കൊച്ചി: വഖഫ് ബോർഡിലെ ജീവനക്കാരുടെ നിയമനം പി.എസ്.സിക്ക് വിടാനുള്ള നിയമം അടിയന്തരമായി പിൻവലിക്കണമെന്ന് മെക്ക സംസ്ഥാന കമ്മിറ്റി മുഖ്യമന്ത്രിയോട് അഭ്യർഥിച്ചു.
ഭരണഘടനയുടെ 26-ാം അനുച്ഛേദത്തിന്റെ ലംഘനവും മറ്റൊരു മതസ്ഥാപനത്തിന്റെയും മേലില്ലാത്ത നിയമവുമായതിനാൽ സംസ്ഥാന വഖഫ് ബോർഡ് നിയമനം പി.എസ്.സിക്ക് വിട്ടത് പിൻവലിക്കണമെന്ന് മുഖ്യമന്ത്രി വിളിച്ചുചേർത്ത മുസ്‍ലിം സംഘടനകളുടെ യോഗത്തിൽ ആവശ്യപ്പെടുമെന്ന് 'മെക്ക' വ്യക്തമാക്കി.
വഖഫ് ബോർഡിലെ ഇരുന്നൂറോളം ജീവനക്കാരിൽ നേരിട്ട് നിയമിക്കപ്പെടുന്നത് നാമമാത്രമാണ്. നിലവിൽ മൂന്നുപേരുടെ ഒഴിവ് മാത്രമാണുള്ളത്. റിട്ടയർമെന്റ്, മരണം എന്നിവ മൂലമുണ്ടാകുന്ന ഒഴിവുകൾ പി.എസ്.സിക്ക് വിടേണ്ട കാര്യമില്ലെന്നും പ്രത്യേക റിക്രൂട്ട്‌മെന്റ് ബോർഡുണ്ടാക്കുന്നത് സാമ്പത്തിക ബാധ്യത വരുത്തിവെക്കുമെന്നും മെക്ക പ്രസ്താവനയിൽ പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.