കൊച്ചി: വിൽപനക്കായി കൊണ്ടുവന്ന മാരക ലഹരിമരുന്നുമായി ഇടപ്പള്ളി ഭാഗത്തുനിന്ന് രണ്ടുയുവാക്കൾ പിടിയിൽ. മലപ്പുറം പൊന്നാനി വെളിയങ്കോട് പുതുവളപ്പിൽ വീട്ടിൽ പി.കെ. അജ്മൽ (21), പൊന്നാനി കറുത്ത കുഞ്ഞാലിെൻറ വീട്ടിൽ അനസ് (25) എന്നിവരാണ് പിടിയിലായത്. ഇവരിൽനിന്ന് 10 ഗ്രാം മെത്തലിൻ ഡയോക്സി മെത്താഫിറ്റമിൻ (എം.ഡി.എം.എ) കണ്ടെടുത്തു.
പ്രതികൾ മാസങ്ങളായി ലോഡ്ജുകളിൽ താമസിച്ച് വിൽപന നടത്തുന്നതായി കമീഷണർക്ക് രഹസ്യവിവരം ലഭിച്ചിരുന്നു. ബംഗളൂരു, ഗോവ, കോയമ്പത്തൂർ എന്നിവിടങ്ങളിൽനിന്ന് ഇടനിലക്കാർ വഴി വടക്കൻ ജില്ലകളിൽ എത്തിച്ചതിന് ശേഷമാണ് കൊച്ചിയിൽ കൊണ്ടുവന്ന് ചില്ലറ വിൽപന നടത്തുന്നത്. ചാവക്കാടുള്ള മയക്കുമരുന്ന് മാഫിയ തലവനിൽനിന്നാണ് ഇവർക്ക് ലഹരിമരുന്ന് ലഭിക്കുന്നത്.
കൊച്ചിയിലെ ഷോപ്പുകളിലും മറ്റും ജോലിക്കാരായിനിന്നാണ് കൂടുതൽ പേരും കച്ചവടം ചെയ്യുന്നത്. അസി. കമീഷൺ കെ.എ. അബ്ദുസ്സലാം, പാലാരിവട്ടം സി.ഐ. അനീഷ്, ഡാൻസാഫ് എസ്.ഐ ജോസഫ് സാജൻ, എളമക്കര എസ്.ഐ സി.കെ. രാജു, എ.എസ്.ഐ ഫൈസൽ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.