ലൈംഗികോദ്ദേശ്യത്തോടെയല്ലാത്ത മെസേജുകൾ പോക്സോ പരിധിയിൽ വരില്ല -ഹൈകോടതി

കൊച്ചി: പ്രായപൂർത്തിയാകാത്തവർക്ക് ലൈംഗികോദ്ദേശ്യത്തോടെയല്ലാതെ ചാറ്റുകളും മെസേജുകളും അയക്കുന്നത് പോക്സോ നിയമത്തിന്റെ പരിധിയിൽ വരില്ലെന്ന് ഹൈകോടതി.

വെറുതെ സന്ദേശങ്ങൾ അയച്ചു എന്നതിന്‍റെ പേരിൽ പോക്സോ, ഇന്ത്യൻ ശിക്ഷ നിയമം തുടങ്ങിയ വകുപ്പുകൾ പ്രകാരം കുറ്റക്കാരനായി കാണാനാവില്ലെന്ന് ജസ്റ്റിസ് എ. ബദറുദ്ദീൻ വ്യക്തമാക്കി. 17 വയസ്സുകാരിയുമായി ഫോണിൽ ചാറ്റ് ചെയ്തതിനും സന്ദേശങ്ങൾ അയച്ചതിനും എറണാകുളം സ്വദേശിയായ 24കാരനെതിരെ രജിസ്റ്റർ ചെയ്ത കേസിന്റെ തുടർനടപടികൾ റദ്ദാക്കിയാണ് ഉത്തരവ്. ലൈംഗിക പീഡനം, പിന്തുടർന്ന് ശല്യപ്പെടുത്തൽ തുടങ്ങിയ കുറ്റങ്ങളാണ് ഹരജിക്കാരനെതിരെ ചുമത്തിയിരുന്നത്. എന്നാൽ, വിഷയം ഇരുകൂട്ടരും ഒത്തുതീർപ്പാക്കിയതാണെന്നായിരുന്നു ഹരജിക്കാരന്‍റെ വാദം.

കേസിൽ ഹരജിക്കാരൻ പെൺകുട്ടിയെ ലൈംഗികോദ്ദേശ്യത്തോടെ നിരന്തരം ശല്യപ്പെടുത്തിയതിന് തെളിവുകൾ ഹാജരാക്കാൻ പ്രോസിക്യൂഷന് കഴിഞ്ഞിട്ടില്ലെന്ന് കോടതി വിലയിരുത്തി. തുടർന്ന് കേസ് റദ്ദാക്കുകയായിരുന്നു.

Tags:    
News Summary - Mere Messages Or Chats With Minor Without 'Sexual Intent' Not Sexual Harassment U/S 11 POCSO Act: Kerala High Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.