ധാർഷ്ട്യമുള്ള ആദ്യ സി.പി.എം നേതാവല്ല ജോസഫൈൻ; പിണറായി പാഠമുൾക്കൊള്ളണം -കെ. സുധാകരൻ

കണ്ണൂർ: വൈകിയാണെങ്കിലും വനിതാ കമീഷൻ അധ്യക്ഷ ജോസഫൈന്‍റെ രാജി അഭിനന്ദനീയമാണെന്ന്​ കെ.പി.സി.സി പ്രസിഡന്‍റ്​ കെ. സുധാകരൻ. ഇവരുടെ പതനത്തിൽനിന്ന് പിണറായി പാഠമുൾക്കൊള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

''പാവങ്ങളോട് ധാർഷ്ട്യത്തോടെ ഇടപെടുന്ന ആദ്യത്തെ സി.പി.എം നേതാവല്ല ജോസഫൈൻ. ജോസഫൈന്‍റെ പതനത്തിൽ നിന്ന് പാഠമുൾക്കൊണ്ട് പിണറായി വിജയൻ അടക്കമുള്ള സി.പി.എം നേതാക്കൾ സ്വയം നവീകരിക്കാൻ തയ്യാറാകണം'' -ഫേസ്​ബുക്​ പോസ്റ്റിൽ അദ്ദേഹം ആവശ്യപ്പെട്ടു.

സിപിഎം പ്രവർത്തകർ സ്ത്രീകളേയും കുട്ടികളേയും പീഡിപ്പിക്കു​േമ്പാൾ ആ പ്രതികളെ സംരക്ഷിക്കാനുള്ള ഒരു സഹകരണ സംഘം എന്ന നിലയിൽ ആണ് വനിതാ കമ്മീഷൻ കേരളത്തിൽ പ്രവർത്തിക്കുന്നതെന്ന്​ സുധാകരൻ ആരോപിച്ചിരുന്നു. ഇരയാക്കപ്പെടുന്ന സ്ത്രീകളോട് ക്രൂരമായി അസഹിഷ്ണുതയോടെയും പരിഹാസത്തോടെയും സംസാരിക്കുന്ന ജോസഫൈനെ അടിയന്തരമായി തൽസ്ഥാനത്ത് നിന്നും നീക്കണമെന്നും അദ്ദേഹം ഇന്നലെ ആവശ്യ​പ്പെട്ടിരുന്നു.

ഭർതൃ പീഡനത്തെക്കുറിച്ച് പരാതി പറയാൻ വിളിച്ച യുവതിയോട് ജോസഫൈൻ മോശമായി പെരുമാറിയതാണ്​ ഒടുവിൽ അവരുടെ രാജിയിൽ കലാശിച്ചത്​. കാലാവധി അവസാനിക്കാൻ എട്ട്​ മാസം ബാക്കി നിൽക്കെയാണ്​ രാജി. വിവാദം സംബന്ധിച്ച്​ സംസ്ഥാന സെക്രട്ടേറിയറ്റിൽ ജോസഫൈൻ വിശദീകരണം നൽകി. തെറ്റുപറ്റി എന്ന് സംസ്ഥാന സെക്രട്ടേറിയറ്റിൽ അവർ വിശദീകരിച്ചെന്നാണ്​ വിവരം.

സ്വകാര്യ ചാനലിൽ നടന്ന ലൈവ്​ ഷോയിൽ ഗാർഹികപീഡന പരാതി പറഞ്ഞ യുവതിയോടാണ്​​ എം.സി ജോസഫൈൻ നീതിരഹിതമായി പ്രതികരിച്ചത്​.

'2014ൽ ആണ്​ കല്യാണം കഴിഞ്ഞത്​. ഭർത്താവ്​ വിദേശത്ത്​​ പോയ ശേഷം അമ്മായിയമ്മ ശാരീരികമായി മർദ്ദിക്കുകയും മാനസികമായി പീഡിപ്പിക്കുകയും ചെയ്യാറുണ്ട്​. ഭർത്താവിൽ നിന്നും സമാനമായ പീഡനമേറ്റു' -യുവതി വനിതാ കമീഷന് ​േഫാണിലൂടെ​ നൽകിയ പരാതിയിൽ പറയുന്നു. ഇത്​ കേട്ട ഉടൻ, നിങ്ങൾ എന്ത്​ കൊണ്ട്​ പൊലീസിൽ പരാതി നൽകിയില്ലെന്നാണ്​​ ജോസഫൈൻ ചോദിച്ചത്​. ഞാൻ ആരെയും അറിയിച്ചില്ലെന്ന്​ യുവതി മറുപടി നൽകി. ഇതോടെ, 'എന്നാൽ പിന്നെ അനുഭവിച്ചോ' എന്നായിരുന്നു​ ജോസഫൈൻെറ മറുപടി.

പാർട്ടി അനുകൂലികൾ പോലും സമൂഹ മാധ്യമങ്ങളിലടക്കം ജോസഫൈനെതി​രെ രംഗത്തെത്തിയിരുന്നു. പാർട്ടിയുടെ മുതിർന്ന നേതാക്കൾക്കും പരാമർശത്തിൽ അതൃപ്​തിയുണ്ടായിരുന്നു.

Tags:    
News Summary - MC Josephine is not the first arrogant CPM leader; Pinarayi should learn lesson -K. Sudhakaran

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.