തിരുവനന്തപുരം: തുടർച്ചയായ രണ്ടാമത്തെ വൈസ് ചാൻസലറും എം.ജി സർവകലാശാലയിൽ നിന്ന് പുറത്തുപോകേണ്ടിവന്നത് കെ.എം. മാണിയുടെ താൽപര്യത്തിനായി കഴിഞ്ഞ യു.ഡി.എഫ് സർക്കാർ കണ്ണടച്ചതിെൻറ ഫലം. യു.ജി.സി നിർദേശിച്ച അടിസ്ഥാന യോഗ്യതയില്ലാത്തയാളെ വി.സിയാക്കാനും നിയമനം ചോദ്യം ചെയ്യപ്പെട്ടേപ്പാൾ സംരക്ഷിക്കാനും കഴിഞ്ഞ യു.ഡി.എഫ് സർക്കാർ വഴിവിട്ട് പ്രവർത്തിക്കുകയായിരുന്നു.
യോഗ്യതാ പ്രശ്നത്തിൽ ഡോ. എ.വി ജോർജിനെ ഗവർണർ പുറത്താക്കിയതിനെ തുടർന്നാണ് ഡോ. ബാബു സെബാസ്റ്റ്യനെ എം.ജിയിൽ വി.സിയായി നിയമിച്ചത്. അന്ന് ധനകാര്യ മന്ത്രിയായിരുന്ന കെ.എം. മാണിയുടെ താൽപര്യപ്രകാരമാണ് എം.ജിയിലെ വി.സി നിയമനം നടന്നത്. എ.വി ജോർജിെൻറ നിയമനം ഗവർണർ റദ്ദാക്കിയതോടെ പകരം ഡോ. ബാബു സെബാസ്റ്റ്യനെ നിയമിക്കാൻ താൽപര്യമെടുത്തതും കെ.എം. മാണിതന്നെയായിരുന്നു.
സർവകലാശാലാ തലത്തിൽ 10 വർഷം പ്രഫസർ തസ്തികയിലോ അതിനു തുല്യ തസ്തികയിലോ പ്രവർത്തിച്ചവരെ മാത്രമേ 2010ലെ യു.ജി.സി െറഗുലേഷൻ പ്രകാരം വി.സി സ്ഥാനത്ത് നിയമിക്കാവൂ. എന്നാൽ, പാലാ സെൻറ് തോമസ് കോളജിൽ അസോസിയേറ്റ് പ്രഫസർ മാത്രമായിരുന്ന ഡോ. ബാബു സെബാസ്റ്റ്യൻ പിന്നീട് സ്റ്റേറ്റ് ഇൻസ്റ്റിറ്റ്യൂട്ട് ഒാഫ് എജുക്കേഷനൽ ടെക്നോളജിയിൽ (എസ്.െഎ.ഇ.ടി) ഡയറക്ടറായി. കേന്ദ്രസർക്കാറിെൻറ പോജക്ടിന് കീഴിൽ തുടങ്ങിയ സ്ഥാപനം സംസ്ഥാന പൊതുവിദ്യാഭ്യാസ വകുപ്പിന് കീഴിലായിരുന്നു.
ഇൗ സ്ഥാപനത്തിലെ പരിചയം ഉന്നത വിദ്യാഭ്യാസ മേഖലയിൽ പ്രഫസർ റാങ്കിന് തുല്യമാണെന്ന വാദത്തോടെയാണ് ബാബു സെബാസ്റ്റ്യനെ എം.ജി വി.സിയായി അവരോധിച്ചത്. സ്കൂൾ വിദ്യാർഥികളുടെ പഠന പ്രവർത്തനങ്ങൾക്ക് ആവശ്യമായ സീഡികൾ തയാറാക്കുന്നത് ഉൾപ്പെടെയായിരുന്നു എസ്.െഎ.ഇ.ടിയുടെ പരിപാടികൾ. ബാബു സെബാസ്റ്റ്യെൻറ നിയമനം ഗവർണർ മുമ്പാകെ ചോദ്യം ചെയ്യപ്പെട്ടിരുന്നു.
എന്നാൽ, മതിയായ യോഗ്യതയുണ്ടെന്ന റിപ്പോർട്ടാണ് അന്ന് ഉന്നത വിദ്യാഭ്യാസ വകുപ്പിെൻറ ചുമതലയുണ്ടായിരുന്ന ഇൗയിടെ ചീഫ് സെക്രട്ടറിയായി വിരമിച്ച ഡോ.കെ.എം. എബ്രഹാം നൽകിയത്. ഇതോടെയാണ് ബാബു സെബാസ്റ്റ്യെൻറ നിയമനം അന്ന് ഗവർണറായിരുന്ന ഷീലാ ദീക്ഷിത് അംഗീകരിച്ചത്. ഇൗ നിയമനമാണ് ഹൈകോടതി റദ്ദാക്കിയത്.
ഹൈകോടതി വിധിയോടെ വി.സിയായി നിയമിക്കപ്പെടുന്ന വ്യക്തിക്ക് മാത്രമല്ല, വി.സിയെ കണ്ടെത്താൻ രൂപവത്കരിക്കുന്ന സെർച് കമ്മിറ്റിക്ക് കൂടി മതിയായ യോഗ്യത ഉണ്ടായിരിക്കണമെന്ന വാദം അംഗീകരിക്കപ്പെട്ടു.
ബന്ധപ്പെട്ട സർവകലാശാല സെനറ്റിെൻറ പ്രതിനിധി, യു.ജി.സി പ്രതിനിധി, ചാൻസലറായ ഗവർണറുടെ പ്രതിനിധി എന്നിവർ അടങ്ങിയതാണ് സെർച് കമ്മിറ്റി. 2010ലെ യു.ജി.സി െറഗുലേഷൻ പ്രകാരം സെനറ്റ് പ്രതിനിധിയായി സർവകലാശാലക്ക് പുറത്തുനിന്നുള്ള അക്കാദമിഷ്യനെയാണ് സെർച് കമ്മിറ്റിയിൽ ഉൾപ്പെടുത്തേണ്ടത്. എന്നാൽ, സംസ്ഥാനത്ത് പഴയ രീതിയിൽ സെനറ്റ് അംഗമായ രാഷ്ട്രീയ പാർട്ടി പ്രതിനിധികളെതന്നെ സെർച് കമ്മിറ്റിയിൽ ഉൾപ്പെടുത്തുകയായിരുന്നു.
ഇൗ രീതി പിന്തുടർന്ന് ബെന്നി ബഹനാൻ കമ്മിറ്റിയിൽ ഉൾപ്പെട്ടതും ബാബു സെബാസ്റ്റ്യെൻറ നിയമനം അസാധുവാകാൻ കാരണമായി. ഒടുവിൽ കണ്ണൂർ, കാലടി വി.സി നിയമനങ്ങളിൽ യഥാക്രമം മുൻ എം.എൽ.എ എം. പ്രകാശൻ, ടി.വി. രാജേഷ് എം.എൽ.എ എന്നിവരെ സെർച് കമ്മിറ്റിയിൽ ഉൾപ്പെടുത്തിയത് ഗവർണർ അംഗീകരിക്കാതെ തിരിച്ചയക്കുകയായിരുന്നു. ഇതിനെത്തുടർന്ന് ഡോ. രാജൻ ഗുരുക്കളെ കണ്ണൂർ വി.സി സെർച് കമ്മിറ്റിയിലും ഡോ. കെ.കെ.എൻ. കുറുപ്പിനെ കാലടി സെർച് കമ്മിറ്റിയിലും പകരം നിയമിക്കാൻ നിർബന്ധിതമായി.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.