കോഴിക്കോട്: സംസ്ഥാന ന്യൂനപക്ഷ ക്ഷേമ വകുപ്പ് മുൻ ഡയറക്ടറും ന്യൂനപക്ഷ കാര്യവിദഗ്ദനുമായ ഡോ. പി.നസീർ മുസ്‌ലിം എംപ്ളോയീസ് കൽച്ചറൽ അസ്സോസിയേഷൻ (മെക്ക) സംസ്ഥാന പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടു. മെക്ക ഹെഡ്ക്വാർട്ടേഴ്സിൽ ചേർന്ന മുപ്പത്തിരണ്ടാമത് വാർഷിക ജനറൽ കൗൺസിലാണ് ഐകകൺഠ്യേന തെരഞ്ഞെടുത്തത്. ഇപ്പോൾ കേരള സർവ്വകലാശാല ഗവേഷണ ഗൈഡും തിരുവനന്തപുരം മന്നാനിയ കോളേജ് ഓഫ് ആർട്ട്സ് ആന്റ് സയൻസ് പ്രിൻസിപ്പലുമാണദ്ദേഹം. കഴിഞ്ഞ രണ്ടു പതിറ്റാണ്ടിലധികമായിയ ജനറൽ സെക്രട്ടറിയായി പ്രവർത്തിച്ചു വരുന്ന എൻ.കെ. അലിയെ വീണ്ടും ജനറൽ സെകട്ടറിയായും തെരഞ്ഞെടുക്കപ്പെട്ടു.
ട്രഷറർ സി.ബി. കുഞ്ഞുമുഹമ്മദ് ത്രൃശൂർ) ഓർഗനൈസിംഗ് സെക്രട്ടറി എം എ . ലത്തീഫ്, ഹെഡ് ക്വാർട്ടേർസ് സെക്രട്ടറി എം.അഖ് നിസ്, ടി.എസ് അസീസ് ഇടുക്കി വർക്കിങ് പ്രസിഡന്റ്, വൈസ് പ്രസിഡണ്ട് മാരായി സി.എച്ച്. ഹംസ മാസ്റ്റർ, മലപ്പുറം, എ.എസ്.എ റസാഖ് എറണാകുളം ,എൻ.സി. ഫാറൂഖ് എഞ്ചിനീയർ (പാലക്കാട്), കെ. മഹ്മൂദ്, അബ്ദുൽ സലാം ക്ലാപ്പന(കൊല്ലം)എന്നിവരെയും സെകട്ടറിമാരായി കെ.എം.അബ്ദുൽ കരീം (എറണാകുളം), സി.ടി. കുഞ്ഞയമു, എം.എം നൂറുദ്ദീൻ (മലപ്പുറം) നസീബുള്ള മാസ്റ്റർ തൃശൂർ എം.ആരിഫ് ഖാൻ (തിരുവനന്തപുരം) എന്നിവരെയുമാണ് തെരഞ്ഞെടുക്കപെട്ടിട്ടുള്ളത്. മുൻ സംസ്ഥാന പ്രസിഡന്റ് ഡോ. പി.ടി. സെയ്ദു മുഹമ്മദ് റിട്ടേണിംഗ് ആഫീസർ ആയിരുന്നു. പ്രൊഫ: ഇ അബ്ദുൽ റഷീദിനെ ദേശീയ ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.