സഹായം ചോദിച്ച് വീട്ടിൽ കയറി മാല കവർന്നയാൾ പിടിയിൽ

തുറവൂർ: സഹായം ചോദിച്ച് വീട്ടിൽ കയറി മാല കവർന്നു കടന്നുകളഞ്ഞ മോഷ്ടാവിനെ പൊലീസ് പിടികൂടി. തുറവൂർ പഞ്ചായത്ത് 4-ാം വാർഡിൽ കോലോത്ത് പറമ്പിൽ വീട്ടിൽ ഹരി എന്ന ഗോവിന്ദ് രാജ് (56) ആണ് പിടിയിലായത്. കുത്തിയതോട് പൊലീസ് സ്റ്റേഷൻ പരിധിയിൽ തുറവൂർ വളമംഗലം ഭാഗത്ത് വീട്ടിൽ നിന്ന് മാല എടുത്ത് കടന്നുകളഞ്ഞ ഇയാൾ ദിവസങ്ങൾക്കകമാണ് അറസ്റ്റിലായത്.

എറണാകുളം, കോട്ടയം എന്നിവിടങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് കുത്തിയതോട് പോലീസും ചേർത്തല ഡി.വൈ.എസ്.പി സ്ക്വാഡ് അംഗങ്ങളും ചേർന്ന് കോട്ടയം ഭാഗത്ത് വെച്ച് പ്രതിയെ പിടികൂടിയത്. ചേർത്തല കോടതിയിൽ ഹാജരാക്കിയ ഇയാളെ 14 ദിവസത്തേക്ക് റിമാൻഡ് ചെയ്തു.

കുത്തിയതോട് സി.ഐ അജയ് മോഹന്റെ നേതൃത്വത്തിൽ എസ്.ഐ രാജീവ്, ഗ്രേഡ് എസ്.​ഐ ബിജുമോൻ, സീനിയർ സിവിൽ പൊലീസ് ഓഫിസർ സാജു ജോസഫ്, സിവിൽ പൊലീസ് ഓഫിസർമാരായ മനു, അബിൻകുമാർ, മനീഷ് കെ. ദാസ്, കലേഷ് എന്നിവരും ചേർത്തല ഡിവൈ.എസ്.പി സ്ക്വാഡ് അംഗങ്ങളായ അരൂൺ, ഗിരീഷ്, പ്രവീഷ് എന്നിവരും അന്വേഷണ സംഘത്തിൽ ഉണ്ടായിരുന്നു.

ഗോവിന്ദരാജ്               

Tags:    
News Summary - man arrested for gold necklace theft

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.