മെഡിക്കൽ കോഴ: ദേശീയതലത്തിൽ നടന്ന അഴിമതിയെന്ന് കോടിയേരി

തിരുവനന്തപുരം: സ്വകാര്യ മെഡിക്കൽ കോളജുകളുടെ അംഗീകാരത്തിനായി ബി.ജെ.പി നേതാക്കൾ നടത്തിയ കോഴയിടപാട് ദേശീയ തലത്തിൽ നടത്തിയ അഴിമതിയാണെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. രാജ്യവ്യാപകമായ കുംഭകോണമാണ് നടന്നത്. മഞ്ഞുമലയുടെ ഒരു അറ്റം മാത്രമാണ് ഇപ്പോൾ പുറത്തായത്. കോഴയിടപാടിൽ കേന്ദ്ര, സംസ്ഥാനങ്ങളിലെ ഉന്നത നേതാക്കൾക്ക് പങ്കുണ്ടെന്നും കോടിയേരി പറഞ്ഞു. 

ഏഴു കോളജുകളിൽ നിന്നായി 10 കോടി രൂപ വീതം നേതാക്കൾ ആവശ്യപ്പെട്ടിട്ടുണ്ട്. വൻതോതിൽ പണം പിരിക്കാൻ ബി.ജെ.പി ദേശീയ അധ്യക്ഷൻ അമിത് ഷാ നിർദേശിച്ചിരുന്നു. അതിനാൽ തന്നെ ഇത് ദേശീയതലത്തിൽ നടത്തിയ വലിയ  അഴിമതിയാണ്. കേന്ദ്ര ഭരണത്തിന്‍റെ തണലിൽ ബി.ജെ.പി നേതാക്കൾ ക്രിമിനിൽ സംഘങ്ങളായി മാറിയെന്നും കോടിയേരി ആരോപിച്ചു. 

മുമ്പും പെട്രോൾ പമ്പ് അനുവദിച്ചതു വഴി ബി.ജെ.പി നേതാക്കൾ അഴിമതി നടത്തിയിരുന്നു. തൃശൂരിൽ കള്ളനോട്ടടി കേസിൽ അറസ്റ്റിലായ ബി.ജെ.പി നേതാക്കൾക്കെതിരെ യു.എ.പി.എ ചുമത്തണമെന്ന് ആവശ്യപ്പെട്ട കോടിയേരി ഇവർ രാജ്യദ്രോഹകുറ്റമാണ് ചെയ്തതെന്നും പറഞ്ഞു. 

Tags:    
News Summary - medical college scam kodiyeri -kerala news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.