തിരുവനന്തപുരം: മാധ്യമങ്ങൾക്കെതിരെ അഭിഭാഷകൻ നൽകിയ അപകീർത്തിക്കേസ് പുതിയ കോടതിയിലേക്ക്. സുപ്രീംകോടതി നിർദേശ പ്രകാരം രാഷ്ട്രീയ നേതാക്കൾക്കും മന്ത്രിമാർക്കും എതിരെയുള്ള കേസുകൾ പരിഗണിക്കുന്നതിനായി എറണാകുളുത്ത് പ്രവർത്തനം ആരംഭിക്കാൻ പോകുന്ന കോടതിയിലാണ് തുടർനടപടികൾ ഇനി നടക്കുക.
എതിർകക്ഷികളിൽ മന്ത്രിമാരും എം.എൽ.എമാരും ഉൾപ്പെട്ടതിനാലാണ് എറണാകുളെത്ത പ്രത്യേക കോടതിയിലേക്ക് കേസ് മാറ്റി തിരുവനന്തപുരം ചീഫ് ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതി ഉത്തരവ് പുറപ്പെടുവിച്ചത്. മന്ത്രി ടി.പി. രാമകൃഷ്ണൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല തുടങ്ങിയ രാഷ്ട്രീയ പ്രമുഖരും മാധ്യമ പ്രവർത്തകരും ഉൾപ്പെടെ 55 പേരാണ് കേസിലെ എതിർകക്ഷികൾ. ഇതിൽ ഡോ. സെബാസ്റ്റ്യൻ പോൾ, ജന്മഭൂമി, രാഷ്ട്രദീപിക എന്നിവർക്കെതിരായ നടപടികൾ ഹൈകോടതി റദ്ദാക്കിയിരുന്നു. മാധ്യമപ്രവർത്തകരും അഭിഭാഷകരും തമ്മിലുള്ള തർക്കങ്ങളാണ് കേസിനാധാരം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.