നിലമ്പൂർ: മെഡിക്കൽ കോളജ് ഓർഡിനൻസിൽ ഒപ്പിട്ടത് ഒട്ടും താൽപര്യമില്ലാതെയായിരുന്നുവെന്ന് ഗവര്‍ണര്‍ ജസ്റ്റിസ് പി. സദാശിവം. കരുണ, കണ്ണൂര്‍ മെഡിക്കല്‍ കോളജുകളുടെ വിഷയത്തില്‍ മുഖ്യമന്ത്രി പിണറായി വിജയന്, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല എന്നിവര്‍ നേരിട്ടെത്തി ആവശ്യപ്പെട്ടതനുസരിച്ചാണ് താന്‍ അവസാനം ഓര്‍ഡിനന്‍സില്‍ ഒപ്പിട്ടത്. മമ്പാട് എം.ഇ.എസ് കോളജ് സുവർണ ജൂബിലി ആഘോഷങ്ങളുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു ഗവർണർ.
ഉന്നത വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ നടത്തുന്നവർ നിയമാനുസൃത മാനദണ്ഡങ്ങള്‍ നിർബന്ധമായും പാലിക്കേണ്ടതുണ്ട്. നിയമസഭ ഓര്‍ഡിനന്‍സ് പാസാക്കി നിയമമാക്കിയപ്പോള്‍ സുപ്രീം കോടതി അത് തള്ളുകയാണ് ചെയ്തത്. കോടതി തള്ളുമെന്ന് തനിക്ക് നേരത്തെ അറിയാമായിരന്നു. അതോടെ വിദ്യാർഥികളുടെ ഭാവിയാണ് അനിശ്ചിതത്വത്തിലാകുന്നത്. വിദ്യാർഥികളുടെ ഭാവിയെവരെ ബാധിക്കുന്ന ഇത്തരം വിഷയങ്ങളില്‍ കൂടുതല്‍ ശ്രദ്ധ ആവശ്യമാണ്. ഉന്നത വിദ്യാഭ്യാസ രംഗത്ത് അന്താരാഷ്ട്ര നിലവാരമുള്ള പ്രബന്ധങ്ങള്‍ അവതരിപ്പിക്കാന്‍ നമ്മുടെ ഗവേഷകര്‍ക്കും കഴിയണം.
താന്‍ ഗവര്‍ണറായശേഷം സർവകലാശാലകളുടെ ഇത്തരം രംഗത്തെ പ്രവര്‍ത്തനങ്ങള്‍ക്ക് സഹായകരമാകുന്ന നടപടികള്‍ക്ക് ശ്രമിച്ചിട്ടുണ്ട്. വിദ്യാഭ്യാസ രംഗത്ത് എം.ഇ.എസ് നടത്തുന്ന പ്രവര്‍ത്തനങ്ങളെ ഗവര്‍ണര്‍ പ്രശംസിച്ചു. ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി നിർമിച്ച ഇൻഡോർ സ്റ്റേഡിയത്തിെൻറ ഉദ്ഘാടനവും അദ്ദേഹം നിർവഹിച്ചു.
എം.ഇ.എസ് പ്രസിഡൻറ് ഡോ. പി.എ. ഫസൽ ഗഫൂർ അധ്യക്ഷത വഹിച്ചു. എം.ഇ.എസിേൻറത് മതേതര നിലപാടാണെന്നും വിദ്യാർഥികളുടെയും ജീവനക്കാരുടെയും െതരഞ്ഞെടുപ്പിലും നിയമനത്തിലും അത് വ്യക്തമാണെന്നും അദ്ദേഹം പറഞ്ഞു. കോളജ് മാനേജിങ് കമ്മിറ്റി സെക്രട്ടറി പ്രഫ. ഒ.പി. അബ്ദുറഹ്മാൻ, രക്ഷാധികാരി ഒ.പി. മോയീൻകുട്ടി, എം.ഇ.എസ് സംസ്ഥാന സെക്രട്ടറി പ്രഫ. പി.ഒ.ജെ. ലബ്ബ, ഗവേണിങ് കൗൺസിൽ ചെയർമാൻ ഡോ. ഖാദർ മങ്ങാട് എന്നിവർ സംസാരിച്ചു. കോളജ് മാനേജിങ് കമ്മിറ്റി പ്രസിഡൻറ് പ്രഫ. കടവനാട് മുഹമ്മദ് സ്വാഗതവും കോളജ് പ്രിൻസിപ്പൽ ഡോ. പി.കെ. ബാബു നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.