കൊച്ചി: മെട്രോയുടെ രണ്ടാംഘട്ട ഉദ്ഘാടന വേദിയിലും താരമായത് മെട്രോമാൻ ഇ. ശ്രീധരൻ. സ്വാഗത പ്രസംഗം മുതൽ നന്ദി പ്രകടനത്തിൽ വരെ ശ്രീധരെൻറ പേര് പരാമർശിച്ചപ്പോഴെല്ലാം നിറഞ്ഞ കൈയടിയോടൊണ് സദസ്സ് ആദരമറിയിച്ചത്. കെ.എം.ആർ.എൽ എം.ഡി ഏലിയാസ് ജോർജാണ് അതിഥികളെ സ്വാഗതം ചെയ്തത്. പ്രധാനമന്ത്രിയും കേന്ദ്രമന്ത്രിയും ഉൾപ്പെട്ട വേദിയിൽ ഏറ്റവുമധികം കൈയടി ലഭിച്ചത് ശ്രീധരന് സ്വാഗതം പറഞ്ഞപ്പോഴായിരുന്നു. കേന്ദ്രമന്ത്രി ഹർദീപ് സിങ് പുരിയുടെ അധ്യക്ഷപ്രസംഗത്തിലും ശ്രീധരനെ പരാമർശിച്ചു.
ലഖ്നോ മെട്രോ നിർമാണത്തെക്കുറിച്ച് സംസാരിച്ച മന്ത്രി ശ്രീധരനെ രാജ്യമൊന്നാകെ ആവശ്യപ്പെടുന്നുണ്ടെന്ന് അറിയിച്ചപ്പോൾ സദസ്സ് നിർത്താതെ കൈയടിച്ചു. ഉദ്ഘാടകൻ മുഖ്യമന്ത്രി പിണറായി വിജയൻ, പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല, കെ.വി. തോമസ് എം.പി എന്നിവർ പ്രസംഗത്തിനിടെ ശ്രീധരെൻറ പേര് പരാമർശിച്ചപ്പോഴും കൈയടി തുടർന്നു.
ഒടുവിൽ ശ്രീധരെൻറ ഊഴമെത്തി. അദ്ദേഹത്തെ സംസാരിക്കാൻ ക്ഷണിച്ചുള്ള അവതാരകയുടെ വിവരണം പോലും കരഘോഷത്തിൽ മുങ്ങി. രണ്ടാംഘട്ടം നിർമാണം വേഗം പൂർത്തിയാക്കാൻ സഹകരിച്ച സംസ്ഥാന സർക്കാർ, കെ.എം.ആർ.എൽ, കൊച്ചി നഗരസഭ, ജനപ്രതിനിധികൾ, ഗതാഗത നിയന്ത്രണമേറ്റെടുത്ത് ഒപ്പംനിന്ന സിറ്റി പൊലീസ് എന്നിവർക്കെല്ലാം അദ്ദേഹം നന്ദി അറിയിച്ചു..
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.