ന്യൂഡൽഹി: കീഴാറ്റൂരിലെ ‘വയൽക്കിളികൾ’ക്കുനേരെ നടക്കുന്നത് ഭരണകൂട അടിച്ചമർത്തലെന്ന് ജനകീയ പ്രസ്ഥാനങ്ങളുടെ ദേശീയ സഖ്യമായ എൻ.എ.പി.എം (നാഷനൽ അലയൻസ് ഒാഫ് പീപ്പ്ൾസ് മൂവ്മെൻറ്സ്). സമരക്കാർക്ക് െഎക്യദാർഢ്യം പ്രഖ്യാപിച്ച സഖ്യം, പരിഹാരം കണ്ടെത്താൻ സംസ്ഥാന സർക്കാർ ചർച്ചക്ക് തയാറാവണമെന്ന് ആവശ്യപ്പെട്ടു. സി.പി.എമ്മിെൻറ അഖിലേന്ത്യ കർഷക സഭയുടെ ആഭിമുഖ്യത്തിൽ ജനകീയ സമരങ്ങളുടെ പൊതുവേദിക്കായി രൂപവത്കരിച്ച ഭൂമി അധികാർ ആന്ദോളനിൽ ഉൾപ്പെട്ട സംഘടനയാണ് എൻ.എ.പി.എ.എം.
രണ്ടു ദിവസമായി നടക്കുന്ന ദേശീയ കൺവെൻഷനിൽ മേധ പട്ക്കർ, അരുണാ റോയ്, ഡോ. ബിനായക് സെൻ, പ്രഫ. കുസുമം ജോസഫ്, നിഖിൽ ദേയ്, ശങ്കർ സിങ് തുടങ്ങി 63പേർ ഒപ്പുവെച്ച പ്രസ്താവന സമരത്തിനും 25ന് നടക്കുന്ന ജനകീയ മാർച്ചിനും പിന്തുണ പ്രഖ്യാപിച്ചു. കേരളത്തിൽനിന്ന് ജോൺ പെരുവന്താനം, വി.ഡി. മജീന്ദ്രൻ, വിളയോടി വേണുഗോപാൽ, പുരുഷൻ ഏലൂർ, ശരത് ചേലൂർ, സുരേഷ് ജോർജ് എന്നിവരും യോഗത്തിൽ പെങ്കടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.