പന്തളം: യുദ്ധഭൂമിയിൽനിന്നും നാട്ടിലേക്ക് മടങ്ങാനാവാതെ മെഡിക്കൽ വിദ്യാർഥികൾ . മെഡിക്കൽ വിദ്യാർഥികളായ അമ്പലക്കടവ് വടക്കേമുറിയിൽ ജിന്നി റെയ്ച്ചൽ ജോണും കൂട്ടുകാരും കോളജ് ഹോസ്റ്റലിൽ കഴിയുകയാണ്.
വെള്ളവും ഭക്ഷണ സാധനങ്ങളും സംഭരിച്ചുവെക്കാനാണ് യൂനിവേഴ്സിറ്റി അധികാരികൾ നിർദേശിച്ചിട്ടുള്ളതെന്ന് ജിന്നി റെയ്ച്ചലിന്റെ പിതാവ് ജനപക്ഷം ജില്ല പ്രസിഡൻറ് ഇ.ഒ. ജോൺ പറഞ്ഞു. ജിന്നി റെയ്ച്ചൽ ജോൺ സപ്രൊസിഷിയ യൂനിവേഴ്സിറ്റിയിലെ സാപൊരി സിസിയ മെഡിക്കൽ യൂനിവേഴ്സിറ്റിയിൽ ഒന്നാം വർഷ എം.ബി.ബി.എസ്. വിദ്യാർഥിനിയാണ്.
കഴിഞ്ഞ നവംബറിലാണ് അവിടെ അഡ്മിഷൻ കിട്ടി പോയത്. പ്രശ്നം കാരണം നാട്ടിലേക്ക് മടങ്ങാൻ ശ്രമിച്ചെങ്കിലും കഴിഞ്ഞ ദിവസമാണ് വിസ നടപടികൾ പൂർത്തിയായത്. അതിനാൽ എംബസിയുടെ മുന്നറിയിപ്പിനെ തുടർന്ന് മടങ്ങാൻ കഴിഞ്ഞില്ല. യൂനിവേഴ്സിറ്റിയിലെ മൂന്നും, നാലാം വർഷ വിദ്യാർഥികളുടെ രണ്ടാം സെമസ്റ്റർ പരീക്ഷകൾ ഇപ്പോൾ നടന്നുകൊണ്ടിരിക്കുകയുമാണ്. അതിനാൽ ഇവർക്ക് നാട്ടിലേക്ക് മടങ്ങാൻ പറ്റാത്ത സ്ഥിതിയുമായി.
വ്യാഴാഴ്ച ജിന്നി റെയ്ച്ചലിന്റെ സുഹൃത്തുക്കളായ നരിയാപുരം സ്വദേശിയും ചെന്നൈ സ്വദേശിയും ഉൾപ്പെടെയുള്ള കുട്ടികൾ ഇന്ത്യയിലേക്കും മറ്റു രാജ്യങ്ങളിലേക്കും പോകാൻ കിവ് എയർപോർട്ടിലേക്ക് പത്തു മണിക്കൂറിലേറെ യാത്ര ചെയ്തു പോയെങ്കിലും വിമാനത്താവളം അടച്ചതിനാൽ കിവിലെ എയർ പോർട്ടിൽ കുടുങ്ങിക്കിടക്കുകയാണ്. റോഡു മാർഗവും അടഞ്ഞു തുടങ്ങിയതായി ഇവർ ബന്ധുക്കളെ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.