എം.ബി.ബി.എസ് സീറ്റ് തട്ടിപ്പ്: കെ.പി. യോഹന്നാന്റെ സഹോദരനും കോൺഗ്രസ് നേതാവുമായ കെ.പി. പുന്നൂസ് വീണ്ടും അറസ്റ്റിൽ

തിരുവല്ല: ലക്ഷങ്ങൾ തട്ടിയെടുത്തെന്ന പരാതിയിൽ നിരണം ഗ്രാമപഞ്ചായത്ത് പ്രസിഡന്റും ബിലീവേഴ്‌സ് ചർച്ച് മേധാവി കെ.പി. യോഹന്നാന്റെ സഹോദരനുമായ കോൺഗ്രസ് നേതാവ് കെ.പി. പുന്നൂസ് വീണ്ടും അറസ്റ്റിലായി. 20 ലക്ഷം രൂപ തട്ടിയെടുത്തെന്ന മുതുകുളം സ്വദേശിനിയുടെയും ലൈഫ് മിഷൻ പദ്ധതി പ്രകാരം വീട് വെച്ച് നൽകാമെന്ന് വാഗ്ദാനം നൽകി മൂന്നുലക്ഷം രൂപ തട്ടിയെന്ന നിരണം സ്വദേശിയുടെയും പരാതിയിലാണ് അറസ്റ്റ്.

കെ.പി. യോഹന്നാന്റെ ബിലീവേഴ്‌സ് ചർച്ച് ആശുപത്രിയിൽ എം.ബി.ബി.എസിന് സീറ്റ് നൽകാമെന്ന് പറഞ്ഞാണ് ലക്ഷങ്ങൾ തട്ടിയത്. സീറ്റ് വാഗ്ദാനം ചെയ്ത് പണം തട്ടിയെന്ന ആലത്തൂർ സ്വദേശിയുടെ പരാതിയിൽ രണ്ടാഴ്ച മുമ്പ് അറസ്റ്റിലായ പുന്നൂസിനെ കോടതി റിമാൻഡ് ചെയ്തിരുന്നു. ആലത്തൂർ സബ്ജയിലിൽ നിന്നും ആണ് പുളിക്കീഴ് പൊലീസ് പുന്നൂസിനെ കസ്റ്റഡിയിലെടുത്തത്. തുടർന്ന് തിരുവല്ല കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി ഒരു ദിവസത്തെ കസ്റ്റഡിയിൽ വിട്ടു. തെളിവെടുപ്പിന് വിശദമായ ചോദ്യം ചെയ്യലിനും ശേഷം പുന്നൂസിനെ ചൊവ്വാഴ്ച കോടതിയിൽ ഹാജരാക്കുമെന്ന് പൊലീസ് അറിയിച്ചു. 

Tags:    
News Summary - MBBS seat scam: K.P. Yohannan's brother and Congress leader KP Punnoose arrested again

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.