ഭരണകൂടം നിശ്ശബ്ദതയാണ് ആഗ്രഹിക്കുന്നത് -പ്രതികരണവുമായി പ്രമുഖർ

കോഴിക്കോട്: മീഡിയവണിന്‍റെയും ഏഷ്യാനെറ്റ് ന്യൂസിന്‍റെയും സംപ്രേഷണം വിലക്കിയ സംഭവത്തിൽ പ്രതികരണവുമായി പ്രമു ഖർ. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണ് വിലക്കെന്ന് ഇവർ ചൂണ്ടിക്കാട്ടി.

കേന്ദ്ര സർക്ക ാർ നടപടി പ്രതിഷേധാർഹം -മന്ത്രി ശൈലജ
എഷ്യാനെറ്റ് ന്യൂസ്‌, മീഡിയവൺ ചാനലുകളെ 48 മണിക്കൂർ നേരത്തേക്ക് നിരോധിച ്ച കേന്ദ്ര സർക്കാർ നടപടി പ്രതിഷേധാർഹമാണെന്ന് മന്ത്രി കെ.കെ. ശൈലജ പറഞ്ഞു. തങ്ങളുടെ സ്വാർത്ഥ താൽപര്യത്തിലേക്ക് മ ാധ്യമങ്ങളെ എത്തിക്കാനുള്ള കുതന്ത്രമാണ് കേന്ദ്രസർക്കാർ നടത്തുന്നത്. ഡൽഹി കലാപം സംബന്ധിച്ച റിപ്പോർട്ടിങ്ങിന് ‍റെ പശ്ചാത്തലത്തിലാണ് കേന്ദ്ര നടപടി എന്നത് കൗതുകകരമാണ്. ഫാഷിസ്റ്റ് ഭരണകൂടത്തിനുകീഴിൽ പണയംവെക്കാത്ത മാധ്യമധ ർമ്മത്തിന്‍റെ ധീരതയുടെ അടയാളമായി മാറുക തന്നെ ചെയ്യും മാധ്യമങ്ങളെന്നും മന്ത്രി പറഞ്ഞു.

അപ്രഖ്യാപിത അട ിയന്തരാവസ്ഥ -മന്ത്രി കടകംപള്ളി

കേരളത്തിലെ പ്രധാന ചാനലുകളായ ഏഷ്യാനെറ്റ് ന്യൂസ്, മീഡിയ വൺ എന്നീ ചാനലുകളു ടെ സംപ്രേഷണം തടഞ്ഞ കേന്ദ്രസർക്കാർ നടപടി പ്രതിഷേധാർഹമാണ്. രാജ്യത്ത് അപ്രഖ്യാപിത അടിയന്തരാവസ്ഥ എന്ന സൂചനയാണ് ഈ നടപടിയിലൂടെ ലഭിക്കുന്നത്.

അടിയന്തരാവസ്ഥയെ വെല്ലുന്ന നടപടി -കാനം രാജേന്ദ്രൻ
ഒരു നോട്ടീസുപോലും നൽ കാതെ സംപ്രേഷണം നിർത്തിവെപ്പിച്ച കേന്ദ്രസർക്കാർ നടപടി അടിയന്തരാവസ്ഥയെ വെല്ലുന്നതാണെന്ന് സി.പി.ഐ സംസ്ഥാന സെക് രട്ടറി കാനം രാജേന്ദ്രൻ പറഞ്ഞു. ഡൽഹി കലാപം സത്യസന്ധമായി റിപ്പോർട്ട് ചെയ്തതിന്‍റെ പേരിലാണ് ഈ നടപടി. മാധ്യമസ്വാതന്ത്ര്യത്തിന് നേരെയുള്ള കടന്നാക്രമണമാണിത്. മോദി സർക്കാർ അധികാരത്തിലേറിയ ശേഷം സ്വീകരിച്ചു വരുന്ന മാധ്യമസ്വാതന്ത്ര്യം ഹനിക്കുന്ന നടപടികളുടെ തുടർച്ചയാണിത് -അദ്ദേഹം പറഞ്ഞു.

ഫാഷിസത്തി​​െൻറ ഭീകര മുഖം –മുല്ലപ്പള്ളി
മീ​ഡി​യ​വ​ൺ, ഏ​ഷ്യാ​നെ​റ്റ്​ ചാ​ന​ലു​ക​ൾ​ക്ക്​ കേ​​ന്ദ്ര​സ​ർ​ക്കാ​ർ ഏ​ർ​പ്പെ​ടു​ത്തി​യ വി​ല​ക്ക്​ ഫാ​ഷി​സ​ത്തി​​െൻറ ഭീ​ക​ര​മു​ഖം പ്ര​ക​ട​മാ​ക്കു​ന്ന​താ​ണെ​ന്ന്​ കെ.​പി.​സി.​സി പ്ര​സി​ഡ​ൻ​റ്​ മു​ല്ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ.
മാ​ധ്യ​മ സ്വാ​ത​ന്ത്ര്യം ഹ​നി​ക്ക​പ്പെ​ടു​ന്ന​ത്​ ജ​ന​ത​യു​ടെ വാ​യ്​​മൂ​ടി​ക്കെ​ട്ടു​ന്ന​തി​ന്​ തു​ല്യ​മാ​ണ്. നി​ർ​ഭ​യ​വും സ്വ​ത​ന്ത്ര​വു​മാ​യ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ന​ത്തെ വ​രു​തി​യി​ലാ​ക്കാ​നാ​ണ്​ ശ്ര​മം.
സ്വ​ത​ന്ത്ര മാ​ധ്യ​മ​പ്ര​വ​ർ​ത്ത​നം ഇ​ല്ലാ​താ​ക്കാ​നു​ള്ള ഏ​തു​ ശ്ര​മ​വും പ​രാ​ജ​യ​പ്പെ​ടു​ത്ത​ണം. ഫാ​ഷി​സ്​​റ്റ്​ ഭീ​ക​ര​ത​ക്കെ​തി​രെ ജ​നം ഒ​റ്റ​​ക്കെ​ട്ടാ​യി രം​ഗ​ത്തി​റ​ങ്ങ​ണ​ം.

നിരോധനം പിന്‍വലിക്കണം –കെ.പി.എ. മജീദ്
കോ​ഴി​ക്കോ​ട്: ഡ​ല്‍ഹി​യി​ലെ വം​ശ​വെ​റി​യും വം​ശ​ഹ​ത്യ​യും ലോ​ക​ത്തി​നു​മു​ന്നി​ൽ പ​ച്ച​യാ​യി കാ​ണി​ച്ച ഏ​ഷ്യാ​നെ​റ്റ്, മീ​ഡി​യ​വ​ണ്‍ ചാ​ന​ലു​ക​ള്‍ ര​ണ്ടു​ദി​വ​സ​ത്തേ​ക്ക് നി​രോ​ധി​ച്ച​ത് വ​രാ​നി​രി​ക്കു​ന്ന ക​ടു​ത്ത ജ​നാ​ധി​പ​ത്യ ധ്വം​സ​ന​ത്തി​ലേ​ക്കു​ള്ള സൂ​ച​ന​യാ​ണെ​ന്നും അ​പ​ല​പ​നീ​യ​മാ​ണെ​ന്നും മു​സ്‌​ലിം​ലീ​ഗ് സം​സ്ഥാ​ന ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി കെ.​പി.​എ. മ​ജീ​ദ്. മാ​ധ്യ​മ​ങ്ങ​ളു​ടെ വാ​യ മൂ​ടി​ക്കെ​ട്ടി​യും ഭീ​ഷ​ണി​പ്പെ​ടു​ത്തി​യും പ്ര​ലോ​ഭി​പ്പി​ച്ചും ദു​ഷ്​​ട​ചെ​യ്തി​ക​ള്‍ മ​റ​ച്ചു​പി​ടി​ക്കാ​മെ​ന്നാ​ണ് കേ​ന്ദ്ര ഭ​ര​ണ​കൂ​ട​ത്തി​​െൻറ വ്യാ​മോ​ഹം.

ഭരണകൂടം നിശ്ശബ്ദതയാണ് ആഗ്രഹിക്കുന്നത് -വി.ടി. ബൽറാം
ഏഷ്യാനെറ്റിനും മീഡിയവണിനും 48 മണിക്കൂർ വിലക്ക്. ഡൽഹി കലാപം റിപ്പോർട്ട് ചെയ്തതിന്‍റെ പേരിൽ. ഭരണകൂടം നിശ്ശബ്ദതയാണ് ആഗ്രഹിക്കുന്നത്, സമ്പൂർണ്ണ വിധേയത്വവും. തിരിച്ചെങ്ങനെ പ്രതികരിക്കണമെന്ന് ജനങ്ങൾക്ക് തീരുമാനിക്കാമെന്ന് വി.ടി. ബൽറാം ഫേസ്ബുക്ക് പോസ്റ്റിൽ പറഞ്ഞു.

ഫാഷിസ്റ്റുകൾ പണ്ടും വാർത്തയെ ഭയപ്പെട്ടിട്ടുണ്ട് -എം. സ്വരാജ്

രണ്ട് മലയാളം ടെലിവിഷൻ ചാനലുകളുടെ സംപ്രേഷണത്തിന് 48 മണിക്കൂർ സമയത്തേയ്ക്ക് വിലക്കേർപ്പെടുത്തിയ കേന്ദ്ര സർക്കാർ തീരുമാനം ജനാധിപത്യത്തോടും ഇന്ത്യയോടും തന്നെയുമുള്ള യുദ്ധപ്രഖ്യാപനമാണ്. ആർ.എസ്.എസ് ഭീകരതയെ തുറന്നു കാണിക്കുന്ന മാധ്യമങ്ങൾക്കെല്ലാമുള്ള താക്കീതും ഭീഷണിയുമാണ്. രണ്ട് ടെലിവിഷൻ ചാനലുകൾക്കെതിരായല്ല മുഴുവൻ മനുഷ്യരുടെയും അറിയുവാനുള്ള അവകാശത്തിനെതിരായ നടപടിയാണിത്.

മാധ്യമ സ്വാതന്ത്ര്യത്തെ കശാപ്പ് ചെയ്യുന്നു –ഹമീദ് വാണിയമ്പലം
ഡ​ൽ​ഹി​യി​ലെ വം​ശ​ഹ​ത്യ മ​റ​ച്ചു​പി​ടി​ക്കാ​ന്‍ സം​ഘ്പ​രി​വാ​ര്‍ മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തെ ക​ശാ​പ്പ് ചെ​യ്യു​ക​യാ​ണെ​ന്ന് വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ൻ​റ്​ ഹ​മീ​ദ് വാ​ണി​യ​മ്പ​ലം. മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​ന് കൂ​ച്ചു​വി​ല​ങ്ങി​ടു​ന്ന സം​ഘ്പ​രി​വാ​ര്‍ ഭീ​ക​ര​ത​യാ​ണ് രാ​ജ്യ​ത്ത് ന​ട​മാ​ടു​ന്ന​ത്. ഡ​ല്‍ഹി​യി​ല്‍ വം​ശീ​യാ​തി​ക്ര​മ​ങ്ങ​ള്‍ക്ക് ആ​ഹ്വാ​നം ചെ​യ്ത ബി.​ജെ.​പി നേ​താ​ക്ക​ള്‍ക്കെ​തി​രാ​യ വാ​ര്‍ത്ത ന​ല്‍കി​യ​തും ക​ലാ​പ​ത്തി​ന് പി​ന്നി​ല്‍ പ്ര​വ​ര്‍ത്തി​ച്ച​വ​രെ പു​റ​ത്തു​കൊ​ണ്ടു​വ​രി​ക​യും ചെ​യ്ത​തി​നു​ള്ള പ്ര​തി​കാ​ര​മാ​യാ​ണ് മീ​ഡി​യ​വ​ണി​നും ഏ​ഷ്യാ​നെ​റ്റ് ന്യൂ​സി​നും കേ​ന്ദ്ര സ​ര്‍ക്കാ​ര്‍ നി​രോ​ധ​നം ഏ​ര്‍പ്പെ​ടു​ത്തി​യ​ത്. നേ​രി​നും സ​ത്യ​ത്തി​നും ഒ​പ്പം ആ​ര്‍ജ​വ​ത്തോ​ടെ നി​ല​യു​റ​പ്പി​ച്ച മാ​ധ്യ​മ പ്ര​വ​ര്‍ത്ത​ക​രോ​ടൊ​പ്പം വെ​ല്‍ഫെ​യ​ര്‍ പാ​ര്‍ട്ടി നി​ല​കൊ​ള്ളും.

ആരും സത്യം പറയാതിരിക്കാനുള്ള ‘മുൻകരുതൽ’ -ഡി.വൈ.എഫ്.ഐ
ര​ണ്ട് ദൃ​ശ്യ​മാ​ധ്യ​മ​ങ്ങ​ൾ​ക്ക് 48 മ​ണി​ക്കൂ​ർ വി​ല​ക്കേ​ർ​പ്പെ​ടു​ത്തി​യ ബി.​ജെ.​പി സ​ർ​ക്കാ​ർ ന​ട​പ​ടി ജ​നാ​ധി​പ​ത്യ മൂ​ല്യ​ങ്ങ​ൾ​ക്കും മാ​ധ്യ​മ സ്വാ​ത​ന്ത്ര്യ​ത്തി​നും മേ​ലു​ള്ള ന​ഗ്​​ന​മാ​യ ക​ട​ന്നാ​ക്ര​മ​ണ​മാ​ണ്. നി​ർ​ഭ​യ വാ​ർ​ത്ത​ക​ളാ​ണ് ഒ​രു പ​രി​ധി​വ​രെ ഡ​ൽ​ഹി​യി​ൽ ഇ​ര​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​യ​ത്. പൊ​ലീ​സി​നെ ന​ട​പ​ടി​ക​ൾ​ക്ക് പ്രേ​രി​പ്പി​ച്ച​തും മാ​ധ്യ​മ ഇ​ട​പെ​ട​ലു​ക​ളാ​യി​രു​ന്നു. 2002ലെ ​ഗു​ജ​റാ​ത്ത് വം​ശ​ഹ​ത്യ​യെ​പ്പോ​ലെ പ​ദ്ധ​തി​യി​ട്ടി​രു​ന്നെ​ങ്കി​ലും അ​ക്ര​മ​ങ്ങ​ൾ തു​ട​രാ​തി​രു​ന്ന​തി​ൽ നി​ർ​ഭ​യ മാ​ധ്യ​മ ഇ​ട​പെ​ട​ലു​ക​ൾ​ക്ക് വ​ലി​യ പ​ങ്കു​ണ്ടാ​യി​രു​ന്നു. ഇ​ത്ത​രം സ​ന്ദ​ർ​ഭ​ങ്ങ​ൾ രാ​ജ്യ​ത്ത്​ ആ​വ​ർ​ത്തി​ച്ചാ​ൽ ആ​രും സ​ത്യം വി​ളി​ച്ചു​പ​റ​യാ​തി​രി​ക്കാ​നു​ള്ള ‘മു​ൻ​ക​രു​ത​ലാ​ണ്’ ഈ ​ന​ട​പ​ടി.

ഫാഷിസം പടിവാതിൽക്കൽ എത്തിക്കഴിഞ്ഞു -​െഎ.എൻ.എൽ
ഡ​ൽ​ഹി​യി​ൽ ന​ട​ന്ന അ​തി​നി​ഷ്​​ഠു​ര​മാ​യ കൂ​ട്ട​ക്കൊ​ല​യും കൂ​ട്ട ന​ശീ​ക​ര​ണ​വും വ​സ്​​തു​നി​ഷ്ഠ​മാ​യി സം​പ്രേ​ഷ​ണം ചെ​യ്​​ത​തി​ന്​ ഏ​ഷ്യാ​നെ​റ്റ്, മീ​ഡി​യ​വ​ൺ ചാ​ന​ലു​ക​ൾ​ക്ക്​ ഏ​ർ​പ്പെ​ടു​ത്തി​യ 48 മ​ണി​ക്കൂ​ർ വി​ല​ക്ക്​ ഫാ​ഷി​സം പ​ടി​വാ​തി​ൽ ക​ട​ന്ന്​ എ​ത്തി​യ​തി​െൻറ വി​ളം​ബ​ര​മാ​ണെ​ന്ന്​ ​െഎ.​എ​ൻ.​എ​ൽ സം​സ്​​ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി കാ​സിം ഇ​രി​ക്കൂ​ർ പ്ര​സ്​​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

അപ്രഖ്യാപിത അടിയന്തരാവസ്ഥ സൃഷ്‌ടിക്കാൻ ശ്രമം –കെ.യു.ഡബ്ല്യു.ജെ
ഡ​ൽ​ഹി ക​ലാ​പം റി​പ്പോ​ർ​ട്ടു​ചെ​യ്‌​ത​തി​ന്‌ ഏ​ഷ്യാ​നെ​റ്റ്‌, മീ​ഡി​യ വ​ൺ ചാ​ന​ലു​ക​ളു​ടെ സം​പ്രേ​ഷ​ണം നി​ർ​ത്തി​വെ​പ്പി​ച്ച കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി അ​ങ്ങേ​യ​റ്റം പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്ന്‌ കെ.​യു.​ഡ​ബ്ല്യു.​ജെ സം​സ്ഥാ​ന ക​മ്മി​റ്റി. അ​പ്ര​ഖ്യാ​പി​ത അ​ടി​യ​ന്ത​രാ​വ​സ്ഥ സൃ​ഷ്‌​ടി​ക്കാ​നാ​ണ്‌ ശ്ര​മം. വാ​ർ​ത്ത റി​പ്പോ​ർ​ട്ടു ചെ​യ്‌​ത​തി​​െൻറ പേ​രി​ൽ ചാ​ന​ലു​ക​ൾ​ക്കെ​തി​രെ ന​ട​പ​ടി​യെ​ടു​ക്കു​ന്ന​ത്‌ മാ​ധ്യ​മ​സ്വാ​ത​ന്ത്ര്യ​ത്തി​നു നേ​രെ​യു​ള്ള കൈ​യേ​റ്റ​മാ​ണ്‌. മാ​ധ്യ​മ​ങ്ങ​ൾ ത​ങ്ങ​ൾ പ​റ​യു​ന്ന​തു​മാ​ത്രം റി​പ്പോ​ർ​ട്ടു​ചെ​യ്‌​താ​ൽ മ​തി​യെ​ന്ന നി​ല​പാ​ട്‌ ജ​നാ​ധി​പ​ത്യ​ത്തി​ന്‌ ഭൂ​ഷ​ണ​മ​ല്ല. ഇ​ത്‌ ആ​ർ​ക്കും അം​ഗീ​ക​രി​ക്കാ​നു​മാ​കി​ല്ല.
കേ​ന്ദ്ര​സ​ർ​ക്കാ​ർ ന​ട​പ​ടി അ​ടി​യ​ന്ത​ര​മാ​യി പി​ൻ​വ​ലി​ക്ക​ണം. സം​പ്രേ​ഷ​ണം നി​ർ​ത്തി​വെ​പ്പി​ച്ച ന​ട​പ​ടി​ക്കെ​തി​രെ ശ​നി​യാ​ഴ്‌​ച സം​സ്ഥാ​ന​ത്ത്‌ മാ​ധ്യ​മ​പ്ര​വ​ർ​ത്ത​ക​ർ പ്ര​തി​ഷേ​ധം സം​ഘ​ടി​പ്പി​ക്കു​മെ​ന്ന്‌ പ്ര​സി​ഡ​ൻ​റ്​ കെ.​പി. ​െറ​ജി​യും ജ​ന​റ​ൽ സെ​ക്ര​ട്ട​റി ഇ.​എ​സ്‌. സു​ഭാ​ഷും പ്ര​സ്‌​താ​വ​ന​യി​ൽ പ​റ​ഞ്ഞു.

Tags:    
News Summary - media ban response media one asianet news -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.