കൊല്ലം: ആഴക്കടലിൽ മത്സ്യബന്ധനത്തിന് വിദേശ കമ്പനിക്ക് അനുമതി നൽകിയെന്ന പ്രതിപക്ഷ നേതാവിന്‍റെ ആരോപണം അസംബന്ധമാണെന്ന് ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്സിക്കുട്ടിയമ്മ. ഫിഷറീസ് വകുപ്പിന്‍റെ മുമ്പിൽ അത്തരമൊരു അപേക്ഷ വന്നിട്ടില്ലെന്നും അവർ പറഞ്ഞു.
ഇതുമായി ബന്ധപ്പെട്ട് വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജനുമായുള്ള കത്തിടപാടുമായി ബന്ധപ്പെട്ട് അറിയില്ലെന്നും അവർ പറഞ്ഞു. ഫിഷറീസ് വകുപ്പുമായി ബന്ധപ്പെട്ടുള്ള കാര്യങ്ങൾക്ക് മാത്രമാണ് തനിക്ക് മറുപടി നൽകാനാകുകയെന്നും അവർ പറഞ്ഞു.
2018 ൽ അമേരിക്കയിൽ പോയിരുന്നു. എന്നാൽ, അത് യു.എന്നിലെ ഒരു പരിപാടിയിൽ പങ്കെടുക്കാനായിരുന്നുവെന്നും മന്ത്രി പറഞ്ഞു. പ്രതിപക്ഷ നേതാവിന്‍റെ പരിപ്പ് ഇവിടെ വേവില്ലെന്നും ആരോപണം പിൻവലിച്ച് പ്രതിപക്ഷ നേതാവ് മാപ്പു പറയണമെന്നും അവർ പറഞ്ഞു.
ഇ.എം.സി.സി കമ്പനി വ്യവസായ വകുപ്പ് മന്ത്രി ഇ.പി ജയരാജന് നൽകിയ കത്തിൽ മേഴ്സിക്കുട്ടിയമ്മയുമായി നടത്തിയ ചർച്ച സംബന്ധിച്ച് പറയുന്നുണ്ടല്ലോ എന്ന ചോദ്യത്തിന് അതേ കുറിച്ച് തനിക്ക് അറിയില്ലെന്നായിരുന്നു അവർ പറഞ്ഞത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.