തിരുവനന്തപുരം: കാരക്കോണം മെഡിക്കല്‍ കോളജില്‍ വിദ്യാർഥിപ്രേവശനത്തിന് കോഴ വാങ്ങ ിയതിന് സി.എസ്.ഐ ബിഷപ് ധര്‍മരാജ് റസാലം അടക്കമുള്ളവര്‍ക്കെതിരെ ക്രിമിനല്‍ കേസെടുക ്കണമെന്ന് ജസ്റ്റിസ് രാജേന്ദ്രബാബു അധ്യക്ഷനായ പ്രവേശന മേൽേനാട്ടസമിതി സർക്കാറി ന് ശിപാർശ സമർപ്പിച്ചു. കോളജ് ഡയറക്ടറായിരുന്ന ഡോ. െബനറ്റ് എബ്രഹാം, അഡ്മിനിസ് ട്രേറ്റിവ് ഓഫിസറായിരുന്ന പി. തങ്കരാജ് എന്നിവർക്കെതിരെയും ക്രിമിനല്‍ നടപടി വേണമെന്ന് സമിതി ശിപാർശ ചെയ്തു.
വിദ്യാര്‍ഥികളില്‍നിന്ന് ഈടാക്കിയ കോഴപ്പണം തിരികെവാങ്ങി നല്കാന് നടപടി സ്വീകരിക്കണമെന്നും സര്‍ക്കാറിനോട് സമിതി ആവശ്യപ്പെട്ടിട്ടുണ്ട്. എം.ബി.ബി.എസ്, പി.ജി കോഴ്സുകളിൽ സീറ്റ് വാഗ്ദാനം ചെയ്ത് കോളജ് അധികൃതര്‍ കോഴവാങ്ങിയശേഷം പ്രവേശനം നൽകിയില്ലെന്നുകാണിച്ച് 24 രക്ഷിതാക്കളാണ് സമിതിയെ സമീപിച്ചത്. ഇവരിൽ ഭൂരിഭാഗവും കേരളത്തിൽ മെഡിക്കൽ പ്രവേശനത്തിന് അർഹതയില്ലാത്തവരും തമിഴ്നാട് സ്വദേശികളുമാണ്. ഇൗടാക്കിയ പണം തവണകളായെങ്കിലും മടക്കിവാങ്ങിനൽകണമെന്നാവശ്യെപ്പട്ടാണ് രക്ഷിതാക്കൾ സമിതിയെ സമീപിച്ചത്.
മെഡിക്കൽ പ്രവേശന പ്രോസ്പെക്ടസ് പ്രകാരം കേരളത്തിന് പുറത്തുള്ളവര്‍ക്ക് കഴിഞ്ഞവര്‍ഷംവരെ സംസ്ഥാനത്തെ മെഡിക്കൽ കോളജുകളില്‍ പ്രവേശനം നല്‍കാനാകുമായിരുന്നില്ല. നീറ്റ് റാങ്ക് ലിസ്റ്റിെൻറ അടിസ്ഥാനത്തില്‍ പ്രവേശനപരീക്ഷകമീഷണറാണ് മുഴുവന്‍ സീറ്റിലേക്കും പ്രവേശനം നടത്തുന്നതെന്നിരിക്കെയാണ് കോളജ് അധികൃതര്‍ തമിഴ്നാട്ടുകാരായ രക്ഷിതാക്കളില്‍നിന്ന് പണം വാങ്ങിയത്. കമ്യൂണിറ്റി േക്വാട്ടയില്‍ കേരളത്തിന് പുറത്തുനിന്നുള്ളവര്‍ക്ക് പ്രവേശനം വാഗ്ദാനം ചെയ്തതായി ഈ കോളജിനെതിരെ നേരേത്ത ആരോപണം ഉയര്‍ന്നിരുന്നു.
രക്ഷിതാക്കളുടെ പരാതികളെത്തുടര്‍ന്ന് കോളജ് അധികൃതരില്‍നിന്ന് കമീഷന് വിശദമായ വാദം കേട്ടിരുന്നു. വിദ്യാര്‍ഥികളില്‍നിന്ന് പലിശരഹിത നിക്ഷേപമായും മുന്‍കൂര്‍ ഫീസായും പണം വാങ്ങാറുണ്ടെന്ന് അധികൃതര്‍ സമ്മതിച്ചിരുന്നു. രേഖകള്‍ പരിശോധിച്ച് പണം മടക്കിനൽകന് കൂടുതല്‍ സമയം വേണമെന്നായിരുന്നു മാനേജ്മെൻറിെൻറ ആവശ്യം. പ്രവേശന നടപടികള്‍ നിയന്ത്രിച്ചിരുന്ന െബനറ്റ് എബ്രഹാമുമായി ബന്ധപ്പെട്ടശേഷമാണ് പണം നൽകിയതെന്നാണ് രക്ഷിതാക്കളുടെ പരാതിയിൽ പറയുന്നത്. ഈ വിദ്യാര്‍ഥികള്‍ക്ക് പ്രവേശനം നൽകാനാവില്ലെന്നും വിദ്യാര്‍ഥികളെ വഞ്ചിക്കുകയാണെന്നും െബനറ്റ് എബ്രഹാമിനും മറ്റ് ഭരണസമിതിഅംഗങ്ങള്ക്കും അറിവുണ്ടായിരുന്നുവെന്നുമാണ് സമിതി വിലയിരുത്തല്‍.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.