ഇരിക്കുന്ന സ്ഥാനത്തെ കുറിച്ച് ബോധമില്ലെങ്കിൽ എം.സി ​ജോസഫൈൻ ഇറങ്ങിപ്പോകണം - ജബീന ഇർഷാദ്​

തിരുവനന്തപുരം: ഭർതൃഗൃഹത്തിലെ ഗാർഹിക പീഡനവുമായി ബന്ധപ്പെട്ട്​ പരാതി നൽകിയ യുവതിയെ അപമാനിച്ച വനിത കമീഷനെതിരെ വിമൻ ജസ്റ്റിസ്​ മൂവ്​മെന്‍റ്​ സംസ്ഥാന പ്രസിഡന്‍റ്​ ജബീന ഇർഷാദ്​. വനിതാ കമീഷൻ അധ്യക്ഷ എം.സി ജോസഫൈന്‍റെ വിവാദപ്രസ്​താവനയുടെ പശ്ചാത്തലത്തിലാണ്​ വനിതാ കമീഷനെതി​രെ വിമൻ ജസ്റ്റിസ്​ മൂവ്​മെന്‍റ്​ രംഗത്തെത്തിയത്​.

എല്ലാ പിടിവള്ളിയും നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന പെണ്ണിന് ഒന്നുമില്ലെങ്കിലും ആശ്വാസമേകുന്ന ഒരു വാക്കെങ്കിലും നൽകാൻ കഴിയില്ലെങ്കിൽ പിന്നെന്തിന് ഇങ്ങനെയൊരു സംവിധാനം, സ്ഥാനത്തെ കുറിച്ച് ബോധമില്ലെങ്കിൽ ഇറങ്ങിപ്പോകണമെന്ന്​ അവർ ആവശ്യപ്പെട്ടു. 

ഫേസ്​ബുക്​ പോസ്റ്റിന്‍റെ പൂർണരൂപം
അനുഭവിച്ചോ "!!
പിന്നെന്തിനീ വനിതാ കമ്മീഷൻ ?!!
നമ്മുടെ നികുതിപ്പണത്തിൽ നിന്നല്ലേ ഇവർക്ക് നൽകുന്നത്?
ഇതെന്താ പാർട്ടി കമ്മീഷനോ?
എല്ലാ പിടിവള്ളിയും നഷ്ടപ്പെട്ട് ആത്മഹത്യയുടെ വക്കിൽ നിൽക്കുന്ന പെണ്ണിന് ഒന്നുമില്ലെങ്കിലും
ആശ്വാസമേകുന്ന ഒരു വാക്കെങ്കിലും
നൽകാൻ കഴിയില്ലെങ്കിൽ
പിന്നെന്തിന് ഇങ്ങനെയൊരു സംവിധാനം...
സ്ഥാനത്തെ കുറിച്ച് ബോധമില്ലെങ്കിൽ ഇറങ്ങിപ്പോവണം...
ആർക്കാണ് ആദ്യം കൗൺസിലിംഗ് വേണ്ടത്?

Full View

Tags:    
News Summary - MC Josephine should step down

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.