ബ്രഹ്മപുരത്തുള്ളത് വ‍ര്‍ഷങ്ങള്‍ കൊണ്ട് രൂപപ്പെട്ട മാലിന്യമല; കോർപ്പറേഷൻ പിന്തുടര്‍ന്നത് അശാസ്ത്രീയ രീതി -എം.ബി രാജേഷ്

കൊച്ചി: ബ്രഹ്മപുരത്തുള്ളത് വ‍ര്‍ഷങ്ങള്‍ കൊണ്ട് രൂപപ്പെട്ട മാലിന്യമലയാണെന്നും വിവാദങ്ങള്‍ക്കിടെ ആ വസ്തുത കാണാതിരിക്കരുതെന്നും മന്ത്രി എം.ബി രാജേഷ്. ബ്രഹ്മപുരത്ത് കൊച്ചി കോർപ്പറേഷൻ പിന്തുടര്‍ന്നുവന്നത് എല്ലാ മാലിന്യങ്ങളും ഒരിടത്ത് നിക്ഷേപിക്കുകയെന്ന അശാസ്ത്രീയ രീതിയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അശാസ്ത്രീയ രീതി മാറ്റാന്‍ തീരുമാനിച്ചത് ഈ സർക്കാറാണെന്നും ഉറവിടങ്ങളിൽ തന്നെ മാലിന്യം സംസ്കരിക്കാനുള്ള സംവിധാനം കൊണ്ടുവരും. തീപിടിത്തം ആദ്യമായിട്ടല്ല സംഭവിക്കുന്നതെന്നും പക്ഷേ ഇത്തവണ അതിന്‍റെ വ്യാപ്തി കൂടിയതാണ് പ്രശ്നങ്ങള്‍ ഇത്രയും ഗുരുതരമാക്കിയതെന്നും എംബി രാജേഷ് വ്യക്തമാക്കി.

Tags:    
News Summary - MB Rajesh at brahmapuram

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.