തിരുവനന്തപുരം: നിയമസഭയിൽ ഭരണ-പ്രതിപക്ഷ വാക്പോരിന് ഹരം പകർന്ന് ആവേശം സിനിമയിലെ വൈറൽ ഡയലോഗിന്റെ കൂട്ട്. അടിയന്തര പ്രമേയത്തിന് അവതരണാനുമതി തേടിയുള്ള പ്രസംഗത്തിനിടെ കോൺഗ്രസിലെ റോജി എം. ജോണിന്റെ പരാമർശം സഭയിൽ കൂട്ടച്ചിരിപരത്തി.
ജനിക്കാത്ത മദ്യനയത്തിന്റെ ജാതകം ചമയ്ക്കുന്നവരോട് എന്ന പേരിൽ മന്ത്രി എം.ബി. രാജേഷിന്റെ ഫേസ്ബുക്ക് പോസ്റ്റ് ഉദ്ധരിക്കുന്നതിനിടെയായിരുന്നു റോജിയുടെ പരിഹാസം. എക്സൈസ് വകുപ്പിൽ മദ്യനയത്തിന്റെ കുഞ്ഞ് ജനിച്ചെന്നും അച്ഛൻ ആരെന്ന് അന്വേഷിച്ചാൽ മതിയെന്നും റോജി പറഞ്ഞു. ‘ഇതൊക്കെ ശ്രദ്ധിക്കണ്ടേ അംബാനേ’ എന്ന ആവേശം സിനിമയിലെ ഡയലോഗ് കൂടി വന്നതോടെ കൂട്ടച്ചിരി പരന്നു. മദ്യനയവുമായി ബന്ധപ്പെട്ട് മുമ്പ് 52 ഡ്രൈ ഡേകള്‍ പിന്‍വലിച്ചതും ലൈസന്‍സ് ഫീസ് കുറച്ചതും യു.ഡി.എഫ് ഭരണകാലത്താണെന്ന് മന്ത്രി രാജേഷ് തിരിച്ചടിച്ചു.
അതുകൊണ്ട് മുന്‍കാല പ്രാബല്യത്തോടെ ശ്രദ്ധിക്കണ്ടേ അംബാനേ എന്ന് ചോദിക്കേണ്ടി വരുമെന്നും മന്ത്രി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.