തിരുവനന്തപുരം: സാേങ്കതിക സർവകലാശാലക്ക് കീഴിലെ കോളജുകളിലെ ഒാൺലൈൻ ക്ലാസുകളുടെ പരമാവധി ദൈർഘ്യം അഞ്ച് മണിക്കൂറാക്കി നിജപ്പെടുത്തി. എന്നാൽ ഹോണേഴ്സ്, മൈനർ ഡിഗ്രികൾക്കുള്ള ക്ലാസുകൾക്ക് ഒരു മണിക്കൂർ അധിക സമയമാകാം. ജൂണിൽ ആരംഭിക്കുന്ന മുഴുവൻ ക്ലാസുകളും ഒാൺലൈനായി തുടരാനും തീരുമാനിച്ചു. ഓൺലൈൻ ക്ലാസ് സംബന്ധിച്ച് വിദ്യാർഥി സംഘടനകൾ നൽകിയ നിവേദനങ്ങൾ പരിഗണിച്ച് സിൻഡിക്കേറ്റിെൻറ അക്കാദമിക്, സ്റ്റുഡൻറ് വെൽഫെയർ ഉപസമിതികൾ നൽകിയ ശിപാർശകൾ വി.സി ഡോ. എം.എസ്. രാജശ്രീ അംഗീകരിക്കുകയായിരുന്നു.
രാവിലെ 8.30നായിരിക്കും ക്ലാസ് ആരംഭിക്കുക. വിവിധ ക്ലാസ് സെഷനുകൾ തമ്മിൽ 10 മിനിറ്റിെൻറ ഇടവേളയുണ്ടാകും. അവസാന സെമസ്റ്റർ ഒഴികെയുള്ള ഓൺലൈൻ ക്ലാസുകൾ തിങ്കൾമുതൽ വെള്ളിവരെ ആഴ്ചയിൽ അഞ്ചുദിവസം നടത്താം. അവധി ദിവസങ്ങളിൽ ക്ലാസുകൾ ഒഴിവാക്കണം.ഓൺലൈൻ ക്ലാസുകളുടെ പൂർണമായ സമയക്രമം കോളജ് വെബ്സൈറ്റിൽ പ്രസിദ്ധീകരിക്കണം. ക്ലാസുകൾക്കായി സജ്ജമാകാനായുള്ള പഠന വിഡിയോകളും പാഠ്യസഹായികളും മറ്റും വിദ്യാർഥികൾക്ക് നേരത്തേ നൽകണം. 'ഫ്ലിപ് ക്ലാസ്റൂം', 'ആക്റ്റീവ് ലേണിങ്' തുടങ്ങിയ അധ്യാപനരീതികൾ പ്രോത്സാഹിപ്പിക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.