തിരുവനന്തപുരം: കേന്ദ്രമന്ത്രി മേനക ഗാന്ധിയെ വിമർശിച്ച് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. മേനക ഗാന്ധി ഹിപ്പോക്രാറ്റാണെന്ന് അദ്ദേഹം നിയമസഭയിൽ പറഞ്ഞു. സംസ്ഥാനത്തെ മുഖ്യമന്ത്രിയെ പോലും അവഗണിക്കുന്ന തരത്തിലാണ് അവർ സംസാരിക്കുന്നത്. ഇങ്ങനെ സംസാരിക്കാൻ മേനകക്ക് ആരാണ് അധികാരം നല്‍കിയതെന്നു ചെന്നിത്തല ചോദിച്ചു.
തെരുവുനായകള്‍ മനുഷ്യരെ കൊല്ലുന്ന സ്ഥിതി അതീവഗുരുതരമാണ്.കേരളത്തിലെ തെരുവ് നായ പ്രശ്നം പരിഹരിക്കാൻ അടിയന്തര നടപടികൾ സ്വീകരിക്കണമെന്നും ചെന്നിത്തല ആവശ്യപ്പെട്ടു.
ഈ വിഷയത്തില്‍ ചര്‍ച്ചയുടെ ആവശ്യമുണ്ടെന്നും പ്രതിപക്ഷ നേതാവ് നിയമസഭയില്‍ പറഞ്ഞു. എന്നാല്‍ പ്രതിപക്ഷ നേതാവിന്റെ അടിയന്തര നോട്ടീസ് നിയമസഭ പരിഗണിച്ചിരുന്നില്ല. നാളെ പ്രതിപക്ഷത്തിന്റെ നോട്ടീസ് പരിഗണിച്ചേക്കും.
തെരുവുനായ്ക്കളെ കൊല്ലുന്നവർക്കെതിരെ കാപ്പ ചുമത്തണമെന്ന് മേനക ഗാന്ധി കഴിഞ്ഞദിവസം പറഞ്ഞിരുന്നു. ഇത്തരക്കാരെ ഗുണ്ടാ നിയമപ്രകാരം നേരിടണമെന്നും അവർക്കെതിരെ നടപടിയെടുക്കാൻ ഡി.ജി.പി മുൻകൈയെടുക്കണമെന്നും ചാനൽ അഭിമുഖത്തിൽ മേനക പറഞ്ഞിരുന്നു.
എന്നാൽ മേനക ഗാന്ധിക്ക് ഡൽഹിയിലിരുന്ന് എന്തും പറയാമെന്നും കേരളത്തിൽ തെരുവ് നായ്ക്കളുടെ ആക്രമണത്തിനിരയാകുന്നവരുടെ അവസ്‌ഥ അവർക്ക് അറിയില്ലെന്നും തദ്ദേശ സ്വയംഭരണ വകുപ്പ് മന്ത്രി കെ.ടി.ജലീൽ പ്രതികരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.