തിരുവനന്തപുരം: മെഡിക്കൽ, ഡെൻറൽ കോഴ്സുകളിലെ പ്രവേശനരീതി ഇൗവർഷം മാറുേമ്പാഴും ക്രിസ്ത്യൻ പ്രഫഷനൽ കോളജ് മാനേജ്മെൻറ് അസോസിയേഷനുമായി പ്രവേശനത്തിന് ഒപ്പിട്ട കരാറിന് ഇനിയും ഒരു വർഷത്തെ പ്രാബല്യം. മുൻ സർക്കാറിെൻറ കാലത്താണ് ക്രിസ്ത്യൻ പ്രഫഷനൽ കോളജ് മാനേജ്മെൻറ് അസോസിയേഷന് കീഴിലെ നാല് സ്വാശ്രയ മെഡിക്കൽ കോളജുകളിലേക്കും ഒരു ഡെൻറൽ കോളജിലേക്കുമായി ത്രിവത്സര കരാർ ഒപ്പിട്ടത്. പുതിയ സർക്കാർ വന്നെങ്കിലും കഴിഞ്ഞവർഷം ഇൗ കരാർ അംഗീകരിച്ചാണ് പ്രവേശനം നടന്നത്. 2017^18 അധ്യയന വർഷത്തേക്ക് കൂടി പ്രാബല്യമുള്ളതാണ് കരാർ. കരാർപ്രകാരം ഇൗ കോളജുകളിലെ ഫീസ്നിരക്കും ആനുപാതികമായി വർധിക്കും.
കഴിഞ്ഞവർഷം ഇൗ കോളജുകളിൽ മെറിറ്റ്, മാനേജ്മെൻറ് സീറ്റുകളിൽ 4.4 ലക്ഷം രൂപയാണ് ഏകീകൃത ഫീസായി വാങ്ങിയത്. കരാർപ്രകാരം ഇത് അടുത്തവർഷം 4.85 ലക്ഷമാകും. എൻ.ആർ.െഎ സീറ്റിൽ 12 ലക്ഷം ഫീസുള്ളത് 13 ലക്ഷവുമാകും. ബി.ഡി.എസിന് മെറിറ്റ്, മാനേജ്മെൻറ് സീറ്റിൽ 3.3 ലക്ഷം ഫീസുള്ളത് കരാർപ്രകാരം 3.63 ലക്ഷമാകും. പുഷ്പഗിരി, അമല, ജൂബിലി മിഷൻ, കോലഞ്ചേരി മെഡിക്കൽ കോളജുകളും പുഷ്പഗിരി െഡൻറൽ കോളജുമാണ് അസോസിയേഷന് കീഴിൽ സർക്കാറുമായി കരാർ ഒപ്പിട്ടത്.
മുഴുവൻ സീറ്റുകളിലേക്കും സർക്കാർ പ്രവേശനം നടത്തുന്ന സാഹചര്യം നിയമവിദഗ്ധരുമായി ആലോചിച്ച് നടപടി സ്വീകരിക്കുമെന്ന് അസോസിയേഷൻ അധികൃതർ വ്യക്തമാക്കി. നേരത്തേ ഒപ്പിട്ട കരാർ എന്ന നിലയിൽ ഇൗ ഫീസ്ഘടനക്കായി മാനേജ്മെൻറ് വാദിക്കും. എന്നാൽ, മാനേജ്മെൻറ്, എൻ.ആർ.െഎ േക്വാട്ട സീറ്റുകളിലെ പ്രവേശനാധികാരം കൂടി സർക്കാർ ഏറ്റെടുക്കുന്നതാണ് അസോസിയേഷന് മുന്നിൽ വെല്ലുവിളി. സർക്കാറുമായി കഴിഞ്ഞവർഷം കരാറിലെത്തിയ മറ്റ് സ്വാശ്രയ മെഡിക്കൽ, ഡെൻറൽ കോളജുകളിലെ ഫീസ് നിരക്ക്: സർക്കാറിന് വിട്ടുനൽകിയ 50 ശതമാനം എം.ബി.ബി.എസ് സീറ്റുകളിൽ (ആകെ 100 സീറ്റെങ്കിൽ 50 സീറ്റ്) 14 ശതമാനത്തിലേക്ക് (50ൽ ഏഴ് സീറ്റിലേക്ക്) ബി.പി.എൽ വിഭാഗത്തിൽ നിന്നുള്ളവർക്ക് 25,000 രൂപയായിരുന്നു ഫീസ്.
26 ശതമാനത്തിലേക്ക് (50 സീറ്റുകളിൽ 13 എണ്ണം) എസ്.ഇ.ബി.സി വിഭാഗത്തിൽ നിന്നുള്ളവർക്കും 25,000 രൂപക്ക് പ്രവേശനം നൽകി. അവശേഷിക്കുന്ന മെറിറ്റ് സീറ്റുകളിൽ (50 സീറ്റിൽ 30 എണ്ണം) 2.5 ലക്ഷം രൂപയുമായിരുന്നു ഫീസ്. ഇതേ കോളജുകളിൽ 35 ശതമാനം വരുന്ന മാനേജ്മെൻറ് േക്വാട്ടയിൽ 11 ലക്ഷം രൂപയും 15 ശതമാനം വരുന്ന എൻ.ആർ.െഎ േക്വാട്ടയിൽ 15 ലക്ഷം രൂപയുമായിരുന്നു ഫീസ്.
പരിയാരം സഹകരണ മെഡിക്കൽ കോളജിൽ സർക്കാറിന് നൽകിയ 50 സീറ്റിൽ 10 സീറ്റിൽ ബി.പി.എൽ വിദ്യാർഥികൾക്ക് 25,000 രൂപയും 13 സീറ്റുകളിൽ എസ്.ഇ.ബി.സി വിദ്യാർഥികൾക്ക് 45,000 രൂപയുമായിരുന്നു ഫീസ്. അവശേഷിക്കുന്ന സർക്കാർ സീറ്റുകളിൽ 2.5 ലക്ഷം രൂപയായിരുന്നു ഫീസ്. മാനേജ്മെൻറ് േക്വാട്ട സീറ്റുകളിൽ 10 ലക്ഷവും എൻ.ആർ.െഎ സീറ്റിൽ 14 ലക്ഷം രൂപയുമായിരുന്നു ഫീസ്. സ്വാശ്രയ ഡെൻറൽ കോളജുകളിൽ സർക്കാറിന് നൽകിയ 50 ശതമാനം ബി.ഡി.എസ് സീറ്റിൽ 14 ശതമാനത്തിൽ (50 സീറ്റിൽ ഏഴിൽ) ബി.പി.എൽ വിഭാഗത്തിന് 23,000 രൂപയായിരുന്നു ഫീസ്. 26 ശതമാനം സീറ്റിൽ (50 സീറ്റിൽ 13 എണ്ണം) എസ്.ഇ.ബി.സി വിഭാഗത്തിന് 44,000 രൂപയായിരുന്നു ഫീസ്. 15 ശതമാനം എൻ.ആർ.െഎ സീറ്റിൽ ആറ് ലക്ഷം രൂപയും 35 ശതമാനം മാനേജ്മെൻറ് േക്വാട്ട സീറ്റിൽ അഞ്ച് ലക്ഷം രൂപയുമായിരുന്നു ഫീസ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.