സർക്കാർ മെഡിക്കൽ കോളജ്​ ഡോക്​ടർമാർ നാളെമുതൽ ബഹിഷ്​കരണ സമരത്തിലേക്ക്​

തിരുവനന്തപുരം: സർക്കാർ മെഡിക്കൽ കോളജ്​ ​േഡാക്​ടർമാർ സമരത്തിലേക്ക്​. ശമ്പള കുടിശ്ശികയും അലവൻസും നൽകാത്തതിൽ പ്രതിഷേധിച്ചാണ്​ സമരം. ബുധനാഴ്ച മുതൽ അനിശ്ചിതകാല ബഹിഷ്​കരണ സമരം തുടങ്ങുമെന്ന്​ മെഡിക്കൽ കോളജ്​ ഡോക്​ടർമാരുടെ സംഘടനയായ കെ.ജി.എം.സി.ടി.എ അറിയിച്ചു.

ബുധനാഴ്​ച ഡോക്​ടർമാർ വഞ്ചനാദിനമായി ആചരിക്കും. വി.ഐ.പി ഡ്യൂട്ടി, പേ വാർഡ്​ ഡ്യൂട്ടി, നോൺ കോവിഡ്​ -നോൺ എമർജന്‍സി യോഗങ്ങളും ബഹിഷ്​കരിക്കും.

രണ്ടാഴ്ച മുമ്പ്​ മെഡിക്കൽ കോളജ്​ ഡോക്​ടർമാരുമായി സർക്കാർ ചർച്ച നടത്തിയിരുന്നു. ​ഡോക്​ടർമാരുടെ ആവശ്യ​ങ്ങൾ പരിഗണിച്ച്​ റിപ്പോർട്ട്​ സമർപ്പിക്കാൻ സമിതിയെ നിയോഗിക്കാ​െമന്ന്​ സർക്കാർ ഉറപ്പുനൽകിയിരുന്നു. എന്നാൽ തുടർ നടപടികൾ ഇല്ലാത്തതിനെ തുടർന്നാണ്​ സമരവുമായി മുന്നോട്ടു പോകാനുള്ള തീരുമാനം.

മാർച്ച്​ പത്തിന്​ സെക്രട്ടറിയറ്റിന്​ മുമ്പിൽ മെഴുകുതിരി കത്തിച്ച്​ പ്രതിഷേധം സംഘടിപ്പിക്കും. മാർച്ച്​ 17ന്​ 24 മണിക്കൂർ ഡ്യൂട്ടി ബഹിഷ്​കരിക്കുമെന്നും കെ.ജി.എം.സി.ടി.എ അറിയിച്ചു.

Tags:    
News Summary - Medical College Doctors Strike Starts Tomorrow

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.