ഒറ്റപ്പാലം: രണ്ട് മെഡിക്കൽ വിദ്യാർഥികളെ ഭാരതപ്പുഴയിലെ മാന്നനൂർ തടയണക്ക് സമീപം ഒഴുക്കിൽപ്പെട്ട് കാണാതായി. വാണിയംകുളം പി.കെ. ദാസ് ആശുപത്രിയിലെ നാലാം വർഷ എം.ബി.ബി.എസ് വിദ്യാർത്ഥികളായ ആലപ്പുഴ സ്വദേശി ഗൗതം, ചേലക്കര സ്വദേശി മാത്യു എന്നിവരാണ് ഒഴുക്കിൽപെട്ടത്.ഞായറാഴ്ച വൈകുന്നേരം അഞ്ചരയോടെയാണ് സംഭവം.
ഒഴിവ് ദിവസമായതിനാൽ ഇവർ ഉൾപ്പടെ ഏഴംഗ സംഘമാണ് പുഴയിലെത്തിയത്. ഇതിനിടെ ഒഴുക്കിൽപ്പെട്ട മാത്യുവിനെ രക്ഷിക്കാനുള്ള ശ്രമത്തിനിടയിലാണ് ഗൗതം ഒഴുക്കിൽപെട്ടത്. ഒറ്റപ്പാലം പൊലീസും ഷൊർണൂരിൽ നിന്നുള്ള ഫയർഫോഴ്‌സും തെരച്ചിൽ നടത്തിയെങ്കിലും രാത്രിയായതിനാൽ തെരച്ചിൽ നിർത്തി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.