തെക്കൻ കേരളത്തെ ഇകഴ്ത്തിക്കാട്ടുന്ന വിധത്തിൽ കെ.പി.സി.സി അധ്യക്ഷൻ കെ. സുധാകരൻ നടത്തിയ പ്രസ്താവന വിവാദമായ പശ്ചാത്തലത്തിൽ ഫേസ്ബുക് പോസ്റ്റുമായി തിരുവനന്തപുരം മേയർ ആര്യ രാജേന്ദ്രൻ. ഭർത്താവും സചിൻ ദേവ് എം.എൽ.എയോടൊപ്പമുള്ള ചിത്രമാണ് 'തെക്കും വടക്കും ഒന്നാണ്' എന്ന അടിക്കുറിപ്പോടെ മേയർ പങ്കുവെച്ചത്. ആര്യ രാജേന്ദ്രൻ തിരുവനന്തപുരം സ്വദേശിയും സചിൻദേവ് കോഴിക്കോട് സ്വദേശിയുമാണ്.
അഭിമുഖത്തിനിടെയാണ് കെ. സുധാകരൻ വിവാദ പ്രസ്താവന നടത്തിയത്. തെക്ക്- വടക്ക് കേരളത്തില്‍ നിന്നുള്ള രാഷ്ട്രീയക്കാരെ താരതമ്യപ്പെടുത്തിക്കൊണ്ടായിരുന്നു പരാമർശം. തെക്കന്‍ കേരളത്തിലെ രാഷ്ട്രീയക്കാരെ വിശ്വസിക്കാന്‍ കൊള്ളില്ലെന്ന ധ്വനിയില്‍ രാമായണത്തിലെ കഥയെ ദുര്‍വ്യാഖ്യാനം ചെയ്തുകൊണ്ടായിരുന്നു സുധാകരന്റെ താരതമ്യം.
വിവാദമായതോടെ പ്രസ്താവന പിൻവലിക്കുന്നതായി സുധാകരൻ വ്യക്തമാക്കിയിരുന്നു. കുട്ടിക്കാലം മുതൽ മലബാറിൽ കേട്ടു പരിചയമുള്ള കഥ ആവർത്തിക്കുക മാത്രമാണു ചെയ്തത്. പരാമര്‍ശം ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ ക്ഷമ ചോദിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.