ നിലകളില്‍ പ്രവര്‍ത്തിച്ചു. 27ാം വയസ്സില്‍ 1989ലെ തെരഞ്ഞെടുപ്പില്‍ അടൂര്‍ ലോക്‌സഭ മണ്ഡലത്തില്‍നിന്ന്​ ജനപ്രതിനിധിയായി.

അടൂരില്‍നിന്ന് നാലുതവണയും മാവേലിക്കരയില്‍നിന്ന് രണ്ടുതവണയും ലോക്‌സഭയിലെത്തി. 1992 മുതല്‍ കേരള പ്രദേശ് കോണ്‍ഗ്രസ് കമ്മിറ്റിയില്‍ അംഗമായി. എം.പിയായിരിക്കെതന്നെ യൂത്ത് കോണ്‍ഗ്രസ്​ അഖിലേന്ത്യ ജനറല്‍ സെക്രട്ടറിയായും പ്രവര്‍ത്തിച്ചു. 2004ല്‍ കെ.പി.സി.സി ജനറല്‍ സെക്രട്ടറിയായി. ഈ കാലയളവില്‍ കണ്ണൂര്‍, എറണാകുളം, ആലപ്പുഴ, ഇടുക്കി ജില്ലകളുടെ സംഘടനച്ചുമതല, പ്രദേശ് യൂത്ത് കോണ്‍ഗ്രസ്, പട്ടികജാതി-വർഗ വിഭാഗം, ദേശീയ കര്‍ഷകത്തൊഴിലാളി ഫെഡറേഷന്‍ എന്നീ പോഷക സംഘടനകളുടെയും ചുമതലയില്‍ പ്രവര്‍ത്തിച്ചു.

പത്തനംതിട്ട ജില്ല കോണ്‍ഗ്രസ് കമ്മിറ്റി, സേവാദള്‍, കേരള ആദിവാസി കോണ്‍ഗ്രസ്, ദലിത് കോണ്‍ഗ്രസ്, മഹാത്മാഗാന്ധി ദേശീയ ഗ്രാമീണ തൊഴിലുറപ്പ് പദ്ധതി എന്നിവയുടെ ചുമതലയിലും പ്രവര്‍ത്തിച്ചു. 2006 മുതല്‍ 2010 വരെ എ.ഐ.സി.സി സെക്രട്ടറിയായിരുന്നു. ഈ കാലയളവില്‍ ഒഡിഷ, ഡല്‍ഹി സംസ്ഥാനങ്ങളുടെയും ഓള്‍ ഇന്ത്യ സേവാദള്‍ കോണ്‍ഗ്രസി​​െൻറയുമായിരുന്നു ചുമതല. ആന്ധ്രപ്രദേശ്, രാജസ്ഥാന്‍ സംസ്ഥാനങ്ങളില്‍ പാര്‍ട്ടിയുടെ തെരഞ്ഞെടുപ്പ് നിരീക്ഷകനായും പ്രവര്‍ത്തിച്ചു.

കേന്ദ്ര യുവജനകാര്യ കായിക മന്ത്രാലയത്തി​​െൻറ കീഴിലുള്ള നെഹ്‌റു യുവകേന്ദ്രയുടെ വൈസ് ചെയര്‍മാനുമായി. 2012 ഒക്‌ടോബര്‍ 28ന് കേന്ദ്ര തൊഴില്‍കാര്യ സഹമന്ത്രിയായി. ഈ സ്ഥാനത്തോടൊപ്പം കോണ്‍ഗ്രസ് പാര്‍ലമ​െൻററി പാര്‍ട്ടി സെക്രട്ടറിയായും കേരളത്തിലെ കോണ്‍ഗ്രസ് എം.പിമാരുടെ കണ്‍വീനറായും പ്രവര്‍ത്തിച്ചു. പാര്‍ലമ​െൻറില്‍ പട്ടികജാതി പട്ടികവർഗ പാര്‍ലമെ​േൻററിയന്‍സ് ഫോറത്തി​​െൻറ ചെയര്‍മാനായി പ്രവര്‍ത്തിച്ചു. കേരള ട്രാന്‍സ്‌പോര്‍ട്ട് വര്‍ക്കേഴ്‌സ് യൂനിയന്‍ ജനറല്‍ സെക്രട്ടറി, ഫോറസ്​റ്റ്​ ടിംബര്‍ വര്‍ക്കേഴ്‌സ് യൂനിയന്‍, ആര്‍ട്ടിസാന്‍സ് സ്‌കില്‍ഡ് വര്‍ക്കേഴ്‌സ് കോണ്‍ഗ്രസ്, ഹിന്ദുസ്ഥാന്‍ ലാറ്റക്‌സ് എംപ്ലോയീസ് കോണ്‍ഗ്രസ്, ലൈഫ് ഇന്‍ഷ​​​ുറന്‍സ് സ്​റ്റാഫ് അസോസിയേഷന്‍ -തിരുവനന്തപുരം ഡിവിഷന്‍, ഹെഡ് ലോഡ് വര്‍ക്കേഴ്‌സ് യൂനിയന്‍, ദലിത് എംപ്ലോയീസ് അസോസിയേഷന്‍ -ഐ.എസ്.ആർ.ഒ എന്നിവയില്‍ പ്രസിഡൻറായും പ്രവര്‍ത്തിച്ചിരുന്നു. നിലവില്‍ കെ.പി.സി.സി വര്‍ക്കിങ്​ പ്രസിഡൻറാണ്. ഭാര്യ: ബിന്ദു. മക്കള്‍: അരവിന്ദ്, ഗായത്രി.

മാവേലിക്കര യു.ഡി.എഫിനൊപ്പം
മാവേലിക്കര: എൽ.ഡി.എഫിന് ഏറെ സ്വാധീനമുണ്ടായിരുന്ന നിയമസഭ മണ്ഡലമായിരുന്നു മാവേലിക്കരയെങ്കിലും തരംഗത്തിൽ പിടിച്ചുനിൽക്കാനായില്ല. കഴിഞ്ഞ നിയമസഭ തെരഞ്ഞെടുപ്പിൽ 31000ലധികം വോട്ടി​​െൻറ ഭൂരിപക്ഷമാണ് ആർ. രാജേഷ് നേടിയത്. രാജേഷി​​െൻറ രണ്ടാം അങ്കമായിരുന്നു ഇത്. 2011ൽ 10000നടുത്ത് ഭൂരിപക്ഷമായിരുന്നു ഉണ്ടായിരുന്നത്. യു.ഡി.എഫിനൊപ്പമായിരുന്നു അതിനുമുമ്പ്​ മാവേലിക്കര. എന്നാൽ, സംവരണ മണ്ഡലമായതോടെ എൽ.ഡി.എഫിനൊപ്പം നിൽക്കുകയായിരുന്നു. നായർ, ഈഴവ സമുദായങ്ങൾക്ക് സ്വാധീനം ഉണ്ടെങ്കിലും കർഷക തൊഴിലാളികളുടെ നാടാണ് മാവേലിക്കര. മാവേലിക്കരയുടെ ഭാഗമായിരുന്ന ചെന്നിത്തല ചെങ്ങന്നൂർ മണ്ഡലത്തി​​െൻറയും മറ്റ് കുറെ ഭാഗങ്ങൾ കായംകുളം മണ്ഡലത്തി​​െൻറ ഭാഗമായി 2011ൽ മാറിയിരുന്നു. പിന്നീട് എൽ.ഡി.എഫി​​െൻറ പൂർണമായ സ്വാധീനമുള്ള മേഖലയായി മാവേലിക്കര നിയമസഭ മണ്ഡലം മാറി.

മാവേലിക്കര മണ്ഡലത്തിലെ സ്ട്രോങ്​ റൂം തുറക്കൽ വൈകി
ആലപ്പുഴ: മാവേലിക്കര മണ്ഡലത്തിലെ സ്ട്രോങ്​ റൂം തുറക്കുന്നത് വൈകിയത്​ വോ​ട്ടെണ്ണലിനെ അൽപസമയം വൈകിപ്പിച്ചു. എസ്.ഡി കോളജിലെ ചങ്ങനാശ്ശേരി നിയമസഭ മണ്ഡലത്തിലെ വോട്ടെണ്ണൽ നടപടിയാണ് വൈകിയത്. സ്ട്രോങ്​ റൂം തുറക്കാൻ ആശാരിയും ഉപകരണങ്ങളുമില്ലാതിരുന്നതാണ് തടസ്സമായത്​.

കരുനാഗപ്പള്ളി മണ്ഡലത്തിലെ സ്ട്രോങ് റൂം നിരീക്ഷകൻ ആശിഷ് ശർമയുടെ സാന്നിധ്യത്തിൽ ഉപവരണാധികാരി ഡി. കൃഷ്ണകുമാർ തുറന്നു. കായംകുളം മണ്ഡലത്തിൽ സ്ട്രോങ് റൂം നിരീക്ഷക സ്വപ്ന പങ്കജ് സോളങ്കിയുടെ സാന്നിധ്യത്തിൽ ഉപവരണാധികാരി ഒ. മീനാകുമാരിയമ്മ തുറന്നു. ഹരിപ്പാട് മണ്ഡലത്തിലെ സ്ട്രോങ് റൂം നിരീക്ഷക സ്വപ്ന പങ്കജ് സോളങ്കിയുടെ സാന്നിധ്യത്തിൽ ഉപവരണാധികാരി ഉഷാകുമാരി തുറന്നു. അമ്പലപ്പുഴ മണ്ഡലത്തിലെ സ്ട്രോങ് റൂം നിരീക്ഷക സവിത ജാനിയയുടെ സാന്നിധ്യത്തിൽ ഉപവരണാധികാരി പി.പി. പ്രേമലത തുറന്നു.

ആലപ്പുഴ മണ്ഡലത്തിലെ സ്ട്രോങ് റൂം നിരീക്ഷക സവിത ജാനിയയുടെ സാന്നിധ്യത്തിൽ ഉപവരണാധികാരി കൃഷ്ണ തേജ തുറന്നു.
മാവേലിക്കര ലോക്സഭ മണ്ഡലങ്ങളിലെ ചെങ്ങന്നൂർ, ചങ്ങനാശ്ശേരി, കൊട്ടാരക്കര, കുന്നത്തൂർ മണ്ഡലങ്ങളിലെ ഉപവരണാധികാരിമാരായ അലക്സ് ജോസഫ്, രാജദാസ്, അലക്സ് പി. തോമസ്, വി.എസ്. ബിജു എന്നിവരുടെ നേതൃത്വത്തിലാണ് വോട്ടെണ്ണൽ നടന്നത്. മാവേലിക്കര ലോക്സഭ മണ്ഡലത്തിലെ പൊതുനിരീക്ഷകൻ ആർ.പി. ഗലോട്ടി​​െൻറ നേതൃത്വത്തിൽ വോട്ടെണ്ണൽ കേന്ദ്രങ്ങൾ സന്ദർശിച്ച് സ്ഥിതിഗതികൾ വിലയിരുത്തി.

മാവേലിക്കര-കൊടിക്കുന്നിൽ സുരേഷ്​
ചങ്ങനാശേരി -23410
കുട്ടനാട് -2623
മാവേലിക്കര -969
ചെങ്ങന്നൂർ -9839
കുന്നത്തൂർ -7173
കൊട്ടാരക്കര -2754
പത്തനാപുരം -14732


Tags:    
News Summary - Mavelikara to Kodikkunnil - Kerala News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.