തിരുവനന്തപുരം: സര്‍ക്കാറിനെ വിമർശിച്ച ഡി.ജി.പി ജേക്കബ് തോമസിനെതിരെ ഫിഷറീസ് മന്ത്രി ജെ. മേഴ്‌സിക്കുട്ടിയമ്മ. ജേക്കബ് തോമസ് കാപട്യക്കാരനും സ്വന്തംകാര്യം നോക്കുന്നയാളുമാണെന്ന് മന്ത്രി ആരോപിച്ചു. ജേക്കബ് തോമസ് ആരാണെന്നുള്ളത് പിന്നീട് അറിയും. ഇതിലൂടെയൊന്നും സര്‍ക്കാരിനെ മുള്‍മുനയില്‍ നിര്‍ത്താനാകില്ലെന്നും സര്‍ക്കാര്‍ നിയമപരമായി നേരിടുമെന്നും മന്ത്രി പറഞ്ഞു.
ഓഖി ദുരന്തത്തെ തുടര്‍ന്ന് സംസ്ഥാനം കേന്ദ്ര സര്‍ക്കാറിന് സമര്‍പ്പിച്ച പാക്കേജിനെ പരിഹസിച്ച് ജേക്കബ് തോമസ് ഫേസ്ബുക്കില്‍ പോസ്റ്റ് ഇട്ടതിന് പിന്നാലെയാണ് വിവാദങ്ങളുടെ തുടക്കം. സര്‍ക്കാറിനെ വിമര്‍ശിച്ചതിന് സസ്‌പെന്‍ഷന്‍ ലഭിച്ചതിന് പിന്നാലെയാണ് സര്‍ക്കാറിനെ പരിഹസിക്കുന്ന കുറിപ്പ് അദ്ദേഹം പോസ്റ്റ് ചെയ്തത്. ഇതിന് ഇന്നലെ ഫേസ്ബുക്ക് പോസ്റ്റിലൂടെത്തന്നെ മന്ത്രി തോമസ് ഐസക് മറുപടി കൊടുത്തിരുന്നു. ഇതിന് പിന്നാലെയാണ് ഫിഷറീസ് മന്ത്രിയുടെ വിമര്‍ശനം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.