കോഴിക്കോട്: സർക്കാറിെൻറയും പൊലീസിെൻറയും പിന്തുണയോടെ സംഘ്പരിവാർ ഡൽഹിയിൽ നടത ്തുന്ന വംശഹത്യക്കെതിരെ മുഴുവൻ ജനാധിപത്യ വിശ്വാസികളും പ്രതിപക്ഷ രാഷ്ട്രീയ കക്ഷി കളും രംഗത്തുവരണമെന്ന് ജമാഅത്തെ ഇസ്ലാമി കേരള അമീർ എം.ഐ. അബ്ദുൽ അസീസ് ആവശ്യപ്പെ ട്ടു.
ആസൂത്രിതമായാണ് പൗരത്വ ഭേദഗതി നിയമത്തിനെതിരെ സമരം നടത്തുന്നവർക്കുനേരെ അക്രമം അഴിച്ചുവിട്ടിരിക്കുന്നത്. ഒട്ടേറെ പേർക്ക് ജീവൻ നഷ്ടപ്പെട്ടു. മുസ്ലിം ആരാധനാലയങ്ങളും വീടുകളും വ്യാപകമായി ആക്രമിക്കപ്പെടുകയും തീയിട്ടു നശിപ്പിക്കുകയും ചെയ്തു.
വീടുകളിൽ കഴിഞ്ഞുകൂടാൻ സാധിക്കാത്ത ഭീതിദമായ സാഹചര്യമാണ് തലസ്ഥാന നഗരിയിൽ നിലവിലുള്ളത്.
ആക്രമികൾക്ക് സഹായകമാവുന്ന സമീപനമാണ് ഡൽഹി പൊലീസിെൻറ ഭാഗത്തുനിന്നുള്ളത്. ഇതിനെതിരെ രംഗത്തു വരാൻ മുഖ്യധാരാ പ്രതിപക്ഷ കക്ഷികൾ തയാറാവണം.
നിരപരാധികളെ വേട്ടയാടാനും ആക്രമിക്കാനുമാണ് സംഘ് പരിവാർ ശ്രമിക്കുന്നത്. സമാധാന പൂർണമായി നടക്കുന്ന പൗരത്വസമരത്തെ തെരുവിൽ നേരിട്ട് അമർച്ചചെയ്യാനാണ് കേന്ദ്ര സർക്കാരും ആർ.എസ്.എസും ശ്രമിക്കുന്നത്. ഇതൊരിക്കലും വിജയിക്കില്ല.
പൂർവാധികം ശക്തിയോടെ സമരം മുന്നോട്ടു പോകും. ഡൽഹിയിൽ കലാപത്തിന് ആഹ്വാനം ചെയ്ത ബി.ജെ.പി നേതാവ് കപിൽ മിശ്രക്കെതിരെ കേസെടുക്കാൻ സർക്കാർ സന്നദ്ധമാവണം. ഡൽഹി മോഡൽ ആക്രമണങ്ങൾ രാജ്യത്തിെൻറ മറ്റ് ഭാഗങ്ങളിലേക്ക് വ്യാപിപ്പിക്കാനുള്ള ആർ.എസ്.എസ് നീക്കത്തിനെതിരെ സർക്കാറുകളും മതേതര സമൂഹവും ജാഗ്രത പുലർത്തണമെന്നും എം.ഐ. അബ്ദുൽ അസീസ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.