മെഡിക്കൽ ഫീസ്​: അതത്​ വർഷത്തേതല്ലാതെ മുൻകൂർ വാങ്ങരുതെന്ന്​ ഹൈകോടതി

കൊച്ചി: കോവിഡ് കാലത്ത് മെഡിക്കൽ വിദ്യാർഥികളിൽനിന്ന് അതത് വർഷത്തെ ഫീസല്ലാതെ മുൻകൂർ വാങ്ങരുതെന്ന് ഹൈകോടതി. രണ്ടാം വർഷ എം.ബി.ബി.എസ് വിദ്യാർഥികളിൽനിന്ന് മുൻകൂറായി മൂന്നാം വർഷത്തെ​ ഫീസ് ഈടാക്കരുതെന്ന് സ്വാശ്രയ മെഡിക്കൽ കോളജ് മാനേജ്മെന്‍റുകൾക്ക് നിർദേശം നൽകിയാണ് എ.കെ. ജയശങ്കരൻ നമ്പ്യാർ, ജസ്റ്റിസ് സി.പി. മുഹമ്മദ് നിയാസ് എന്നിവരുൾപ്പെട്ട ഡിവിഷൻ ബെഞ്ചിന്‍റെ ഉത്തരവ്. മാനേജ്​മെന്‍റിന്‍റെ ആവശ്യം ചോദ്യംചെയ്ത് ഒരുകൂട്ടം വിദ്യാർഥികൾ നൽകിയ ഹരജിയാണ് കോടതി പരിഗണിച്ചത്.

2019-2020 അധ്യയന വർഷത്തിൽ പ്രവേശനം നേടിയ വിദ്യാർഥികളാണ് ഹരജിക്കാർ. ലോക്ഡൗൺ പ്രഖ്യാപിച്ചതിനാൽ ഇവരുടെ രണ്ടാം വർഷത്തെ ക്ലാസുകൾ മുടങ്ങിയിരുന്നു. ഇപ്പോൾ മൂന്നാം വർഷത്തിൽ രണ്ടാം വർഷ ക്ലാസുകളാണ് നടക്കുന്നത്. ഇതിനിടെയാണ് മൂന്നാം വർഷത്തെ ഫീസടക്കാൻ മാനേജ്മെന്‍റുകൾ ആവശ്യപ്പെട്ടത്. ഇത്തരത്തിൽ മുൻകൂർ ഫീസ് ഈടാക്കുന്നത് അധാർമികവും സുപ്രീംകോടതി നിർദേശത്തിനു വിരുദ്ധവുമാണെന്ന് ഡിവിഷൻ ബെഞ്ച് വ്യക്തമാക്കി. 

Tags:    
News Summary - Medical Fees: High Court directs not to collect in advance except for the respective year

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.