തിരുവനന്തപുരം: മെഡിക്കൽ പ്രവേശനത്തിൽ പാട്ടികജാതി വികസന വകുപ്പും ആദിവാസി വിദ്യാർഥികളോട് നീതികാട്ടിയില്ല. വകുപ്പിനു കീഴിെല പാലക്കാട് മെഡിക്കൽ കോളജിലെ 100 എം.ബി.ബി.എസ് സീറ്റുകളിൽ പട്ടകജാതിക്കാർക്ക് 70 ശതമാനം നീക്കിവെച്ചപ്പോൾ ആദിവാസികൾക്ക് ലഭിച്ചത് രണ്ടെണ്ണം മാത്രമാണ്. 2013ൽ, പാലക്കാട് ഐ.ടി.ഐ ലിമിറ്റഡിനുവേണ്ടി പൊന്നുംവിലയ്ക്ക് ഏറ്റെടുത്ത 77.80 ഏക്കർ ഭൂമിയിൽനിന്ന് 50 ഏക്കറാണ് മെഡിക്കൽ കോളജിനായി ഏറ്റെടുത്തത്. പട്ടികജാതി-വർഗ വകുപ്പിന് മുൻകൂർ കൈവശാനുമതി നൽകിയാണ് ഏറ്റെടുക്കൽ നടന്നത്.
പ്രാരംഭ പ്രവർത്തനത്തിന് അഞ്ചുകോടി രൂപയും കെട്ടിടനിർമാണത്തിന് 40 കോടി രൂപയും പട്ടികജാതി -വർഗ വകുപ്പ് അനുവദിച്ചു. എന്നാൽ, പട്ടികജാതി കോർപസ് ഫണ്ട് ഉപയോഗിച്ചാണ് കോളജ് നിർമിച്ചതെന്നാണ് മുൻമന്ത്രി എ.പി. അനിൽകുമാറിെൻറ വാദം. അതിനാലാണ് 70 ശതമാനം സീറ്റും പട്ടിജാതി വിദ്യാർഥികൾക്കായി നീക്കിവെച്ചതെന്നും അദ്ദേഹം ‘മാധ്യമ’ത്തോട് പറഞ്ഞു. സ്വാശ്രയ മേഖലയിൽ ക്രിസ്ത്യൻ, മുസ്ലിം, അമൃത മാനേജ്മെൻറുകൾ സംവരണം പാലിക്കാറില്ല.
ഈ സാഹചര്യത്തിൽ പട്ടികജാതി വിദ്യാർഥികൾക്ക് മെഡിക്കൽ പഠനത്തിന് സർക്കാർ കോളജുകളെ മാത്രം ആശ്രയിക്കേണ്ട സാഹചര്യമായിരുന്നു. ഇതു കണക്കിലെടുത്താണ് അവർക്കായി പ്രത്യേകം കോളജ് സ്ഥാപിക്കാൻ മുൻ സർക്കാർ തീരുമാനിച്ചത്. ആദിവാസി വിദ്യാർഥികൾക്ക് മെഡിക്കൽ, എൻജിനീയറിങ് എൻട്രൻസ് പരിശീലനത്തിന് വലിയ തുക സർക്കാർ നീക്കിവെക്കുന്നുണ്ട്.
എന്നാൽ, പ്രവേശനം സർക്കാർ മെഡിക്കൽകോളജിലെ സംവരണസീറ്റുകളിൽ മാത്രമായി ഒതുങ്ങുകയാണ്. പട്ടികവർഗ ഫണ്ടിൽനിന്നും അധികതുക അനുവദിച്ച് ആദിവാസികൾക്ക് പാലക്കാട് കോളജിൽ കൂടുതൽ സീറ്റ് ഉറപ്പാക്കാമായിരുന്നു. എന്നാലതിനുള്ള നീതിബോധം മുൻമന്ത്രിക്കുണ്ടായില്ല. അതേസമയം, ആദിവാസി വിദ്യാർഥികൾക്ക് കൂടുതൽ സീറ്റ് വേണമെങ്കിൽ പുതിയ സർക്കാർ തീരുമാനിക്കട്ടെയെന്നാണ് അനിൽകുമാറിെൻറ നിലപാട്. പട്ടികവിഭാഗത്തിെൻറ തൊഴിലും വരുമാനവും ഉറപ്പാക്കാനാണ് കേന്ദ്രസർക്കാർ കോർപസ് ഫണ്ട് അനുവദിക്കുന്നത്. എന്നാലിത് കേരളത്തിൽ വകമാറ്റി ചെലവഴിക്കുകയാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.