കൊച്ചി: സർക്കാർ ജീവനക്കാർക്കും പെൻഷൻകാർക്കുമായി നടപ്പാക്കുന്ന ആരോഗ്യ ഇൻഷുറ ൻസ് പദ്ധതിയായ മെഡിസെപിെൻറ പുതിയ ടെൻഡർ നടപടികളിൽനിന്ന് റിലയൻസ് ജനറൽ ഇൻഷു റൻസ് കമ്പനിയെ ഒഴിവാക്കാമെന്ന് നിയമോപദേശം. കരാർ ഏറ്റെടുത്ത റിലയൻസ് ജനറൽ ഇൻ ഷുറൻസ് കമ്പനി പദ്ധതി നടത്തിപ്പിൽ വീഴ്ചവരുത്തിയ സാഹചര്യത്തിലാണ് പുതിയ ടെൻഡർ നടപടികളിൽനിന്ന് ഒഴിവാക്കാമെന്ന് അഡ്വക്കറ്റ് ജനറലിെൻറ (എ.ജി) നിയമോപദേശം. ധനവകുപ്പാണ് ഇതുസംബന്ധിച്ച് എ.ജിയുടെ നിയമോപദേശം തേടിയത്. എ.ജിയുടെ നിയമോപദേശത്തിെൻറ അടിസ്ഥാനത്തിൽ സർക്കാർ പുതിയ ടെൻഡർ നടപടികളിലേക്ക് ഉടൻ കടക്കും. ആരോഗ്യ ഇൻഷുറൻസ് സംബന്ധിച്ച് സമ്മർദങ്ങൾ ഉയർന്നതിെൻറ അടിസ്ഥാനത്തിൽ അടുത്ത സാമ്പത്തിക വർഷം ആദ്യം മുതൽതന്നെ മെഡിസെപ് നടപ്പാക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്. പുതിയ ആരോഗ്യ ഇൻഷുറൻസിൽ കൂടുതൽ ചികിത്സകൾ ഉൾപ്പെടുത്തുന്നതിനെക്കുറിച്ച് പഠിച്ച് റിപ്പോർട്ട് നൽകാൻ മുൻ ധനവിനിയോഗ സെക്രട്ടറി ഡോ. ശർമിള മേരി ജോസഫ് ഉൾപ്പെട്ട മൂന്നംഗ സമിതിയെയും നിയോഗിച്ചു.
സമിതി വൈകാതെ റിപ്പോർട്ട് നൽകും. അതിെൻറ അടിസ്ഥാനത്തിലാകും ആരോഗ്യ ഇൻഷുറൻസ് പദ്ധതിയിൽ ഉൾപ്പെടുത്തേണ്ട മാറ്റങ്ങളക്കം ഉൾക്കൊള്ളിച്ച് പുതിയ ടെൻഡർ നടപടികളിലേക്ക് സർക്കാർ കടക്കുക. കൂടുതൽ ചികിത്സകൾ ഉൾപ്പെടുത്തി നടപ്പാക്കുന്ന ഇൻഷുറൻസ് പദ്ധതിയിൽ പ്രതിമാസം 500-600 രൂപയെങ്കിലും പ്രീമിയമാകുമെന്നാണ് കരുതുന്നത്. ധനവകുപ്പും ആരോഗ്യവകുപ്പും സംയുക്തമായാണ് പദ്ധതി നടപ്പാക്കുന്നത്.
അധികതുക ജീവനക്കാരുടെ ശമ്പളത്തിൽനിന്ന് ഈടാക്കും. സർക്കാർ ജീവനക്കാർ, എയിഡഡ് സ്കൂളുകൾ അടക്കമുള്ള അധ്യാപക-അനധ്യാപകർ, സർവകലാശാല, തദ്ദേശസ്വയംഭരണ ജീവനക്കാർ, പെൻഷൻകാർ, കുടുംബ പെൻഷൻകാർ, പാർട്ട്ടൈം കണ്ടിജൻറ് ജീവനക്കാർ എന്നിവരടക്കം 11 ലക്ഷത്തോളം കുടുംബങ്ങളാണ് മെഡിസെപ് പദ്ധതിയുടെ ഗുണഭോക്താക്കൾ.
ഒരാൾക്ക് 2992.48 രൂപയുടെ വാർഷിക പ്രീമിയത്തിനാണ് റിലയൻസ് നേരത്തേ ടെൻഡർ നേടിയത്. മെഡിക്കൽ അലവൻസായി ജീവനക്കാർക്ക് ലഭിക്കുന്ന 300 രൂപയിൽ 250 രൂപ വീതം ഈടാക്കാനായിരുന്നു തീരുമാനം. എന്നാൽ സ്പെഷാലിറ്റി ആശുപത്രികൾ അടക്കം പദ്ധതിയുമായി സഹകരിച്ചില്ല. തിരുവനന്തപുരത്തെ ശ്രീചിത്ര മെഡിക്കൽ സെൻററും ആർ.സി.സിയുമുൾപ്പെടെ പദ്ധതിയിൽ അംഗമായില്ല. താലൂക്ക്തലത്തിലെ പ്രമുഖ സ്വകാര്യ ആശുപത്രികളെ മെഡിസെപ് പദ്ധതിയിലേക്ക് എംപാനൽ ചെയ്യുന്നതിലും പരാജയപ്പെട്ടു. ഓരോ കുടുംബത്തിനും വർഷം രണ്ടുലക്ഷം രൂപയുടെ ആരോഗ്യ പരിരക്ഷ ഉറപ്പാക്കാനായിരുന്നു റിലയൻസിെൻറ വ്യവസ്ഥ. അവയവം മാറ്റിവെക്കലിനും മറ്റ് ഗുരുതരരോഗങ്ങൾക്കും മൂന്നുവർഷത്തേക്ക് ആറുലക്ഷം രൂപയുടെ അധികസഹായവും വാഗ്ദാനം നൽകിയിരുന്നു. ഈ രണ്ട് ആനുകൂല്യവും തികഞ്ഞില്ലെങ്കിൽ മൂന്നുലക്ഷം കൂടി അനുവദിക്കാമെന്നും വ്യവസ്ഥയുണ്ടായിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.