മീഡിയവണിന് മൂന്നു പുരസ്കാരങ്ങൾ; മുഹമ്മദ്​ അസ്​ലമിനും ഷിദ ജഗത്തിനും മനേഷ് പെരുമണ്ണക്കും അവാർഡ്​

തിരുവനന്തപുരം: ഇക്കൊല്ലത്തെ കേരളീയം-വി.കെ. മാധവൻകുട്ടി ദൃശ്യമാധ്യമ അവാർഡ്​ മീഡിയവൺ കോഴിക്കോട്​ സ്​പെഷൽ കറസ്​പോണ്ടന്‍റ്​ മുഹമ്മദ്​ അസ്​ലമിന്​. 50,001 രൂപയും ഫലകവും പ്രശസ്തിപത്രവുമാണ്​ പുരസ്കാരം. 2021 നവംബർ ആറ്​ മുതൽ 17 വരെ മീഡിയവണിൽ സംപ്രേഷണം ചെയ്ത 'ഭൂമി തരംമാറ്റൽ-സ്വകാര്യ ഏജൻസികൾ' എന്ന റിപ്പോർട്ടുകൾക്കാണ്​​ പുരസ്കാരമെന്ന്​ ഭാരവാഹികൾ വാർത്തസമ്മേളനത്തിൽ അറിയിച്ചു.

സാധാരണക്കാരായ പതിനായിരക്കണക്കിന്​ ആളുകൾ നേരിടുന്ന അതിഗുരുതര വിഷയത്തിൽ സ്വകാര്യ ഏജൻസികളുടെ കടന്നുകയറ്റത്തെയും അഴിമതി​യെയും തുറന്നുകാട്ടുന്ന മികച്ച ആവിഷ്കരണമാണ്​ റിപ്പോർട്ടെന്ന്​ ജൂറി വിലയിരുത്തി. അസ്​ലം തിരുവനന്തപുരം സ്വദേശിയാണ്​. ഭാര്യ: ഹസീന. മക്കൾ: ഹന്ന, വാസിഖ്​ നുവൈദ്​, ഐലൻ അഹ്​സൻ.

അച്ചടിമാധ്യമങ്ങളിലെ മികച്ച റിപ്പോർട്ടിനുള്ള കേരളീയം-വി.കെ. മാധവൻകുട്ടി അവാർഡ്​ മംഗളം മലപ്പുറം ബ്യൂറോ ലേഖകൻ വി.പി. നിസാറിനാണ്. 'ഉടലിന്‍റെ അഴലളവുകൾ' എന്ന പരമ്പരക്കാണ്​ പുരസ്കാരം. മാധ്യമരംഗത്തെ സമഗ്ര സമഭവനക്കുള്ള പുരസ്കാരത്തിന്​ മനോരമ ന്യൂസ്​ ഡയറക്ടർ ജോണി ലൂക്കോസും കേരള കൗമുദി ഡെപ്യൂട്ടി എഡിറ്റർ വി.എസ്​. രാജേഷും അർഹരായി. മുൻ അംബാസഡർ ടി.പി. ശ്രീനിവാസൻ ചെയർമാനും ആർ. പാർവതീദേവി, എൻ. മുരളീധരൻ, പി.ടി. ചാക്കോ എന്നിവർ അംഗങ്ങളുമായ സമിതിയാണ്​ പുരസ്കാരം നിർണയിച്ചത്​.

ഓണം വാരാഘോഷത്തോട് അനുബന്ധിച്ച് ടൂറിസം വകുപ്പിന്‍റെ പുരസ്കാരം മീഡിയവണിന് ലഭിച്ചു. മികച്ച ദൃശ്യ മാധ്യമ റിപ്പോർട്ടുള്ള പുരസ്കാരം മീഡിയവൺ സ്പെഷ്യൽ കറസ്പോണ്ടന്‍റ് ഷിദ ജഗത്തിന് ലഭിച്ചു. സീനിയർ കാമറ പേഴ്സൺ മനേഷ് പെരുമണ്ണയാണ് മികച്ച കാമറാമാൻ.

Tags:    
News Summary - Media one news channel get Three awards

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.