തിരുവനന്തപുരം: വ്യവസായ-വാണിജ്യ രംഗത്തെ പ്രതിഭകളെ ആദരിക്കാൻ മീഡിയവൺ ഏർപ്പെടുത്തിയ ബിസിനസ് എക്സലൻസ് അവാർഡുകൾ പ്രഖ്യാപിച്ചു. പി.കെ ഗ്രൂപ് ചെയർമാൻ പി.കെ. അഹമ്മദിനാണ് ലൈഫ് ടൈം അച്ചീവ്മെൻറ് അവാർഡ്. പൊതുമേഖല സ്ഥാപനത്തിലെ എക്സലൻറ് എക്സിക്യൂട്ടിവിനുള്ള പ്രത്യേക ജൂറി അവാർഡിന് കൊച്ചിൻ ഷിപ്യാർഡ് ചെയർമാൻ ആൻഡ് മാനേജിങ് ഡയറക്ടർ മധു എസ്. നായർ അർഹനായി. ബിസിനസ്മാൻ ഓഫ് ദി ഇയറായി ലൂക്കർ ഇലക്ട്രിക് ടെക്നോളജീസ് മാനേജിങ് ഡയറക്ടർ ജ്യോതിഷ് കുമാറിനെ തെരഞ്ഞെടുത്തു.
സൺറൈസ് ഹോസ്പിറ്റൽസ് ഗ്രൂപ്പ് മാനേജിങ് ഡയറക്ടർ പർവീൻ ഹഫീസ് ആണ് മികച്ച വനിതാ സംരംഭക. ആദിത്യ സോളാർ ഫെറി സ്ഥാപകൻ സന്തിത്ത് തണ്ടശ്ശേരി മികച്ച യുവസംരംഭക പുരസ്കാരത്തിന് അർഹനായി. മുൻ വ്യവസായ സെക്രട്ടറി ടി. ബാലകൃഷ്ണൻ ചെയർമാനും സ്റ്റാർട്ട് അപ് മിഷൻ മുൻ സി.ഇ.ഒ ഡോ. സജി ഗോപിനാഥ്, വ്യവസായ വകുപ്പ് മുൻ അഡീഷനൽ ഡയറക്ടർ എം. അബ്ദുൽ മജീദ്, കേരള സ്റ്റേറ്റ് സ്മോൾ ഇൻഡസ്ട്രീസ് അസോസിയേഷൻ പ്രസിഡൻറ് ദാമോദർ അവനൂർ എന്നിവർ അംഗങ്ങളുമായ ജൂറിയാണ് ജേതാക്കളെ കണ്ടെത്തിയത്.
വ്യത്യസ്ത മേഖലകളിൽ മികവ് തെളിയിച്ച ഷാലിമാർ എ.ഐ (എം.ഡി, സിൽവർസ്റ്റോം വാട്ടർ തീം പാർക്ക് ആൻഡ് സ്നോ സ്റ്റോം), കെ.വി. വിശ്വനാഥൻ, (ചെയർമാൻ, ഹരിതം ഫുഡ്സ്), എൻ.എ. മുഹമ്മദ് കുട്ടി, (എം.ഡി, ഫാൽക്കൺ ഗ്രൂപ്പ്), എൻ.കെ. കുര്യൻ, (എം.ഡി, മാങ്കോ മെഡോസ് അഗ്രികൾചറൽ പ്ലെഷർ ലാൻഡ്), ഡോ. ലുഖ്മാനുൽ ഹക്കീം (എം.ഡി, ഇലാജ് ആയുർ ഹെറിറ്റേജ്), മുജീബ് ടി (ചെയർമാൻ, എംടീസ് ലാംഗ്വേജ് അക്കാദമി), എം. രാധാകൃഷ്ണൻ (ചെയർമാൻ, ഐബിസ് ഗ്രൂപ്പ് ഓഫ് എജുക്കേഷനൽ ഇൻസ്റ്റിറ്റ്യൂഷൻസ്), ഡോ. പി.പി. മുഹമ്മദ് മുസ്തഫ, (ചെയർമാൻ, മെട്രോമെഡ് ഇൻറർനാഷനൽ കാർഡിയാക് സെൻറർ), സാേൻറാ പുത്തൂർ, (ഐ.ടി ഡയറക്ടർ, എനിടൈം മണി), നൗഫൽ ചാലിൽ (എം.ഡി, അഡ്നോക്സ് അപ്പാരൽസ്), ഡോ. സോജൻ വി. അവറാച്ചൻ (ചെയർമാൻ, ഇന്ത്യൻ കോഓപറേറ്റിവ് െക്രഡിറ്റ് സൊസൈറ്റി), പി. സുരേന്ദ്രൻ (എം.ഡി, ഗസ്സ് 9 സ്പോർട്സ് ഫ്ലോർ), ഒ.കെ. സനാഫിർ (സി.ഇ.ഒ, ഇൻറർവെൽ ട്യൂഷൻ സെൻറർ), കേരള വിഷൻ സാറ്റലൈറ്റ് ചാനൽ എന്നിവർക്ക് മീഡിയവൺ ബിസിനസ് എക്സലൻസ് അവാർഡ് സമ്മാനിക്കും.
ശനിയാഴ്ച വൈകീട്ട് നാലിന് തിരുവനന്തപുരത്ത് നടക്കുന്ന ചടങ്ങിൽ ഗവർണർ ആരിഫ് മുഹമ്മദ് ഖാൻ പുരസ്കാരങ്ങൾ വിതരണം ചെയ്യും. മന്ത്രി ഇ.പി. ജയരാജൻ, എം.എൽ.എമാരായ വി.കെ. പ്രശാന്ത്, കെ.എസ്. ശബരീനാഥ്, മീഡിയവൺ വൈസ് ചെയർമാൻ പി. മുജീബുറഹ്മാൻ, സി.ഇ.ഒ റോഷൻ കക്കാട്ട്, എഡിറ്റർ രാജീവ് ദേവരാജ് തുടങ്ങിയവർ പങ്കെടുക്കും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.