കൊച്ചി: രാവിലെയും വൈകീട്ടുമുള്ള തിരക്കേറിയ മണിക്കൂറുകളിൽ സർവിസ് നടത്തുന്ന ട്രെയിനുകളുടെ എണ്ണം കൂട്ടി കൊച്ചി മെട്രോ. തിങ്കളാഴ്ച മുതലാണ് പുതിയ മാറ്റം. ഇതിെൻറ അടിസ്ഥാനത്തിൽ രാവിലെ എട്ടര മുതൽ 11.30 വരെയുള്ള സമയവും വൈകീട്ട് നാലുമുതൽ ഏഴുവരെയുള്ള സമയവും ഏഴുമിനിറ്റ് ഇടവിട്ട് െമട്രോ സർവിസ് നടത്തും.
മറ്റു സമയങ്ങളിൽ നിലവിലെ സമയക്രമം പാലിക്കും. രാവിലെ ഏഴുമുതൽ 8.30 വരെയും 11.30 മുതൽ 12 വരെയും വൈകീട്ട് ഏഴുമുതൽ ഒമ്പതുവരെയും പത്ത് മിനിറ്റ് ഇടവേളയിലും ഉച്ചക്ക് 12 മുതൽ രണ്ടുവരെ 20 മിനിറ്റ് ഇടവേളയിലുമായിരിക്കും സർവിസ് നടത്തുക.
നഗരത്തിലെ ജോലിക്കാരെ ലക്ഷ്യമിട്ടാണ് പുതിയ ക്രമീകരണം. മെട്രോ സർവിസ് പുനരാരംഭിച്ചതു മുതൽ നിരീക്ഷിച്ചതിെൻറ അടിസ്ഥാനത്തിലാണ് സർവിസ് വർധിപ്പിക്കുന്നതെന്ന് കെ.എം.ആർ.എൽ എം.ഡി അൽകേഷ്കുമാർ ശർമ അറിയിച്ചു.
നീറ്റ് പരീക്ഷദിനമായ ഞായറാഴ്ച പൂർണമായും പത്ത് മിനിറ്റ് ഇടവേളയിൽ ട്രെയിനോടിക്കും. രാവിലെ എട്ടുമുതൽ തുടങ്ങുന്ന സർവിസിൽ ഉച്ചക്കുള്ള ഇടവേള ദൈർഘ്യം പത്തുമിനിറ്റ് തന്നെയായിരിക്കും. നീറ്റ് പരീക്ഷാർഥികൾക്കും രക്ഷിതാക്കൾക്കും സൗകര്യമൊരുക്കുന്നതിെൻറ ഭാഗമായാണിത്. കോവിഡ് പശ്ചാത്തലത്തിൽ പൊതുഗതാഗത സംവിധാനങ്ങൾ കുറഞ്ഞ സാഹചര്യത്തിൽ കൂടിയാണ് മെട്രോ പുതിയ ക്രമീകരണങ്ങൾ ഏർപ്പെടുത്തുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.